രാക്ഷസൻ
Rakshasan | Author : Indrajith
ആാാ!! നിലത്തിറങ്ങി വെട്ടിയ ഇടിമിന്നൽ കണ്ടു അവൾ നിലവിളിച്ചു..
അവർ പെട്ടെന്നുണ്ടായ ആഘാതത്തിൽ നിന്നു വിമുക്തരാവാൻ കുറച്ചു സമയമെടുത്തു. സ്വല്പം വണ്ണം കൂടിയ ഡ്രൈവർ അസ്വസ്ഥനായി.. അയാൾ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇട്ട്, ബാക്കിലോട്ടെടുക്കാൻ പരിശ്രമിച്ചു പരാജയപ്പെട്ടു, മുന്നിലെ വീൽ എന്തിലോ കുടുങ്ങിയിരിക്കയാണ്. അയാൾ ആ 4×4 വാഹനം ലോറേഞ്ചിൽ ഇട്ട് ഒന്നൂടെ ശ്രമിച്ചു … ജീപ് ചെറുതായി പിൻവലിഞ്ഞു…അയാൾ ഒന്നൂടി ശ്രമിച്ചു, പിന്നെ നിറുത്തി…ഈ ഇരുട്ടത്ത് തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പരിധിയുണ്ട്, ഒരു ടയർ പോയികിട്ടി, വേറെന്തെലും പ്രോബ്ലം വാഹനത്തിനു ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനും വഴിയില്ല….
മഴ മെല്ലെ കനത്തു……
നാശം! ആ കിഴവൻ പറഞ്ഞത് കേൾക്കാതെ ഈ റൂട്ടിലൂടെ വണ്ടി എടുക്കാൻ തോന്നിയ നേരത്തെ അയാൾ ശപിച്ചു….അയാൾ, ആ വയസ്സൻ രണ്ട് മൂന്നു പ്രാവശ്യം എടുത്തു പറഞ്ഞതാണ്, നിങ്ങൾ നേരെ പോയി കുറേ കഴിയുമ്പോൾ ഇടതുവശത്തേക്കൊരു ഒന്ന് രണ്ട് വഴികാണും, എളുപ്പവഴിയണേലും അതിലൂടെ ഒരു കാരണവശാലും പോകരുത്തുതെന്നു, പ്രത്യേകിച്ച് രാത്രിയിൽ…..കുറേ കൂടി മുന്നോട്ടു പോയാൽ കിട്ടുന്ന വലത്തോട്ടുള്ള കയറ്റം കയറി പോണം ….
അഞ്ചോ പത്തോ കിലോമീറ്റർ ലാഭിക്കാൻ പറ്റുമെന്നു കരുതിയാണ് ഈ വഴി കയറിയത്…
ഇനിയിപ്പോ എന്ത് ചെയ്യും എന്ന് അയാൾ ആശങ്കപ്പെട്ടു…നേരം പതിനൊന്നു മണിയോടടുക്കുന്നു….ഇവിടെയിരുന്ന് നേരം വെളുപ്പിക്കാൻ പറ്റില്ല…അടച്ചുറപ്പില്ലാത്ത വാഹനമാണ്, മാത്രവുമല്ല രാത്രി ഈ കാട്ടുപ്രദേശം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം ആയിക്കൂടെന്നില്ല…
സൂപ്പർ
വല്ലാത്തജാതി
Enikkonnum manassilaayilla aage puka
അടിപൊളി, അടുത്ത പാർട്ട് വേഗം വേണം പ്ലീസ്
പൊളിച്ചു
തുടക്കം കൊള്ളാം
ഈ ശൈലി തുടരുക
കൊള്ളാം സൂപ്പർ
കൊള്ളാം, ഈ ആഖ്യാന ശൈലി പിന്തുടരുകയും സസ്പെൻസ് നിലനിർത്താൻ സാധിക്കുകയും ചെയ്താൽ നിങ്ങൾ വിജയിച്ചു…
നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
പേജുകൾ കുറേക്കൂടി എഴുതുക….