രാത്രിയിലെ അതിഥി [Smitha] 297

ഞെട്ടിവിറച്ചുകൊണ്ട് സുമേഷ് മിഴികൾ തുറന്നു.

ഭയന്ന് പിന്നോക്കം മാറിയ വർഷ ആകാശിന്റെ തണുത്ത കയ്യിൽ അമർത്തിപ്പിടിച്ചു.

അവളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം അയാൾ കേട്ടു.

“വന്നു!”

ഭയന്ന മുഖത്തോടെ സുമേഷ് പറഞ്ഞു.

“ആത്മാവ് വന്നു…”

“ഓഹ്!”

ഭയം കൊണ്ട് വിറച്ച് വർഷ ആകാശിന്റെ ദേഹത്തേക്ക് കൂടുതൽ ചാഞ്ഞു.

വീണ്ടും കോളിംഗ് ബെൽ മുഴങ്ങി.

“സു ..സുമേഷ്…!!”

ഭയംകൊണ്ട് വലുതായ കണ്ണുകളോടെ വർഷ സുമേഷിനെ നോക്കി.

“എനിക്ക് ..എനിക്ക് ..ഭയമാകുന്നു…!”

എന്തോ തീരുമാനിച്ചത് പോലെ സുമേഷ് എഴുന്നേറ്റു.

വിറയ്ക്കുന്ന ദേഹത്തോടെ അയാൾ വാതിൽക്കലേക്ക് പോയി.

വാതിൽ തുറന്ന് പുറത്തേക്കും.

വർഷ ആകാശിന്റെ ദേഹത്ത് ചാരിനിന്ന് കാതോർത്തു.

“വർഷാ!!!”

ഭയാക്രാന്തമായി സുമേഷ് നിലവിളിക്കുന്നത് വർഷവും ആകാശും കേട്ടു.

“വർഷാ!!!”

വർഷ ആകാശിനെ വിട്ട് പുറത്തേക്ക് കുതിച്ചു.

അകത്ത് നിന്ന് അവൾ സിറ്റൗട്ടിലേക്കിറങ്ങി.

മഞ്ഞിൽ കുതിർന്ന പരിസരം.

അവൾ മഞ്ഞിലൂടെ പുറത്തേക്ക് നോക്കി.

പാതയരികിൽ സുമേഷ് നിൽക്കുന്നു.

ഒരു കാറിന്റെ മുമ്പിൽ.

കേടുപറ്റിയ ആകാശിന്റെ കാറാണത്.

സുമേഷിനോടൊപ്പം മറ്റാരോ ഉണ്ട്.

റെനിൽ!

ഏഹ്?

അരമണിക്കൂർ കഴിയും എന്ന് പറഞ്ഞിട്ട് അവൻ നേരത്തെ വന്നോ?

അപ്പോൾ അവനാണോ കോളിംഗ് ബെൽ അടിച്ചത്?

യെസ്!

അവനാണ്!

അപ്പോൾ സുമേഷ് നിലവിളിച്ചത് എന്തിനാണ്?

വർഷ സിറ്റൗട്ടിൽ നിന്നും മഞ്ഞിലൂടെ പുറത്തേക്ക് ഓടി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...