രാക്ഷസൻ [Indrajith] 127

അവൾ കുറേ ദൂരം ഓടി, നേരിയ മഴ അപ്പോളുമുണ്ട്…, ഏതോ വസ്തുവിൽ തട്ടി അവൾ മറിഞ്ഞു വീണു, പിന്നെ ഉരുണ്ടുരുണ്ടിറങ്ങി എവിടെയോ ചെന്നു തട്ടി നിന്നു…അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു..

മുഖത്ത് വെള്ളം വീണ് അവൾക്ക് ബോധം തെളിഞ്ഞു, മഴ നിന്ന മട്ടുണ്ട്…പക്ഷെ മരം പെയ്യുന്നു…അവൾ തണുത്തു വിറച്ചു, സാരിയുടെ ഒരു കഷ്ണം മാത്രമുണ്ട് ബാക്കി, അവൾ അത് അരയിൽ മുറുക്കി കെട്ടി…നനഞ്ഞൊട്ടിയ ബ്ലൗസും അടിപ്പാവാടയും മാത്രം ധരിച്ചവൾ അങ്ങനെ ചിന്തയിൽ നിന്നാണ്ട് പോയി, താൻ ഉരുണ്ടു വന്നു നിന്നത് വല്ല കൊക്കയുടെ സമീപത്തെങ്ങാനുമാവാം, അങ്ങനെയെങ്കിൽ അതിൽ ചാടി ജീവിതംഅവസാനിപ്പിച്ചാലോ? ആർക്കും വേണ്ടാതെ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു..എന്തിനിങ്ങനെ??..അവൾ ആ ഇരുട്ടിൽ ചുറ്റും നോക്കി..

ദൂരെ എന്തോ മിന്നുന്നതു അവളുടെ ശ്രദ്ധയാകർഷിച്ചു, മിന്നാമിന്നിയാണോ? അല്ല..വിളക്ക്?? അതേ വിളക്ക് തന്നെ, സന്ധ്യാദീപം പോലെ ഒന്ന്, വല്ല വീടും ആയാൽ മതിയായിരുന്നു..അവൾ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങി..

അവൾ കയറിയിറങ്ങി നടന്നു അവസാനം ഒരു പഴയ വീടിന്റെ വേലിക്കെട്ടിന്റെ സമീപത്തെത്തി…കുറച്ചു ഉള്ളിലേക്ക് നീങ്ങിയാണ് വീടിരിക്കുന്നത്, അവൾ കിതച്ചു കൊണ്ടു ആ വീട് ലക്ഷ്യമാക്കി അടിവച്ചു..

വീടിന്റെ അകത്തു നിന്നാണ് പ്രകാശം വരുന്നത്, അവൾ അടച്ചിട്ടിരിക്കുന്ന വാതിലിൽ മെല്ലെ കൊട്ടി, കുറച്ചു നേരം വെയിറ്റ് ചെയ്ത്, വീണ്ടും ഒരല്പം കൂടി ശക്തിയിൽ കൊട്ടി….ഒരു ആളനക്കവും ഇല്ല, അവൾ മെല്ലെ വാതിലിൽ ചാരി …അതു മെല്ലെ തുറന്നു,

അവൾക്കത്ഭുതമായി…ഏതായാലും ആൾതാമസമുള്ള വീടാണ്, പൊടിയും മാറാലയും ഒന്നും ഉള്ള ലക്ഷണമില്ല…പക്ഷെ….അവൾ അവിടെ ആരെങ്കിലുമുണ്ടോയെന്ന് വിളിച്ചു നോക്കി, തന്റെ ശബ്ദത്തിന്റെ മാറ്റൊലിയല്ലാതെ മറ്റൊന്നും അവൾക്കു കേൾക്കാൻ സാധിച്ചില്ല..

വിളക്കിലെ വെളിച്ചം ഒരറ്റത്തുള്ള അറയിൽ നിന്നാണ് വരുന്നതെന്ന് തോന്നുന്നു…അവൾ അങ്ങോട്ടേക്ക് നടന്നു. അതേ ആ അറയുടെ അകത്തു നിന്നാണ് വെളിച്ചം, അവൾ ആ അറവാതിലിൽ കൊട്ടി നോക്കി, ഭയം പൂർണമായും അവളെ വിട്ടൊഴിഞ്ഞു പോയിട്ടുണ്ടായിരുന്നു, താൻ അർദ്ധനഗ്ന ആണെന്നും, ഇവിടെ ഈ ഗൃഹത്തിൽ ഒരുപക്ഷെ പുരുഷൻമാർ മാത്രേ കാണുകയുള്ളൂ എന്ന ചിന്തയൊന്നും അവളെ അലട്ടിയതേ ഇല്ല.

അവളാ വാതിലിനു മുന്നിൽ ഇത്തിരി നേരം നിന്നു, ഉമ്മറവാതിൽ പോലെ അവൾ ആ അറവാതിലിലും ചാരി തോളുകൊണ്ടു അല്പം ശക്തിയിൽ തള്ളി നോക്കി…ഇല്ല ഇളക്കമില്ല…അവൾ ആ വാതിലിന്മേൽ തപ്പിനോക്കി..കൈകളിൽ പൂട്ട് പോലെയെന്തോ തടഞ്ഞു, അതേ പൂട്ട് തന്നെ..പുറത്തു നിന്നു പൂട്ടിയിരിക്കുകയാണ് ആ റൂം അപ്പോൾ….അതിനുമേൽ പറ്റിപ്പിടിടിച്ചിരിക്കുന്ന മാറാല അവൾ തട്ടികളഞ്ഞു, അവളുടെ കയ്യിലിരുന്നു എന്തോ പൊടിഞ്ഞു..

The Author

9 Comments

Add a Comment
  1. Chirakkal Sreehari

    സൂപ്പർ

  2. വല്ലാത്തജാതി

  3. Enikkonnum manassilaayilla aage puka

  4. അനന്തു

    അടിപൊളി, അടുത്ത പാർട്ട്‌ വേഗം വേണം പ്ലീസ്

  5. മുള്ളാണി പപ്പൻ

    പൊളിച്ചു

  6. തുടക്കം കൊള്ളാം
    ഈ ശൈലി തുടരുക

  7. കൊള്ളാം സൂപ്പർ

  8. കൊള്ളാം, ഈ ആഖ്യാന ശൈലി പിന്തുടരുകയും സസ്പെൻസ് നിലനിർത്താൻ സാധിക്കുകയും ചെയ്താൽ നിങ്ങൾ വിജയിച്ചു…

  9. നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
    പേജുകൾ കുറേക്കൂടി എഴുതുക….

Leave a Reply

Your email address will not be published. Required fields are marked *