ഏട്ടൻ എന്നെ നോക്കി എന്താ നിന്റെ അഭിപ്രായം എന്ന് ചോദിച്ചു… ഞാൻ ഒന്നും മിണ്ടയില്ല…
ഏട്ടൻ അയാളെ നോക്കി പറയാൻ നിൽക്കും മുൻപേ… അയാൾ :
“നീ എന്തായാലും ഇപ്പൊ വാ… നാളെ ആണ് പോണ്ടത്… അതിന്റെ കാര്യങ്ങൾ നോക്കാം…”
അയാൾ എന്റെ ഭർത്താവിനെ വിളിച്ചു കൊണ്ടുപോയി…
ഇവിടെ ഇപ്പൊ എന്താണ് നടന്നത് എന്ന് എനിക്ക് മനസിലായില്ല….എന്റെ ഭർത്താവ് എന്നെ വിട്ടു പോവാൻ നിൽക്കാന്ന് മാത്രം മനസിലായി..
രാത്രി ഏട്ടൻ വന്നപ്പോൾ കയ്യിൽ കവർ ഉണ്ടായിരുന്നു.. അതിൽ ഏട്ടന്റെ ഡ്രെസ്സും പോവാൻ ഉള്ള ടിക്കറ്റും ഉണ്ടായിരുന്നു…
“അപ്പൊ എന്നെ വിട്ട് പോവാൻ തന്നെ തീരുമാനിച്ചു അല്ല..”
ഏട്ടൻ എന്റെ മുഖത്തു പിടിച്ചു കൊണ്ട് പറഞ്ഞു
” നി എന്താ ഇങ്ങനെ പറയുന്നേ… നമ്മുടെ ഭാവിജീവിതത്തിന് വേണ്ടി അല്ലേ ഞാൻ പോകുന്നേ…നിന്നെ ആരാ വിട്ടു പോകുന്നേ അവൻ പറഞ്ഞത് കേട്ടിലേ രണ്ട് വർഷം കഴിഞ്ഞാൽ അവിടെയ്ക്കു നിന്നെയും കൊണ്ട് പോവില്ലേ.. ”
“എന്തൊക്കെ പറഞ്ഞാലും ഏട്ടൻ മാറി നിന്ന് കൊണ്ട് ഉള്ള ജീവിതം എനിക്ക് വേണ്ടാ… ഞാൻ ഇവിടെ ഒരു ജോലി നോക്കാൻ അല്ലെ പറഞ്ഞേ…”
“നീ ഒന്ന് ഞാൻ പറയുന്നത് ഒന്ന് മനസിലാക്ക്… ”
എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിക്കാൻ വന്നതും ഞാൻ ഏട്ടനെ തട്ടി മാറ്റി കട്ടിലിൽ പോയി കിടന്നു കരഞ്ഞു…
പിറ്റേന്ന് ഞാൻ രാവിലെ നേരം വൈകി എഴുന്നേറ്റപ്പോൾ വീട്ടിലെ എല്ലാ പണിയും ഏട്ടൻ ചെയ്‌തു വച്ചിരിക്കുന്നു… ഞാൻ ഹാളിൽ പോയി നോക്കിയപ്പോൾ അവിടെ എല്ലാം റെഡി ആക്കി ഏട്ടൻ പോവാൻ നിക്കുന്നു.. അത് കണ്ടതും, ആ നിമിഷം എനിക്ക് എന്റെ അമ്മയോട് ഉള്ളതിനേക്കാൾ ദേഷ്യം ആണ് ഏട്ടനോട് തോന്നിയത്…
“ആ നീ എണീറ്റോ, ഞാൻ പോവാൻ നിക്കാണ്… ഇതാ കുറച്ചു കാശും എടിഎം കാർഡും, ഇനി എല്ലാം മാസവും ഇതിലേക്ക് ക്യാഷ് അയച്ചു തരാം..”
kada adi poli waiting for next part
add more pages
????
continue
കൊള്ളാം, തുടക്കം അടിപൊളി. Page കൂട്ടി എഴുതൂ
എന്ത് ഊമ്പനാടാ അവൻ…… പെണ്ണിനെ വിട്ടു പോവാൻ
സുപ്പർ സ്റ്റോറി ബ്രോ അടിപൊളി തുടക്കം നന്നായി ഇഷ്ടപ്പെട്ടു.രമ്യയുടെ ജീവിതം കാണാൻ കാത്തിരിക്കുന്നു. തുടർന്നും നന്നായി എഴുതുക.