രാക്ഷസൻ [Indrajith] 127

ചാടിപ്പുറപ്പെട്ടു, ഇങ്ങനൊന്നു സ്വപ്നത്തിൽ വിചാരിച്ചില്ല, അവിടിവിടെ കിടന്നിരുന്ന ലേഡീസ് ചെരുപ്പും, ഷോളും, കാൽപ്പാടുകളും നോക്കി, പോലീസ് നായയെ പോലെ മണം പിടിച്ചു ഇങ്ങു എത്തിയതാണ്……

ഹാാാ !! മുറിയിൽ നിന്നുള്ള അലർച്ച അയാൾ അപ്പുറത്തേക്ക് അവ്യക്തമായി കേട്ടു…അയാൾ ഒരു വഷളച്ചിരി പാസ്സാക്കി,
ആ ആക്രാന്തക്കാരൻ ചെറുക്കൻ തനിക്കു വേണ്ടി എന്തേലും ബാക്കി വച്ചാൽ മതിയായിരുന്നു….

എല്ലാ അറകളും പൂട്ടിയിട്ടിരിക്കുകയാണ്, തല്ലിപ്പൊട്ടിച്ചു കയറി നോക്കെണ്ടി വരും, അതിനിപ്പോൾ നേരമില്ല, വേണമെങ്കിൽ പിന്നീടൊരിക്കൽ വരാം, ഇപ്പോൾ വല്ല കിണ്ടിയോ കിടുതയോ കിട്ടിയാൽ അതായി എന്ന് കരുതി പോയി നോക്കിയതാണ്…അടുക്കളവാതിൽ തുറന്നു കിടക്കുകയാണ്…അതിനുള്ളിൽ ചികഞ്ഞു കുറേ നേരം കളഞ്ഞത് മിച്ചം, വിലപിടിപ്പുള്ള ഒരു കുന്തോമില്ല…അയാൾ നിരാശനായി മടങ്ങിയെത്തി.

ഇവൻ എന്തെടുക്കയാണ്, എത്ര നേരമായി? കാര്യം ശെരിയാണ് ആ മൊതലിനെ കണ്ടാൽ എളുപ്പം വിട്ടയക്കാൻ തോന്നില്ല, എന്നാലും ഇങ്ങനെയുണ്ടോ ഒരു ആക്രാന്തം, മതി ഇത്ര മതി, അയാളുടെ ക്ഷമ കെട്ടു, അയാൾ അവനെ വിളിച്ചു ഇറങ്ങി വരാൻ പറഞ്ഞു..കതകിൽ മുട്ടി, അകത്തു നിന്നു ശബ്ദമൊന്നുമില്ല…

ഇനിയവനു വല്ല കൈയബദ്ധവും??ഹ്മ്മ്…എന്നാലും സാരമില്ല, ചൂട് ആറിക്കാണില്ലാ..

അയാൾ ആ വാതിൽ ബലം കൊടുത്തു തള്ളിതുറന്നു, രൂക്ഷമായ ഒരു ഗന്ധം അയാളുടെ മൂക്കിലടിച്ചു..അയാൾ മുറിയിലേക്ക് എത്തിച്ചു അവിടെ ചുറ്റും നോക്കി, അയാളുടെ കണ്ണ് എന്തിലോ ഉടക്കി, ഭയത്തോടെ അയാൾ പിൻവലിയാൻ ശ്രമിച്ചു …അതു സാധിക്കും മുൻപേ അയാൾ ആ മുറിയിലേക്ക് ഒരു പാവയെ പോലെ വലിച്ചെടുക്കപ്പെട്ടു….

അവൾ കണ്ണ് തുറന്നു…താൻ ആ മുറിക്കു മുന്നിൽ കിടക്കുകയാണ്, എപ്പോൾ പുറത്തിറങ്ങി?? അവരവിടെ? ആ കഷ്മലന്മാർ? തന്നെക്കൊണ്ടുള്ള അവരുടെ ആവശ്യം സാധിച്ചോ? ഇല്ല …അവൾ തന്റെ ദേഹത്ത് തപ്പിനോക്കി…ഇതെന്തു മറിമായം അവൾ ആശ്ചര്യപ്പെട്ടു….എന്തോ ശബ്ദം മുറിക്കകത്തു നിന്നു കേൾക്കുന്നു, അവൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റു…വാതിൽ ലക്ഷ്യമാക്കി ഓടി, പുറത്തിറങ്ങി മുൻവാതിൽ അടച്ചു പുറത്തുനിന്നു പൂട്ടി…

തനിക്കു നേരെ കുന്നിറങ്ങി വേഗത്തിൽ നടന്നടുക്കുന്ന പെണ്ണിനെ അയാൾ നോക്കി, വിറകെടുക്കാൻ വന്നവളാണെന്നു തോന്നുന്നു…ഷർട്ടും മുണ്ടും ആണ് വേഷം, പക്ഷെ അവളെ കണ്ടിട്ട്….

അവൾ അയാളെ പാളി നോക്കി വേഗത്തിൽ കടന്നു പോയി….പത്തറുപതു വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധൻ, ഒരു സ്വാമിയേ പോലുണ്ട്, കയ്യിൽ ഒരു വലിയ വടിയും, കഴുത്തിലും കൈത്തണ്ടയിലും ചരടുകളും, മാലകളും…നെറ്റിയിൽ കുറി…സഹായം ചോദിച്ചാലോ? ഹം വേണ്ടാ…

The Author

9 Comments

Add a Comment
  1. Chirakkal Sreehari

    സൂപ്പർ

  2. വല്ലാത്തജാതി

  3. Enikkonnum manassilaayilla aage puka

  4. അനന്തു

    അടിപൊളി, അടുത്ത പാർട്ട്‌ വേഗം വേണം പ്ലീസ്

  5. മുള്ളാണി പപ്പൻ

    പൊളിച്ചു

  6. തുടക്കം കൊള്ളാം
    ഈ ശൈലി തുടരുക

  7. കൊള്ളാം സൂപ്പർ

  8. കൊള്ളാം, ഈ ആഖ്യാന ശൈലി പിന്തുടരുകയും സസ്പെൻസ് നിലനിർത്താൻ സാധിക്കുകയും ചെയ്താൽ നിങ്ങൾ വിജയിച്ചു…

  9. നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
    പേജുകൾ കുറേക്കൂടി എഴുതുക….

Leave a Reply

Your email address will not be published. Required fields are marked *