പിന്നെ സമീപത്തുള്ള റെസ്റ്റോറൻറ്റിലേക്കും.
“വരൂ…”
അവൾ റെസ്റ്റോറൻറ്റിനു നേരെ തിരിഞ്ഞു.
ഞാൻ അവളെ അനുഗമിച്ചു.
ഒരു മൂലയിലിരുന്നതിനു ശേഷം അവൾ സസൂക്ഷ്മം ചുറ്റുപാടുകൾ നിരീക്ഷിച്ചു.
എനിക്കത് വിചിത്രമായി തോന്നി.
“ശന്തനു മഹാരാജാവിനെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ? വലിയ തറവാട്ടുകാരല്ലേ?”
“ഉവ്വ്, കേട്ടിട്ടുണ്ട്,”
ഞാൻ അവൾ എന്താണുദ്ദേശിക്കുന്നതെന്നറിയാതെ ഉത്തരം പറഞ്ഞു.
“അപ്പോൾ ഗംഗാ ദേവിയെക്കുറിച്ചും കേട്ടിട്ടുണ്ടാവും,”
“തീർച്ചയായും,”
അവൾ ഒന്ന് നിർത്തി.
വീണ്ടും പരിസരം നിരീക്ഷിച്ചു.
“വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ച ശന്തനു മഹാരാജാവിനോട് ഗംഗ മുന്നോട്ടു വെച്ച നിബന്ധന എന്താണ് എന്നും അറിഞ്ഞിരിക്കുമല്ലോ?”
ഞാൻ നെറ്റി ചുളിച്ചു.
“അറിയാമോ?”
“അറിയാം,”
“എന്താ അത്? പറയൂ,”
“താൻ ചെയ്യുന്ന ഒരു പ്രവർത്തിയിലും തന്നെ വിലക്കാൻ പാടില്ല എന്ന് പറഞ്ഞു,”
“ശന്തനു മഹാരാജാവ് വിലക്കണമെന്നു ആഗ്രഹിച്ച എന്തെങ്കിലും പ്രവർത്തി ഗംഗാദേവി ചെയുകയുണ്ടായോ?”
“ഉവ്വ്, ചെയ്യുകയുണ്ടായി,”
“എന്താണത്?”
“ജനിച്ച ഏഴ് ആൺ മക്കളെ ഗംഗ നദിയിലെറിഞ്ഞ് കൊന്നപ്പോൾ അത് വിലക്കണമെന്ന് മഹാരാജാവ് ആഗ്രഹിച്ചു,”
“ഓക്കേ, സാർ…”
അവൾ എന്തോ ഗാഢമായി ആലോചിച്ചു.
“പക്ഷെ എട്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ രാജാവ് ഗംഗാ ദേവിയെ വിലക്കി. വാഗ്ദാന ലംഘനം നടത്തിയ ശന്തനു മഹാരാജാവിനെ വിട്ട് ഗംഗാദേവി പോയി…”
രാധിക സ്വയം പറഞ്ഞു.
എനിക്ക് അവളുടെ വാക്കുകളുടെ അർഥം എത്രയാലോചിച്ചിട്ടും അപ്പോൾ മനസ്സിലായില്ല.
പെട്ടെന്ന് രാധികയുടെ ഭാവം മാറി.
അധികാരത്തിന്റെ, മേധാവിത്വത്തിന്റെ, ദേഷ്യത്തിന്റെയൊക്കെ ഭാവങ്ങൾ അവളിൽ നിന്ന് വിടപറഞ്ഞു.
പകരം സ്ത്രീസഹജമായ മൃദുത്വം അവളുടെ കണ്ണുകളിലും മുഖത്തും സാവധാനം വിടർന്നു.
“സാർ, താങ്കൾ ആരാണ് എന്നെനിക്കറിയില്ല,”
അവൾ വിനമ്രതയോടെ പറഞ്ഞു.
“എങ്കിലും താങ്കളുടെ സംസാരത്തിൽ നിന്നും എനിക്ക് ….എനിക്കെല്ലാം മനസ്സിലാക്കാൻ പറ്റും..പക്ഷെ എന്നെ വിവാഹം കഴിക്കുന്നത്….”
അവളിൽ വ്രീളാഭാരം നിറഞ്ഞു.
അങ്ങനെയാണെങ്കിൽ രാധികയും റോയിയും തമ്മിലുള്ള സെക്സ് അവൻ കണ്ടതോ, അത് അവൻ നേരിട്ട് കണ്ടതല്ലേ
പാദപൂജ ചെയ്യണം ♥️