?രാവണത്രേയ 4? [ മിഖായേൽ] 509

എന്താ നിന്റെ ബാംഗ്ലൂർ ലൈഫ് ഞാനറിയില്ലാന്ന് കരുതിയോ നീ…അതോ എല്ലാം എന്റെ മുന്നിൽ മറച്ചു വച്ച് കള്ളങ്ങൾ നിരത്തി എന്റെ മനസ് മാറ്റിയെടുക്കാംന്ന് കരുതിയോ…രണ്ടായാലും ഞാനിനി നിന്റെ വാക്കുകളെ വിശ്വസിക്കാൻ പോകുന്നില്ല ത്രേയ….
ഞാൻ വിവാഹം ചെയ്താൽ നീ മരണമടയും എന്ന ഉൾകുത്തല് കൊണ്ടല്ല…. നിന്നെ അടുത്ത് കാണുന്നത് പോലും അറപ്പായിട്ടാ എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലാത്തത്…. എന്റെ ഇഷ്ടമല്ലാതെ ഇനിയും നീ ഈ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നാൽ പിന്നെ ഈ രാവണിന്റെ രൗദ്ര രൂപം നീ കാണും…എനിക്കൊപ്പമുള്ള ഓരോ നിമിഷവും മനസിലും,ശരീരത്തിലും ഒരുപോലെ വേദനയേറ്റു വാങ്ങേണ്ടി വരും നിനക്ക്…ഇനിയുള്ള നിന്റെ നാളുകൾ എനിക്ക് മുന്നിൽ നിന്ന് കരഞ്ഞു തീർക്കേണ്ടി വരും…..

മതി… നിർത്ത്…
അത്രയും പറഞ്ഞ് ഒരൂക്കോടെ ത്രേയ രാവണിന്റെ കൈ തട്ടിയെറിഞ്ഞു…അവന് മുന്നിൽ കിതപ്പോടും പരിഭ്രമത്തോടുമിരുന്ന അവൾ വിങ്ങി കരയുകയായിരുന്നു….

ഒരുകാലത്ത് എന്നെ ഒരുപാട് സ്നേഹിച്ചിരുന്നില്ലേ രാവൺ നീയെന്നെ…
ആർക്കും വിട്ടുകൊടുക്കില്ല എന്നു പറഞ്ഞ് ചേർത്ത് നിർത്തിയതല്ലേ…
അന്നൊക്കെ  ഒരുനിമിഷം എന്നെ പിരിഞ്ഞു നിൽക്കാൻ നിനക്ക് കഴിയില്ലായിരുന്നു….
ആ നീ ഇപ്പോ എന്റെ മരണം പോലും ആഗ്രഹിക്കുന്നു ല്ലേ….നന്നായി രാവൺ…എനിക്കതിൽ ഒരു സങ്കടവുമില്ല…കാരണം നീ എന്നെ വെറുത്ത് തുടങ്ങിയ സമയം മുതൽ ഇന്നുവരെ ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കായിരുന്നു…ഇനിയും എന്റെ ജീവിതം അങ്ങനെയൊക്കെ തന്നെയാകും എന്ന ബോധ്യം എനിക്കുണ്ട്…. നിന്റെ താലി സ്വീകരിച്ചാൽ പോലും ഒരു ഭർത്താവ് ഭാര്യയ്ക്ക് നല്കുന്ന സ്നേഹമോ സംരക്ഷണമോ നീ എനിക്ക് തരാൻ പോകുന്നില്ല…അതും അറിയാം…
എങ്കിലും എനിക്ക് നിന്റെ ഭാര്യാ പദവി വേണം രാവൺ…അത് എനിക്ക് വേണ്ടിയല്ല… നിനക്ക് വേണ്ടിയാണ്…

രാവണത് കേട്ട് സംശയഭാവത്തിൽ അവളെ നോക്കി നിന്നു…

അതെ രാവൺ… ഞാൻ മൂലം നഷ്ടമായ എന്റെ പഴയ രാവണിനെ പൂവള്ളിയ്ക്ക് തിരികെ കൊടുക്കാൻ എനിക്ക് മാത്രമേ കഴിയൂ… നശിച്ചു തുടങ്ങിയ നിന്റെ ഈ കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും നിന്നെ ഞാൻ നേർവഴിയിൽ നടത്തും…
അതിന്റെ പേരിൽ എന്റെ മനസിലും ശരീരത്തിലും നീ ഏൽപ്പിക്കുന്ന വേദന എത്രമാത്രം ഭീകരമാണെങ്കിലും അതെല്ലാം ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്…. പക്ഷേ നീ ഇപ്പോ പറഞ്ഞത് പോലെ നീറി നീറി ജീവിയ്ക്കില്ല ഈ ത്രേയ…ഇനി നിനക്ക് മുന്നിൽ ഒരു തുള്ളി കണ്ണീര് പോലും പൊഴിക്കില്ല…..ഇത് നിന്റെ മുന്നിൽ ത്രേയ ഒഴുക്കുന്ന അവസാന കണ്ണീരാണ്….ഇനി നിനക്ക് മുന്നിൽ ദുഃഖത്തിൽ കുതിർന്ന ഒരു കണ്ണീർ കണം പോലും ഈ ത്രേയ പൊഴിയ്ക്കില്ല….
എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നിന്നോട് ഏറ്റുമുട്ടാൻ തന്നെയാ എന്റെ ഉദ്ദേശ്യം….അതിനവസാനം എന്റെ മുന്നിൽ വച്ച് നിന്റെ ഈ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീരെങ്കിലും പൊഴിയും രാവൺ…ത്രേയയാ പറയുന്നേ….

ഒരു കടുത്ത തീരുമാനം മനസിലൂട്ടി ഉറപ്പിച്ചു കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് കത്തി ജ്വലിച്ചു….

നീ എനിക്ക് നേരെ ഏറ്റുമുട്ടാൻ ഒരുങ്ങിയെങ്കിൽ ഇനി എന്റെ ഭാഗത്ത് നിന്നും ദയനീയത നിറഞ്ഞ ഒരു നോട്ടം പോലും പ്രതീക്ഷിക്കേണ്ട നീ….
എന്റെ ദേഷ്യത്തിന്റെ ചൂടിലും,പകയുടെ കനലിലും നീറിയൊടുങ്ങും നീ…
ത്രേയയ്ക്ക് മുന്നിൽ നിന്ന് രാവണത്രയും പറഞ്ഞ് ഒരൂക്കോടെ അവൻ തിരിഞ്ഞു നടന്നു…റൂമിന് പുറത്തേക്കിറങ്ങി ഡോറ് ശക്തിയിൽ വലിച്ചടച്ച് അവൻ നടന്നകന്നപ്പോ മുഖം പൊത്തി പൊട്ടിക്കരയുകയായിരുന്നു ത്രേയ….
____________________________________

The Author

മിഖായേൽ

www.kkstories.com

41 Comments

Add a Comment
  1. Kaathirikukayanu bro 6th partninu…

  2. innu ravile iitrunallo 6th part. open cheythu 2nd page aayappol not found ennu vannu

    1. 5mathe part vazhichu kaathirikukayanu kure kaalamgalayi , epo varum bro….

  3. Bro… Otta iruthathil 3 days kond aaswadixh njaan ee Kadha vayich… Adipoli aayitund.. Iniyum idh pole story eytuthanam… Prashamsikan ariyoola.. Ennalm ente viralil ennan pattunna storiesil idh eppolm undavm… Enthna we sitil story uploading nirthyadh.. Ithrayum kaalam kaathirikaayrnn.. Goooglil thappyapol aanu avasanam kityadh.. Adhum masangalolm aaya kaathirippil.. Enthayalm avasanam vayich theerkan pattiyallo… Veendum oru vattam koodi vayikanam ennund.. Pinneed samayam kitumbo veendum vayikum . ??

  4. ഘടോൽഘജൻ

    മിഖായേൽ ബ്രോ.. മറ്റേ സ്ഥലത്തുന്നു കഥ മുഴുവൻ വായിച്ചു… കാത്തിരിപ്പിനു വിരാമം ഇട്ടതിനു നന്ദി…???

    1. Eatha matte sthalam? Onn paranj tharu2

  5. വിളിച്ചുണത്തി അത്താഴം ഇല്ല എന്ന് പറയുന്നത് പൊലയാണ്. എഴുത്തുകാർ ഒരു കാര്യം മനസിലാക്കു ഞങൾ വായനക്കാർ ഉണ്ടങ്കിലേ നിങ്ങൾ എഴുത്തുകാർ ഉണ്ടാകു. എഴുത്തു എന്ന് പറയുന്നത് ഒരു വിങ്ങൽ ആണ് മനസിന്റെ ഉള്ളിൽ നിന്നും എഴുതുന്നർക്ക് അതു മനസിലാകും, മറ്റു ബുക്ക്‌ നോക്കി കോപ്പിഅടിക്കുന്നർക്ക് അതു മനസിലാകില്ല.
    വായനക്കാരനും അതുപോലെ വിങ്ങൽ ഉണ്ട്, ചിലരുടെ എഴുത്തു ഒറ്റ ഇരുപ്പ് വായിച്ചു തീർക്കും വായനക്കാരെ നിരാശപ്പെടുത്താതെ എഴുതു.

  6. മറുപടി എന്തുമാകട്ടെ റിപ്ലെ ചെയ്യു മിഖായേൽ . കാത്തിരുന്നു കാത്തിരുന്നു………

Leave a Reply

Your email address will not be published. Required fields are marked *