മഴ ചെറുതായൊന്നു ശമിച്ച പോലെ തോന്നി…എന്നാലും ഇടിക്കും മിന്നലിനും കുറവില്ല,
അയാൾ തല വെട്ടിച്ചു ഭാര്യയുടെ നേരെ നോക്കി, അവൾ ഒന്നും മിണ്ടാത്തെ നേരെ നോക്കി നിര്വികാരയായി ഇരിക്കുന്നു, അല്ലെങ്കിലും തങ്ങൾ തമ്മിൽ വലിയ സംസാരമില്ലലോ…
പെട്ടെന്ന് കനത്ത ശബ്ദത്തിൽ വെള്ളിടി വെട്ടി, എല്ലാരും ഞെട്ടി…പെണ്ണുങ്ങൾ രണ്ട് പേരും ഇടിയുടെ ശബ്ദം കേട്ടാണ് ഞെട്ടിയതെങ്കിൽ, അയാളെ ഞെട്ടിച്ചത് കുറച്ചകലെ തങ്ങളെ ഉറ്റു നോക്കി നിൽക്കുന്ന ഒരു രൂപമാണ്, അയാളുടെ കൈകാലുകൾ മരവിച്ചു, തൊണ്ട വറ്റിവരണ്ടു, കണ്ണ് പുറത്തേക്കു തള്ളി…അതിന്റെ ബാഹ്യരേഖ ഒരു മനുഷ്യന്റെ തന്നെ കാഴ്ച്ചയിൽ പക്ഷെ അസാമാന്യ നീളം!!.അയാളുടെ ഭാര്യ അയാളുടെ മുഖത്തെ ഭാവം കണ്ടു അമ്പരന്നു, ഭയന്നു എന്ന് പറയുന്നതാവും ശരി… ഇരുട്ടിനെ തന്റെ ഭർത്താവിന് ഉള്ളാലെ പേടിയാണെന്ന് അവൾക്കു നന്നായറിയാം, ഇത്പക്ഷെ.. കണ്ണ്തള്ളി…അവൾ അയാൾ നോക്കുന്ന ഇരുട്ടിലേക്ക് നോക്കി, ഒരു ചുക്കും കാണാൻ പറ്റുന്നില്ല, ഇരുട്ട് കണ്ണിൽ കയറുന്നു…ഒപ്പം തണുപ്പും…അവൾ പിന്നിൽ ഇരിക്കുന്ന മോളെ നോക്കി, അവളും അയാളുടെ ഭാവം കണ്ടു ആകെ ഭീതിപൂണ്ടു എന്ത്ചെയ്യണം, എന്ത് പറയണം എന്നറിയാതെ മരവിച്ചു ഇരിക്കുകയാണ്…അടുത്ത മിന്നലിൽ ആ രൂപം തങ്ങളുടെ സമീപത്തേക്കു കുറച്ചൂടി അടുത്തതായി അയാൾ കണ്ടു…
അവൾ ഭർത്താവിനെ മെല്ലെ ഒന്ന് കുലുക്കി വിളിച്ചു, ഒരു വികൃത ശബ്ദം പുറപ്പെടുവിച്ചു കൊണ്ടു അയാൾ ഞെട്ടിയുണർന്നു ഡോർ തുറന്നു ചാടിയിറങ്ങി പിന്നിലെത്തി മകളെ കൈപിടിച്ച് ജീപ്പിൽ നിന്നിറക്കി ചുറ്റും നോക്കി കിതച്ചു കൊണ്ടു ഇരുളിലേക്ക് ഓടിയകന്നു…
അവൾക്കൊന്നും മനസ്സിലായില്ല…എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു…എന്താണ് സംഭവിച്ചത്? എന്തിനാണ് ഭർത്താവ് എഴുന്നേറ്റോടിയതു, മോളെവിടെ?
തന്നെ നട്ടപാതിരക്കു ഇരുട്ടിനു കൂട്ടായി അപരിചിതമായ ഏതോ സ്ഥലത്തു ഉപേക്ഷിച്ചു തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ കടന്നു കളഞ്ഞിരിക്കുന്നു എന്ന വസ്തുത അവളെ എന്തുകൊണ്ടോ നൊമ്പരപ്പെടുത്തിയില്ല, പക്ഷെ മകൾ, താൻ പെറ്റതല്ലെങ്കിലും അവൾ…പോട്ടെ കൊച്ചു കുട്ടിയല്ലേ..അവൾക്കെന്തു ചെയ്യാൻ പറ്റും….അവളെ കുറിച്ചോർത്തതും അവളുടെ അകത്തും പുറത്തും ഇടിവെട്ടി…ഈ രാത്രിയിൽ അതും ഒരു കാട്ടിൽ, കൗമാരത്തിലേക്ക് കാലൂന്നിയിരിക്കുന്ന തന്റെ മകൾ!! ..,അവൾ ജീപ്പിൽ നിന്നു ചാടിയിറങ്ങി…തന്റെ സാരി ഉലഞ്ഞതും പാതിഅഴിഞ്ഞതുമൊന്നും അവൾ കാര്യമാക്കിയില്ല….അവൾ അച്ഛനും മകളും പോയ വഴിയെ ഓടി…
സൂപ്പർ
വല്ലാത്തജാതി
Enikkonnum manassilaayilla aage puka
അടിപൊളി, അടുത്ത പാർട്ട് വേഗം വേണം പ്ലീസ്
പൊളിച്ചു
തുടക്കം കൊള്ളാം
ഈ ശൈലി തുടരുക
കൊള്ളാം സൂപ്പർ
കൊള്ളാം, ഈ ആഖ്യാന ശൈലി പിന്തുടരുകയും സസ്പെൻസ് നിലനിർത്താൻ സാധിക്കുകയും ചെയ്താൽ നിങ്ങൾ വിജയിച്ചു…
നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
പേജുകൾ കുറേക്കൂടി എഴുതുക….