രാവ് [Achillies] 714

മൈക്കിലൂടെ ജോയലിന്റെ പ്രസംഗം കേട്ടു തുടങ്ങി.

“ഡി…അവന്റെ സ്‌പീച് തുടങ്ങി…ഈ സമയത്തു എന്നെ അവിടെ കണ്ടില്ലേൽ അവൻ കിടന്നു ചാവും നിനക്കാറിയാലോ…”

“അവൻ ചാവണെങ്കിൽ ചാവട്ടെ…നിന്നെ എനിക്ക് പറയാനുള്ള കാര്യം പറയാതെ എങ്ങോട്ടും വിടുന്നില്ല…വാടാ തെണ്ടി…”

 

അവളോട്‌ ഞാൻ ചോദിച്ചതും എന്നെ നോക്കി പെണ്ണ് കലിപ്പിച്ചു.

 

എന്നെ വലിച്ചു പി ജി യുടെ ഇപ്പോൾ ഉപയോഗിക്കാത്ത ക്ലാസ്സിലേക്ക് വലിച്ചു കയറ്റിക്കൊണ്ടു അങ്കിത പറയുമ്പോൾ ഞാൻ ആലോചിച്ചു,

വാതിലടച്ചു എന്നെ ഒരു മൂലയിൽ ഇരുത്തി അങ്കി നിന്നു കിതച്ചു.

വിയർത്തു പെണ്ണിന്റെ നെറ്റിയിലും കവിളിലും മൂക്കിന് തുമ്പിലും എല്ലാം ഒലിച്ചിട്ടുണ്ട്.

മാറിടം പൊങ്ങി താഴ്ന്നു നെഞ്ചിലേക്കും വിയർപ്പൊഴുകുന്നു. ഒന്നനങ്ങിയാൽ പെണ്ണ് വിയർക്കും അവളാണ് എന്നെയും വലിച്ചു ഒരു മാരത്തോൺ ഓടി ഇപ്പോൾ നിന്നു അണയ്ക്കുന്നത്.

“എന്നാടി വാതിലൊക്കെ കുറ്റിയിട്ടു എന്നെ വല്ല പീഡിപ്പിക്കാനും ഉള്ള പരിപാടിയാ…”

ഞാൻ ചുമ്മ അവളെ ഒന്നു ചൊറിഞ്ഞു.

“അതേടാ….അല്ലെങ്കിൽ നീ കൊണ്ടു നടക്കുന്ന നിന്റെ കന്യകാത്വം നീ വേറെ ആർക്കേലും കൊടുത്താലോ…നിന്നെ പീഡിപ്പിച്ചു നിന്റെ വെർജിനിറ്റി എടുക്കാൻ വന്നതാ…മിണ്ടാതെ ഞാൻ പറയുന്നത് കേൾക്കട ചള്ള് ചെക്കാ…”

സാരിയുടെ തുമ്പെടുത്തു അരയിൽ കുത്തി അവളെന്നെ നോക്കി.

 

“എന്നെ കാണാൻ എങ്ങനെ ഉണ്ട്… സാരി ഒക്കെ ഉടുത്തിട്ട് കൊള്ളാമോ…”

ഒന്നു നേരെയും ചരിഞ്ഞും കൈകുത്തിയും ഒക്കെ നിന്നിട്ട് അവൾ ചോദിച്ചു.

“സത്യം പറയാലോ ടാറും വീപ്പയ്ക്ക് തീ പിടിച്ച പോലെയുണ്ട്…”

പറഞ്ഞു കഴിഞ്ഞതും പെണ്ണിന്റെ മുഖം മാറി, നിറഞ്ഞു വന്ന കണ്ണ് എന്നിൽ നിന്ന് തിരിച്ചു പിടിച്ചു നിന്ന അവളെ കണ്ടതും എന്റെ നെഞ്ചു വിങ്ങിപ്പോയി.

ഒന്നു കളിയാക്കിയാൽ ഓടി വന്നു എന്റെ കൈ പിച്ചിയെടുക്കുന്ന അല്ലേൽ തോളിൽ കടിക്കുന്ന, അതുമല്ലേൽ എന്നെ തല്ലി തല്ലി അവസാനം കൈ വേദനിച്ചു കഴിയുമ്പോൾ എന്നോട് തന്നെ അവളുടെ കൈ തടവിതരാൻ പറയുന്ന പെണ്ണിന്റെ കണ്ണീർ കണ്ടപ്പോൾ ഞാനൊന്നു ഉലഞ്ഞു..

അവളെ പിടിച്ചു തിരിച്ചുനിർത്തി കണ്ണീരു തുടച്ചു കൊടുത്തു.

“നീ കഴിഞ്ഞ ഓണത്തിന് വന്നതോർമ്മയുണ്ടോടി തെണ്ടി, സെറ്റ് സാരിയൊക്കെ ഉടുത്തു പൂവൊക്കെ ചൂടി…അന്ന് നിന്നെ കണ്ടപ്പോൾ ഞാൻ എന്താ പറഞ്ഞേ….”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

88 Comments

Add a Comment
  1. Ne-na, Achillies
    My fav❤️

  2. ?ശിക്കാരി ശംഭു ?

    കഥ കണ്ടിരുന്നു bro.
    സമയം കിട്ടിയില്ല തിരക്കായിരുന്നു.
    ഇപ്പോളാണ് free ആയതു അപ്പോൾ വായിച്ചു.
    സൂപ്പർ ??????❤️
    നല്ല theme.ഇഷ്ടപെട്ടു?❤️❤️❤️
    അടുത്ത ഭാഗത്തിനായി waiting

    1. ശംഭു…❤️❤️❤️

      സമയം കിട്ടുമ്പോൾ മാത്രം വായിച്ചാൽ മതി ബ്രോ…❤️❤️❤️

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…❤️❤️❤️

      തീം കയ്യിൽ നിക്കുമോ എന്നറിയില്ല ഒരു പരീക്ഷണം ആണ്…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  3. ബാക്കി എപ്പോ ഇടും?

    1. Harold das…❤️❤️❤️

      രണ്ടാം ഭാഗം എഴുതി കഴിഞ്ഞു ബ്രോ…❤️❤️❤️

      എഡിറ്റിംഗ് കഴിഞ്ഞാൽ പോസ്റ്റ് ചെയ്യും…❤️❤️❤️

  4. കൊള്ളാം… കിടിലൻ തുടക്കം. യുഗം, മറുപുറം,കുടമുല്ല എല്ലാം ഇഷ്ടായി… അതുപോലെ Super hit ആവും… പേജ് കൂട്ടി,വൈകിപ്പിക്കാതെ വരില്ലേ.. കാത്തിരിക്കാം

    1. Cooldude…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      മുൻപ് എഴുതിയ സ്റ്റോറി പോലെയാവുമോ എന്നറിയില്ല എല്ലാ സ്റ്റോറിയും പോലെ ഇതുമൊരു പരീക്ഷണം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. കഥ ഒരുപാട് താമസം ഇല്ലാതെ തരാൻ ശ്രെമിക്കണം, ഇല്ലേൽ വായനക്കാരുടെ ടച്ച്‌ പോകും, കഥ എഴുതുന്ന ഫ്ലോ തങ്ങൾക്കും നഷ്ടം ആവും, മിനിമം 30-45 പേജ് എഴുതിയാൽ സന്തോഷം, കഥാപാത്രങ്ങളിക്കു വളരെ ആഴത്തിൽ ഇറങ്ങി ചെല്ലുക, അപ്പോൾ വായന കാരുടെ മനസ്സിൽ പതിഞ്ഞു നില്കും. കഥ താങ്കളുടെ ഇഷ്ടത്തിൽ മാത്രം എഴുതുക, മറ്റുള്ളവരുടെ അഭിപ്രായത്തിൽ മാറ്റരുത്, love സീൻസ് നന്നായി എഴുതാൻ സാധിക്കട്ടെ, നായകൻ അനാഥൻ എന്ന് കണ്ടു, വലിയ ഒരു ഫ്ലാഷ് ബാക്ക്, നൊമ്പരം ഉണ്ടാകുമല്ലോ അത് കാത്തിരുന്നു കാണാം,
        താങ്കളുടെ മുൻ രചനകൾ മനോഹരം ആയിരുന്നു, വളരെ ഇഷ്ടം ആയി.

        Last part ഇൽ update നൽകുക എന്നത് വായന കാർക് വളരെ സന്തോഷം നൽകുന്ന കാര്യം ആണ്

        Anyway Best wishes

        1. Cooldude…❤️❤️❤️

          നിർദ്ദേശങ്ങൾക്കും സ്നേഹത്തിനും ഒത്തിരി നന്ദി ബ്രോ…❤️❤️❤️

          35 40 പേജ് എഴുതി എടുക്കാൻ സമയം ധാരാളം വേണ്ടി വരും ബ്രോ, ഗ്യാപ്പ് കൂടാനും ചാൻസ് ഉണ്ട്, അതുകൊണ്ടു തന്നെ കുറച്ചായി ഗ്യാപ്പ് ഇല്ലാതെ പോസ്റ്റ് ചെയ്യാനാണ് ആലോചിക്കുന്നത്.

          കഥയുടെ കൃത്യമായ മൈൽ സ്റ്റോണുകൾ മനസിൽ ഉണ്ട് അവയിലേക്കെത്തിക്കാനുള്ള സീനുകൾ മാത്രമാണ് എഴുതേണ്ടത്, എല്ലാം ആരെയും മടുപ്പിക്കാതെ എഴുതാൻ കഴിയും എന്ന് വിശ്വസിക്കുന്നു…❤️❤️❤️

          വാക്കുകൾക്ക് ഒരിക്കൽകൂടി നന്ദി പറയുന്നു…❤️❤️❤️

          സ്നേഹപൂർവ്വം…❤️❤️❤️

  5. യക്ഷി ഫ്രം ആമ്പൽക്കുളം

    Achilieee?
    Campus love story ♥️.intro kollaam..ishtaayi ♥️
    അപ്പോ വൈകിക്കണ്ട അടുത്ത പാർട്ട് ഇട്ടോ ??

    1. ഡിയർ യക്ഷി…❤️❤️❤️

      ക്യാമ്പസ് ലൗ പരീക്ഷിക്കാത്ത ഒരു ഐറ്റം ആണ്, ഇല്ലാതിരുന്നത് കൊണ്ടു തന്നെയാണ് കൈ വെക്കാതിരുന്നതും. ഇപ്പോൾ ഒന്നു നോക്കണം എന്നു തോന്നി…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  6. കുരുടി ബ്രോ….

    നിനക്ക് ദിവസത്തിൽ 24 ഇൽ കൂടുതൽ മണിക്കൂർ കിട്ടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, അങ്ങനെയല്ലേ ഓരോ കഥ തീരുമ്പോ അടുത്തതുമായിട്ടു വരണത്..! ന്തായാലും ഇത് കൊള്ളാം, കോളേജ് പ്രണയം ഇച്ചിരി കൂടുതൽ പൈങ്കിളി ആണ് ന്നാലും വായിക്കുമ്പോൾ ഒരു കുളിരും… ഇതിപ്പോ പേജ് കുറഞ്ഞോണ്ട് കഥയുടെ പോക്ക് മനസിലായില്ല, എന്നാലും പറയുവാ കമ്പിക്ക് വേണ്ടി മാത്രമായിട്ട് പ്രണയ കഥ എഴുതരുത്, സ്വഭാവികമായി വരുന്നത് എഴുതിച്ചേർത്താൽ നന്നാകും… ബാക്കി നീ പൊളിക്കുമെന്ന് എനിക്കറിയാം..

    സ്നേഹപൂർവ്വം

    Fire blade ❤

    1. Fire blade സഹോ…❤️❤️❤️

      24 മണിക്കൂർ പോയിട്ട് ദിവസത്തിലെ മണിക്കൂർ 18 ആയി കുറഞ്ഞോ എന്നാണ് എന്റെ സംശയം…

      ഒരു തോന്നലിൽ അതിന്റെ മൂഡിൽ എഴുതുമ്പോൾ എളുപ്പമാണ് സ്റ്റോറിയുടെ മൂഡ് പോയാൽ എന്താവും എന്നറിയില്ല…❤️❤️❤️

      കോളേജിലെ പ്രണയത്തിൽ അതും ആദ്യമായി പ്രണയിക്കുന്നവർ, പൈങ്കിളി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ,
      കഥ പ്ലാനിൽ വന്നപ്പോഴേ ഓർത്തത് അതാണ് കമ്പി കഥയിൽ ചേരുന്ന സമയം വന്നാൽ മാത്രമേ തൊടുകയുള്ളൂ, എന്നു വെച്ചു പൂർണ്ണമായി ഒഴിവാക്കുകയുമില്ല…

      അടുത്ത പാർട്ട് എഴുതുന്നുണ്ട് എന്താവും എന്നു കണ്ടറിയണം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  7. കൊള്ളാം.
    വേറിട്ട അനുഭവം.
    കോളേജ് ലൈഫ് എന്നും ത്രില്ലിംഗ് ആണല്ലോ?
    ഞാൻ പഠിച്ച കോളേജിലും ഇതെ രീതി തന്നെ.
    തോറ്റവർ, ജയിച്ചവരെ കൈകാര്യം ചെയ്യുക.
    താങ്കൾ ഏതു വിധമാണോ ആഗ്രഹിക്കുന്നത്, അതുപോലെ ഇടുക.
    You r the ബോസ്സ്.

    1. Sindu…❤️❤️❤️

      ഒത്തിരി സ്നേഹം sindu…❤️❤️❤️

      എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല സമയം ആയിരുന്നു ജീവിതത്തിന്റെ തിരക്കിലേക്ക് ചാടും മുന്നേ കിട്ടിയ കുറച്ചു നാൾ ഇഷ്ടങ്ങളും സന്തോഷങ്ങളും എല്ലാം ലൈഫ് ആഘോഷമാക്കിയ സമയം. ഇടയ്ക്ക് മിസ്സ് ചെയ്യാറുണ്ട്.
      തോറ്റവർക്ക് ആ നേരം ജയിക്കാൻ ആകെ ഉള്ള വഴി എന്നു അവർ കരുതുന്നത് കൈക്കരുത്തിലൂടെ ജയിക്കുക എന്നത് മാത്രമാണ് എന്നതാണ്.

      ശെരിക്കും അതു കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായോ എന്നു മനസിലാക്കാൻ കാലങ്ങൾ കഴിയേണ്ടി വരും എന്ന് മാത്രം…❤️❤️❤️

      എഴുതി തീരുന്നതിന് അനുസരിച്ചു ഇടണം എന്നാണ് കരുതുന്നത്, ഓരോ പാർട്ടിനും പറ്റിയ എന്ഡിങ് കിട്ടുന്നിടത് വെച്ചു.

      സ്നേഹപൂർവ്വം…❤️❤️❤️

  8. കൊള്ളാം !. വളരെ നന്നായിട്ടുണ്ട്. എനിക്ക് കോളേജ് കാലത്തുണ്ടായിരുന്ന ഒരു റിയൽ ഫാന്റസി.

    1. Lakshmi B…❤️❤️❤️

      എല്ലാവർക്കും കോളേജിൽ പറയാനും ചേർത്തുപിടിക്കാനും ഒരു പ്രണയമോ കഥയോ ഫാന്റസിയോ കാണുമല്ലേ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *