“”എങ്കിൽ വരൂ “” ഞങ്ങളെ കൂട്ടി അയാൾ ജയിലിന്റ അടുത്തേക്ക് പോയി.
അവസാനം വേറൊരു പോലീസുകാരൻ വന്നു. എന്റെ മുന്നിലെ വാതിലുകൾ തുറക്കപ്പെട്ടു. മിയ എന്റെ കൈകളിൽ പിടിച്ചു.. ആവണി എന്നെ താങ്ങി നിർത്തി… ഒരു പോലീസ് ജീപ്പിൽ ഞങ്ങളെ മൂന്നുപേരെയും കയറ്റി കൊണ്ടുപോയി… യാത്രക്കിടയിൽ എന്റെ ഇരുവശത്തുമിരുന്നു കൈകളിൽ പിടിച്ചു രണ്ടു പേരും അനന്തമില്ലാത്ത ചിന്തകളുമായി ഇരുന്നു..
റൂമിന്റെ മുമ്പിൽ ഇറങ്ങാൻ നേരം അടുത്ത റൂമിലെ അയാളും ഫാമിലിയും ഉണ്ടായിരുന്നു.
സത്യത്തിൽ ഇതൊക്കെ ഞാനറിയുന്നുണ്ടെങ്കിലും ഒന്നും മനസിലാവാത്തത് പോലെയായിരുന്നു എന്റെ അവസ്ഥ!!. എന്നെ റൂമിലാക്കി പുറത്തു പോവുമ്പോൾ അപ്പുറത്തെ റൂമിലെ പെൺകുട്ടി വിങ്ങിപൊട്ടി.. അവളുടെ അച്ഛൻ അവളെ ചേർത്ത് കൊണ്ടുപോകുമ്പോഴും അവളെന്നെ നോക്കി കണ്ണീർ വാർത്തു..
അവരിറങ്ങി കഴിഞ്ഞു വാതിലടച്ചതും അതുവരെ പിടിച്ചുനിർത്തിയ കണ്ണീർ മുഴുവൻ പെയ്യിച്ചു രണ്ടു പേരും ഒരുപോലെ എന്നെ കെട്ടിപിടിച്ചു.. മിയ എന്റെ മുഖത്തു തലോടി എന്റെ കണ്ണുകളിലേക്ക് നോക്കി.. ആവണി എന്റെ തോളിൽ കിടന്നു പൊട്ടിക്കരഞ്ഞു.. അല്പംനേരത്തെ മൗനത്തിനു ശേഷം…
“”എന്തിനാ നീ ഇങ്ങനൊക്കെ ചെയ്യുന്നേ.. ഞങ്ങളിവിടെ അനുഭവിച്ചതിനു കയ്യും കണക്കുമുണ്ടോ.. “” മിയയുടെ സംസാരം കേട്ട് ആ ചുണ്ടുകളിലെ ചലനത്തിലേക്ക് ഞാൻ നോക്കിനിന്നു.
“”ഇനിയെങ്ങോട്ടും വിടില്ല.. എന്തോരം പേടിച്ചൂന്നറിയോ “” കരയുന്നതിനിടയിൽ ആവണി പറഞ്ഞു….

നല്ല കഥ, സാധ ഒരു നോവൽ വായിക്കുന്ന പോലെ, പലവട്ടം എനിക്ക് തോന്നിയിട്ടുണ്ട് ഇതൊരു സിനിമ ആയിട്ടെങ്കിലും വന്നാൽ നന്നായേനെ, നന്നായി എഴുതുന്നു, keep going well
ബ്രോ എന്താണ് ബ്രോ കാത്തിരിപ്പിച്ചു ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് പറ്റുമെങ്കിൽ ഒരു മറുപടി തരു
Bro baki evide brroooooo
എന്താ ബ്രോ ഒരു കഥയും മുഴുവനാക്കാത്തെ,, എത്ര കാലമായി ഞങ്ങൾ കാത്തിരിക്കുന്നു
Plzz come back
ബാക്കി വരില്ലേ
Bakki thaa brooo
Bro adutha part epozha iduka any update