Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രണ്ടാമതൊരാൾ [ na–na ] 859

Kambi Views 234376

സംഗീത രൂക്ഷ ഭാവത്തിൽ ആദിത്യനെ നോക്കി ഇരിക്കുകയാണ്. അവൻ അതെ ഭാവത്തോടെ തന്നെ രമ്യയെ നോക്കുന്നു.

ആ രംഗം കണ്ട് അമൂല്യയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.

“നിനക്കിത് അവളോട് പോയി പറയേണ്ട വല്ല ആവിശ്യവും ഉണ്ടായിരുന്നോ?”

“എന്തായാലും സംഗീത ഇതറിയും.. അപ്പോൾ അവളെ ആദ്യം അറിയിച്ച ക്രെഡിറ്റ് എനിക്കിരിക്കട്ടെ എന്ന് വിചാരിച്ചു.”

“അങ്ങനാണേൽ അവന്റെയിൽ നിന്നും കിട്ടുന്നത് എന്താന്ന് വച്ചാൽ അതും കൂടി വാങ്ങിക്കോ.”

“അവൻ എല്ലാരുടെയും മുന്നിൽ വച്ച് ചീത്തവിളിക്കുമോടി?”

രമ്യയുടെ സ്വരത്തിലെ ദയനീയത അമുല്യയിൽ ചിരി ഉണർത്തി.

“നീ പേടിക്കണ്ട, സംഗീത എപ്പോൾ ദേഷ്യത്തിൽ ആണ്. അതുകൊണ്ട് ആദി ഇപ്പോൾ സൈലന്റ് ആയി ഇരിക്കാനാണ് സാധ്യത കൂടുതൽ.”

തന്റെ വാക്കുകൾ രമ്യയുടെ മുഖത്തു ചെറുതായി ആശ്വാസം നിറയ്ക്കുന്നത് അമുല്യക്ക് മനസിലാക്കാനായി.

“നീ എന്തിനാ അവളെ തുറിച്ച് നോക്കുന്നത്?”

സംഗീതയുടെ വാക്കുകൾ ചെവിയിൽ പതിഞ്ഞപ്പോൾ ആദി ഒന്നും മിണ്ടാതെ ലഞ്ച് ബോക്സ് തുറന്ന് അവളുടെ അരികിലേക്ക് ഇരുന്നു.

“നിന്നെ കൊണ്ട് ഞാൻ സഹികെട്ടു കേട്ടോ. കുറച്ച നാളായി പ്രശ്നം ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്.”

ഈ സമയത്ത് തിരിച്ച് എന്തെങ്കിലും പറഞ്ഞാൽ അതിനും കൂടി കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ ആദി നിശബ്ദത പാലിച്ചു.

ലഞ്ച് ബോക്സിലെ ചോറ് കറി കൂട്ടി ഞവിടിയ അവൻ പെട്ടെന്ന് കൈ കുടഞ്ഞു.

അവന്റെ കൈയിലേക്ക് നോക്കികൊണ്ട്‌ സംഗീത ചോദിച്ചു.

“എന്താടാ?”

“ഒന്നുമില്ല.”

സംഗീത അവന്റെ കൈ പിടിച്ച് നോക്കി.

വലതു കൈയിലെ തള്ളവിരലും ചൂണ്ടു വിരലും ചെറുതായി നീരാടിച്ച് ഇരിക്കുന്നു.

സംഗീത അവന്റെ മുഖത്തേക്ക് നോക്കി.

തല കുനിച്ച് കൊണ്ട് അവൻ പറഞ്ഞു.

“സോറി.. ഇത് അവസാനത്തേത് ആണ്. ഇനി അടി ഉണ്ടാക്കില്ല.”

“ഇത് നിന്റെ അടുത്ത് നിന്നും ഞാൻ കുറെ കേട്ടതാണ്.”

അവന്റെ മുന്നിലിരുന്ന ലഞ്ച് ബോക്സ് സംഗീത തന്റെ കൈകളിലേക്ക് എടുത്തു.

“അടിയും ഉണ്ടാക്കി കൈയും നീരാക്കി വന്നേക്കുവാണ്..”

അവൾ ചോറ് വാരി അവന്റെ നേരെ നീട്ടി. ആദി ഒരു ചിരിയോടെ അത് വായ്ക്കുള്ളിലാക്കി.

“ഒന്ന് രണ്ടു തവണ വാണിംഗ് കൊടുത്തിട്ടും പ്രശാന്തിന്റെ അനിയത്തിയുടെ പിറകെ നടക്കുകയാണ് ജിത്തു. അത് ചോദിക്കാൻ പോയപ്പോഴാ അടി ആയത്.”

“നിനക്ക് എല്ലാത്തിനും കാരണങ്ങൾ ഉണ്ടല്ലോ.”

“അമ്മു.. പ്രശാന്ത് എന്റെ കൂട്ടുകാരനല്ലേ. ആരെങ്കിലും നിന്നെ ശല്യപ്പെടുത്തിയാൽ അവൻ നോക്കി നിൽക്കുമെന്ന് നിനക്ക് തോന്നുണ്ടോ? അപ്പോൾ അവന്റെ അനിയത്തിക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഞാനും ഇടപെടണ്ടേ.”

The Author

ne-na

152 Comments

Add a Comment
  1. പൊട്ടൻ

    2024 ആയി ബ്രോ. എന്തെങ്കിലും പ്രെധീക്ഷിക്കാമോ.

  2. കുട്ടേട്ടൻസ് ❤❤

    എന്താ പറയുക…. വളരെ ഇഷ്ടം തോന്നി വായിച്ചപ്പോൾ ❤… ഒരു വാക്ക് എല്ലാർക്കുമായി കൊടുത്തിരുന്നല്ലോ… അടുത്ത ഭാഗം ഉടനെ എങ്ങാനും 🤔🤔❤❤…. പിന്നെ…. ശ്രീഹരിയുടെ ഫ്രണ്ട് റാം അടൂരിൽ ഞങ്ങളുടെ അടുത്ത് ആണ്.. ട്ടോ 😜😜❤❤…. ഞങ്ങൾ ചിലപ്പോൾ വൈറ്റ് പോർട്ടിക്കോയിൽ തമ്മിൽ കാണാറുണ്ട് 🍺🍺…. ജീനയ്ക്കും ശ്രീഹരിക്കും സുഖം എന്ന് വിശ്വസിക്കുന്നു 🌹❤❤…. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിപ്പ് തുടരുന്നു ❤❤❤❤

  3. പ്രിയ എഴുത്തുകാരി എഴുത്തുകാരൻ. ഈ കഥയുടെ ബാക്കി ഉണ്ടോ..താങ്കൾ എഴുത്ത് നിർത്തിയോ. കുറെ കാലമായി താങ്കൾ എഴുതിയിട്ട്. ഈ കഥ ഒരുപാട് മുന്നേ വായിച്ചതാണ്.തുടർച്ച ഉണ്ടോ എന്നറിയാൻ വന്നതാണ്. തുടർച്ച ഉണ്ടെങ്കിൽ അറിയിക്കുക.

    ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ മറുപടി എഴുതണം.

    സ്നേഹത്തോടെ ഒരു വായനക്കാരൻ ❤

  4. അടുത്ത പാർട്ട്‌ ഉണ്ടാകുമോ

  5. |Hø`L¥_d€vîL••••

    Ee part ittattu inn correct 1 year aayi…
    Adutha part eppaya broo..

    Ee part thanne ippa ethramathe pravishyamaanu vaayikkunnathenn enik thanne areella..
    waitng for the next part broo..
    Please make it fast🙏🙏❤️❤️

  6. Bro തുടരണം plz 😢😢😢

  7. അടുത്ത പാർട്ട്‌ ഇല്ലേ

  8. ന്താ അടുത്ത പാർട് വരാത്തത്😞😞

  9. ന്താ അടുത്ത പാർട് വരാത്തത്😞😞

  10. Bakki ezhuthunne

  11. Nigal enthu manushyan anu bro
    Ithrem nalla story ezhuthitt bhakki ezhuthu bro 🙏🙏😘
    Adhi-udeum, sangeetha -udeum futurum, pastum ariyan agrahikunnu ❤❤
    Ithu thudarum enna vishwasikunnu 🙏🙏

  12. വിരഹ കാമുകൻ💘💘💘💘

    ബാക്കിഭാഗം എന്താ ബ്രോ എഴുതാത്തത്

  13. Next part eppozha

  14. തുടരണം

  15. ഇതിന്റെ അടുത്ത പാർട്ട് എപ്പോൾ വരും?

  16. ധൈര്യമായിമുന്നോട്ട് പോട്ടെ 😍😍😍😍😍😍😍 waiting for the next part

  17. Nena yude manoharamaya ezhuthunu vendi kaththirikukayanu vaykathe varille

  18. Nena,

    Waiting for long. Pks upload

  19. Kadha nirthalle bro,,, plz vegam idan nokku

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: