?രാവണത്രേയ 4? [ മിഖായേൽ] 503

excuse me…ആ അവസാനത്തെ ഡയലോഗ് ഒന്നുകൂടി ഒന്ന് റിപ്പീറ്റ് അടിച്ചേ…ആ മഹാത്മാഗാന്ധീടെ വാക്കുകൾ…

അഗ്നി അതും പറഞ്ഞ് അച്ചൂനെയൊന്ന് നോക്കി…

അല്ല അഗ്നീ… നമ്മുടെ മഹാത്മാഗാന്ധി വെടിയേറ്റ് മരിയ്ക്കും മുന്നേ ഹേയ് റം എന്ന് പറഞ്ഞിട്ടല്ലേ മരിച്ചത്…

അതുകേട്ട് കുപ്പി നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്ന അച്ചൂനെ അഗ്നി അടിമുടി ഒന്ന് നോക്കി ദേഷ്യത്തിൽ നാവ് കടിച്ചു കൊണ്ട് ചുറ്റും ആയുധങ്ങൾക്ക് പരതാൻ തുടങ്ങി….

വേണ്ട അഗ്നീ..അടിയ്ക്കാനുള്ള ടൂൾസിനാണേ വേണ്ട…ഞാനിനി ഒന്നും മിണ്ടാൻ വരുന്നില്ല…
അച്ചു അഗ്നിയുടെ അടിയിൽ നിന്നും രക്ഷപെടാൻ രാവണിന്റെ അരികിലേക്ക് അഭയം പ്രാപിച്ചു നിന്നു…രാവണത് കണ്ട് ചിരിയോടെ നിൽക്ക്വായിരുന്നു….
അഗ്നി തപ്പിയെടുത്ത് കൊണ്ട് വന്ന ബെൽറ്റ് കണ്ടതും രാവൺ ചിരിയോടെ അഗ്നിയെ തടഞ്ഞു വച്ചു…

ഏയ്…വേണ്ട അഗ്നീ…അവനറിയാതെ…

നീ മാറ് രാവൺ..ഈ പന്നിയെ ഞാനിന്ന്…അവൻ പറഞ്ഞത് കേട്ടില്ലേ… ഗാന്ധിജി റം എന്ന് പറഞ്ഞിട്ടാ മരിച്ചതെന്ന്…ഹേ റാം…എന്ന് പറഞ്ഞതിനെയാ ഇവൻ…

അഗ്നീടെ പറച്ചില് കേട്ട് ശന്തനുവും പൊട്ടിച്ചിരിക്കാൻ തുടങ്ങി….

ചെറിയൊരു spelling mistake…അത്രയല്ലേയുള്ളൂ…
രാവണിനെ മറഞ്ഞു നിന്നുകൊണ്ട് അച്ചു വീണ്ടും അടുത്ത ഏറെറിഞ്ഞു…അത് കേട്ടതും അഗ്നീടെ കലിപ്പ് ഇരിട്ടിയാവാൻ തുടങ്ങി…

ഡാ…ഡാ നീയിങ്ങ് വന്നേ…
രാവണിന് ചുറ്റും വട്ടംകളിച്ചു നിന്ന അച്ചൂനെ അഗ്നി കൈയ്യെത്തി പിടിക്കാൻ തുടങ്ങി… അഗ്നിയുടെ മുന്നിൽ ചിരിയോടെ നിന്ന് രാവൺ അച്ചൂന് സംരക്ഷണം നല്കാൻ ശ്രമിച്ചു… പിന്നെ രാവണാണ് അച്ചൂന്റെയും അഗ്നീടെയും വഴക്ക് ഒത്തു തീർപ്പാക്കിയത് എന്നുവേണം പറയാൻ…

ഈ ഊളകള് പറയുന്നതൊന്നും  കേട്ട് എന്റെ കുഞ്ഞ് വിഷമിക്കണ്ടാട്ടോ… നിനക്ക് ഞാനുണ്ട്…നിന്റെ അച്ചൂട്ടനുണ്ട് മോനേ…

അച്ചു അതും പറഞ്ഞ് വികാരഭരിതനായി കുപ്പി വീണ്ടും വീണ്ടും മുത്തി നിന്നു…

അച്ചൂ.. നിന്റെ ഉദ്ദേശമെന്താ…!!!
അഗ്നി രണ്ടും കല്പിച്ച് അച്ചൂനടുത്തേക്ക് നടന്നു ചെന്നതും രാവൺ ഒരു ചിരിയോടെ അഗ്നിയെ അവിടെ തടഞ്ഞു വച്ചു…

കുറേ ആയില്ലേ അഗ്നീ നമ്മളൊന്ന് കൂടീട്ട്… നിന്റെ ഈ കലിപ്പ് ഒന്ന് മതിയാക്ക്…. എന്നിട്ട് എല്ലാം മറന്ന് പഴയതുപോലെ ഈ രാത്രി നമുക്കൊന്നാഘോഷിക്കാം….. എന്താ….

രാവണിന്റെ ആ പറച്ചില് കേട്ടപ്പോ അഗ്നിയുടെ മുഖത്തെ ദേഷ്യത്തിന് ചെറിയൊരു അയവ് വന്നു…അഗ്നിയുടെ expression നെ ആകാംക്ഷയോടെ നോക്കി നിൽക്ക്വായിരുന്നു അച്ചുവും ശന്തനുവും…..അഗ്നീടെ മുഖത്തെ ദേഷ്യം അയഞ്ഞ് അതൊരു പുഞ്ചിരിയായി മാറിയതും നെഞ്ചോടടക്കി പിടിച്ച കുപ്പിയുമായി അച്ചു നിന്ന് തുള്ളി ചാടാൻ തുടങ്ങി….
ശന്തനൂന്റെ മുഖവും പാൽപ്പായസം കുടിച്ച സന്തോഷത്തിൽ വിടർന്നു തുടങ്ങിയിരുന്നു….

പിന്നെ അധികം വച്ചു താമസിപ്പിക്കാതെ തന്നെ ടേബിളിന് ചുറ്റും ചെയറുകൾ നിരന്നു…ഓരോരുത്തരും അവരവരുടെ ഇരുപ്പിടങ്ങൾ തിരഞ്ഞെടുത്തതും അച്ചു തന്നെ ഒരു professional touch ഓടെ കുപ്പി തുറന്ന് മദ്യം ഗ്ലാസിലേക്ക് പകർന്നു വച്ചു…. എല്ലാവരുടേയും മുഖത്ത് ചിരി നിറഞ്ഞപ്പോഴും രാവൺ മാത്രം എന്തൊക്കെയോ ചിന്തകളിൽ മുഴുകി ഇരിക്ക്യായായിരുന്നു….

The Author

മിഖായേൽ

www.kkstories.com

41 Comments

Add a Comment
  1. Kaathirikukayanu bro 6th partninu…

  2. innu ravile iitrunallo 6th part. open cheythu 2nd page aayappol not found ennu vannu

    1. 5mathe part vazhichu kaathirikukayanu kure kaalamgalayi , epo varum bro….

  3. Bro… Otta iruthathil 3 days kond aaswadixh njaan ee Kadha vayich… Adipoli aayitund.. Iniyum idh pole story eytuthanam… Prashamsikan ariyoola.. Ennalm ente viralil ennan pattunna storiesil idh eppolm undavm… Enthna we sitil story uploading nirthyadh.. Ithrayum kaalam kaathirikaayrnn.. Goooglil thappyapol aanu avasanam kityadh.. Adhum masangalolm aaya kaathirippil.. Enthayalm avasanam vayich theerkan pattiyallo… Veendum oru vattam koodi vayikanam ennund.. Pinneed samayam kitumbo veendum vayikum . ??

  4. ഘടോൽഘജൻ

    മിഖായേൽ ബ്രോ.. മറ്റേ സ്ഥലത്തുന്നു കഥ മുഴുവൻ വായിച്ചു… കാത്തിരിപ്പിനു വിരാമം ഇട്ടതിനു നന്ദി…???

    1. Eatha matte sthalam? Onn paranj tharu2

  5. വിളിച്ചുണത്തി അത്താഴം ഇല്ല എന്ന് പറയുന്നത് പൊലയാണ്. എഴുത്തുകാർ ഒരു കാര്യം മനസിലാക്കു ഞങൾ വായനക്കാർ ഉണ്ടങ്കിലേ നിങ്ങൾ എഴുത്തുകാർ ഉണ്ടാകു. എഴുത്തു എന്ന് പറയുന്നത് ഒരു വിങ്ങൽ ആണ് മനസിന്റെ ഉള്ളിൽ നിന്നും എഴുതുന്നർക്ക് അതു മനസിലാകും, മറ്റു ബുക്ക്‌ നോക്കി കോപ്പിഅടിക്കുന്നർക്ക് അതു മനസിലാകില്ല.
    വായനക്കാരനും അതുപോലെ വിങ്ങൽ ഉണ്ട്, ചിലരുടെ എഴുത്തു ഒറ്റ ഇരുപ്പ് വായിച്ചു തീർക്കും വായനക്കാരെ നിരാശപ്പെടുത്താതെ എഴുതു.

  6. മറുപടി എന്തുമാകട്ടെ റിപ്ലെ ചെയ്യു മിഖായേൽ . കാത്തിരുന്നു കാത്തിരുന്നു………

Leave a Reply

Your email address will not be published. Required fields are marked *