?രാവണത്രേയ 4? [ മിഖായേൽ] 503

പക്ഷേ എനിക്കൊരു കാര്യം മാത്രം അറിയണംന്നുണ്ട്…എന്റെയൊരു മനസ്സമാധാനത്തിന് വേണ്ടി…ത്രേയേടെ ആ പറച്ചില് കേട്ട് രാവൺ സംശയഭാവത്തിൽ നെറ്റി ചുളിച്ചു…

നീയും…നീയും അറിഞ്ഞു കൊണ്ടാണോ രാവൺ വല്യച്ഛന്റെ ഈ തീരുമാനം…
ആ ചോദ്യം കേട്ട് രാവൺ ഒന്നും മിണ്ടാതെ നിൽക്ക്വായിരുന്നു…. അവന്റെ ആ മുഖഭാവം കണ്ട് മുഖത്തെ പുഞ്ചിരി മായ്ക്കാതെ തന്നെ അവള് ബാക്കി കൂടി പറഞ്ഞു തുടങ്ങി…

ആണെങ്കിലും എനിക്ക് സങ്കടമൊന്നുമില്ല കേട്ടോ രാവൺ….കാരണം നിന്റെയുള്ളിൽ നുരഞ്ഞു പൊന്തുന്ന എന്നോടുള്ള ദേഷ്യത്തിന്റെ ആഴവും പരപ്പും എനിക്ക് വ്യക്തമാണ്…..
എന്റെ മരണം കൊണ്ടെങ്കിലും അതിന് നേരിയ തോതിലെ മാറ്റം ഉണ്ടാവുകയാണെങ്കിൽ ഞാനതിനും തയ്യാറാണ് രാവൺ….

ത്രേയ അത് പറഞ്ഞ് നിർത്തും മുമ്പ് രാവണിന്റെ കൈ ഒരൂക്കോടെ അവളുടെ കരണത്ത് പതിഞ്ഞു…

 

ആ അടിയുടെ പുകച്ചിൽ അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… എങ്കിലും അതിൽ തളരാതെ കവിളിൽ കൈചേർത്ത് അവളവന് നേരെ മുഖമുയർത്തി നോക്കി….

അവളെ ചുട്ടെരിയ്ക്കാൻ പാകത്തിനുള്ള അഗ്നിയായിരുന്നു അവന്റെ കണ്ണിൽ നിന്നും ഉതിർന്നത്…. മുഷ്ടി ചുരുട്ടി നിന്ന അവനെ കണ്ണിമ ചിമ്മാതെ അവളങ്ങനെ നോക്കി നിന്നു…അപ്പൊഴേക്കും അവന്റെ അടിയുടെ മുദ്ര അവളുടെ കവിളിൽ കരിനീലിച്ചു തിണിർത്തു തുടങ്ങിയിരുന്നു…. ദൃഷ്ടികൾ പരസ്പരം കോർത്തിരുന്നെങ്കിലും ഇരുവരിലും കുറേനേരം നിശബ്ദത തളംകെട്ടി നിന്നു….

നിന്റെയുള്ളിൽ ഇപ്പോഴും ഞാനുണ്ട് രാവൺ…
ഈ നെഞ്ചിൽ ഇപ്പോഴും ഞാൻ മാത്രേയുള്ളൂ… പിന്നെ എന്തിനാ എന്റെ മുന്നിൽ നിന്റെ ഈ അഭിനയം….
അവളതും പറഞ്ഞൊന്ന് ചിരിച്ചു..

നീയെന്തിനാ നമുക്കിടയിലേക്ക് വേദ്യയെ വലിച്ചിടുന്നത്…രാവണിന്റേയും ത്രേയയുടേയും ജീവിതകഥയിൽ വേദ്യയ്ക്ക് സ്ഥാനമില്ല രാവൺ…
നീ കാഴ്ചയിൽ ഒരുപാട് മാറിയിട്ടുണ്ട്… അതിന്റെ പേരിൽ നീ ആയിരംവട്ടം നിന്റെ നാവുകൊണ്ട് വേദ്യേടെ പേര് ഉരുവിട്ടാലും എനിക്കറിയാം ഈ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന മുഖം അതെന്റേതാണെന്ന്…
അതിന്റെ തെളിവല്ലേ ഇപ്പോ എന്റെ കരണത്ത് തെളിഞ്ഞു കിടക്കുന്ന ഈ പാട്….

ത്രേയ അതും പറഞ്ഞ് കവിളിലെ കരിനീലിച്ച പാടിൽ ഒന്ന് വിരൽ ചേർത്തു…ആ സ്പർശനത്തിൽ അടിയുടെ പുകച്ചിലും വേദനയും ഒരല്പം കൂടിയതുകൊണ്ട് അവളുടെ വിരലുകൾ വിറയലോടെ തിണർത്ത പാടിലൂടെ തെന്നി നീങ്ങി… അപ്പോഴേക്കും രാവണവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നിരുന്നു…അവളെ ഉപദ്രവിച്ചതിലുള്ള കുറ്റബോധവും അവൾ പറഞ്ഞ വാക്കുകളിൽ തോന്നിയ ദേഷ്യവും അവന്റെ മനസിനെ മഥിച്ചു കൊണ്ടിരുന്നു…

രാവൺ.. നമ്മുടെ കല്യാണം കഴിയുമ്പോ നീ എന്നെയിങ്ങനെ അടിയ്ക്കല്ലേ… ശരിയ്ക്കും നല്ല പുകച്ചില് തോന്നണുണ്ട്…. ചിലപ്പോ നിന്റെ കൈയ്യിൽ നിന്നും ആദ്യമായി കിട്ടിയതിന്റേതാവും… കല്യാണം കഴിഞ്ഞ് ശീലമാകുമായിരിക്കും ല്ലേ….

ത്രേയ വീണ്ടും രാവണിന്റെ ദേഷ്യത്തിന്റെ തോത് കൂട്ടാൻ വേണ്ടി കുറുമ്പ് പറഞ്ഞു തുടങ്ങി….
അത് കേട്ടതും ഇരുകണ്ണുകളും ഇറുകെയടച്ച് പല്ലുകൾ ഞെരിച്ച് മുഷ്ടി ചുരുട്ടി കൊണ്ട് രാവൺ അങ്ങനെ നിന്നു… ഞൊടിയിട നേരത്തിനുള്ളിൽ ഒരൂക്കോടെ തന്നെ അവനവൾക്ക് നേരെ തിരിഞ്ഞു….

The Author

മിഖായേൽ

www.kkstories.com

41 Comments

Add a Comment
  1. Kaathirikukayanu bro 6th partninu…

  2. innu ravile iitrunallo 6th part. open cheythu 2nd page aayappol not found ennu vannu

    1. 5mathe part vazhichu kaathirikukayanu kure kaalamgalayi , epo varum bro….

  3. Bro… Otta iruthathil 3 days kond aaswadixh njaan ee Kadha vayich… Adipoli aayitund.. Iniyum idh pole story eytuthanam… Prashamsikan ariyoola.. Ennalm ente viralil ennan pattunna storiesil idh eppolm undavm… Enthna we sitil story uploading nirthyadh.. Ithrayum kaalam kaathirikaayrnn.. Goooglil thappyapol aanu avasanam kityadh.. Adhum masangalolm aaya kaathirippil.. Enthayalm avasanam vayich theerkan pattiyallo… Veendum oru vattam koodi vayikanam ennund.. Pinneed samayam kitumbo veendum vayikum . ??

  4. ഘടോൽഘജൻ

    മിഖായേൽ ബ്രോ.. മറ്റേ സ്ഥലത്തുന്നു കഥ മുഴുവൻ വായിച്ചു… കാത്തിരിപ്പിനു വിരാമം ഇട്ടതിനു നന്ദി…???

    1. Eatha matte sthalam? Onn paranj tharu2

  5. വിളിച്ചുണത്തി അത്താഴം ഇല്ല എന്ന് പറയുന്നത് പൊലയാണ്. എഴുത്തുകാർ ഒരു കാര്യം മനസിലാക്കു ഞങൾ വായനക്കാർ ഉണ്ടങ്കിലേ നിങ്ങൾ എഴുത്തുകാർ ഉണ്ടാകു. എഴുത്തു എന്ന് പറയുന്നത് ഒരു വിങ്ങൽ ആണ് മനസിന്റെ ഉള്ളിൽ നിന്നും എഴുതുന്നർക്ക് അതു മനസിലാകും, മറ്റു ബുക്ക്‌ നോക്കി കോപ്പിഅടിക്കുന്നർക്ക് അതു മനസിലാകില്ല.
    വായനക്കാരനും അതുപോലെ വിങ്ങൽ ഉണ്ട്, ചിലരുടെ എഴുത്തു ഒറ്റ ഇരുപ്പ് വായിച്ചു തീർക്കും വായനക്കാരെ നിരാശപ്പെടുത്താതെ എഴുതു.

  6. മറുപടി എന്തുമാകട്ടെ റിപ്ലെ ചെയ്യു മിഖായേൽ . കാത്തിരുന്നു കാത്തിരുന്നു………

Leave a Reply

Your email address will not be published. Required fields are marked *