ഇതൊന്നുമറിയാതെ ദയ തന്റെ പ്രിയ ജേഷ്ടനു വേണ്ടി ഭഗവാൻ കൃഷ്ണന് സാരംഗീ രാഗം (വീണ) അർച്ചന ചെയ്യുകയാണ്… ” ദേവീ ” അവളെ ദാസിമാർ വിളിച്ചു.. അവളുടെ സംഗീതാർച്ചന തടസ്സപെടുത്തിയ ദേഷ്യത്തോടെ ദയ ദാസിമാരെ രൂക്ഷമായി നോക്കി… അവളോട് ക്ഷമാപണം വാങ്ങി ദാസിമാർ പിൻ വാങ്ങി ജേഷ്ടന്റെ വിയോഗം പറയുവാൻ ആരും പിന്നീട് ദൈര്യപ്പെട്ടില്ല.. ജേഷ്ടൻ വന്നാൽ തന്റെ അരികിൽ വരുമെന്ന പ്രതീക്ഷയുള്ളതിനാൽ ദയ ആരോടും ജേഷ്ടനെ തിരക്കാനും പോയില്ലാ.. അവൾ തന്റെ ഹംസവുമൊത്ത് ജലപാനമില്ലാതെ സംഗീതം മാത്രം ആഹാരമാക്കി കഴിഞ്ഞു….
രാജ്യമാകെ ആ വീരപുത്രന്റെ വേർപാടിലായി. ദിനങ്ങൾ പതിയെ കടന്നു പോയി… നാൽപതാം നാൾ വന്നെത്തി.. ഇന്ന് സിദ്ധാർത്ഥന് നാൽപതാം പിണ്ഡം സമർപ്പിക്കേണ്ട ദിവസമാണ്. സിദ്ദ്ർത്ഥൻ വന്നില്ലെങ്കിൽ രാജാവ് ഭൈരവന് തന്റെ കണ്ഠം മുറിച്ച് രക്തം നൽകും എന്ന് വാക്കു നൽകിയിരുന്നു.. ദയാജല പ്രജാ ജനങ്ങൾ അരുതെന്ന വാക് മൊഴിയോടെ രാജാവിനെ കൈകൂപ്പി. സിദ്ധാർത്ഥനൊപ്പം രാജാവും നഷ്ടപ്പെടുന്ന കൊടിയ പാപചക്രത്തിന് സാക്ഷിയാകുകയാണ് ജനങ്ങൾ. വാഗ്ദാന പാലനം അതാണ് ശക്തി അതും കാലഭൈരവന് തീരട്ടെ ഭഗവാന്റെ രക്ത ദാഹം.. ശംഖനാദം മുഴങ്ങി രാജാവ് തന്റെ അർക്കവാൾ ശിരസ്സോടടുപ്പിച്ചു ആഞ്ഞു വലിക്കാൻ ശ്രമിക്കുമ്പോഴേക്കും.പ്രകമ്പനമുള്ളൊരു പ്രഹരത്താൽ ഒരു കോല് പറന്ന് വന്ന് രാജാവിന്റെ കയ്യിലെ വാൾ തട്ടിതെറിപ്പിച്ചു.. അത് അയച്ചത് സാക്ഷാൽ സിദ്ധാർത്ഥകുമാരനായിരുന്നു.പ്രജാജനം മുഴുവനും അഹ്ളാദ പൂരിതമായി.. ഇതാ അസ്തമിച്ച് പോയ ഞങ്ങളുടെ പ്രഭാസൂര്യൻ വീണ്ടു ഉദിച്ചിരിക്കുന്നു.. അനർത്തം പറഞ്ഞുണ്ടാക്കിയതാരാണ് പ്രജാ ജനം ഒന്നടങ്കം പരസ്പരം പറഞ്ഞു.. മഹാരാജാവ് ക ഥ ക ള്‍.കോം തന്റെ കണ്ണീരിനൊപ്പം പൂക്കൾ വാരി കാലഭൈരവനർപ്പിച്ച് , “നമ്മുടെ പുത്രൻ” എന്ന സംഭോദനയോടെ അദ്ദേഹം തന്റെ പുത്രനെ ചെന്ന് പുണർന്നു..സിദ്ധാർത്ഥൻ പിതാവിന്റെ കാൽപാദങ്ങളിൽ നമസ്കരിച്ചു. “പുത്രാ നിനകെന്താണ് പുത്രാ സംഭവിച്ചത് ” രാജാവ് നിറമിഴികളോടെ ചോദിച്ചു. ” പറയൂ കുമാരാ അതറിയാൻ ഞങ്ങളെല്ലാവരും ഉത്സുകരാണ്.” പ്രജാ ജനമൊന്നടങ്കവും ആവിശ്യപ്പെട്ടു.. ശക്തമായ ജനക്കൂട്ടത്തെ സിദ്ധാർത്ഥൻ പ്രണമിച്ചു.. “നിങ്ങളെല്ലാം എന്നോട്
Language
kambi kadhakal ee roopathil venoo
BashaYanu problem
Gud
Kadha superb.ethintae bhaki part ondo