രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda] 563

 

അയാൾ തന്റെ തലയിലെ തൊപ്പി അഴിച്ചുവച്ചു.. ഉണ്ടായ കാര്യങ്ങൾ മൊത്തം അവരെ പറഞ്ഞുകേൾപ്പിച്ചു.. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒന്നു മിണ്ടാനോ കരയാനോ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു രണ്ടുപേരും.. തരിച്ചിരിക്കുകയാണ്..

 

“”സർ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ.. പ്ലീസ്‌ “” മിയ കരഞ്ഞു കൊണ്ടു ചോദിച്ചു..

 

“”അതിപ്പോ.. അറിയാമല്ലോ ഒരു പോലീസുകാരനെയാണ് ഇടിച്ചിരിക്കുന്നത്.. അതും സ്റ്റേഷനിൽ.. “” അയാൾ കാര്യത്തിന്റെ ഗൗരവം അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു..

 

“”സർ,, ഞങ്ങൾ എന്തുവേണമെങ്കിലും ചെയ്യാം അവനെ വെറുതെ വിടണം.. “” കരയുന്നതിനിടയിൽ വാക്കുകൾ മുഴുവൻ കിട്ടാതെ ആവണി അപേക്ഷിച്ചു..

 

“”Ok ചെയ്യാം.. അവന്റെ അവസ്ഥ കണ്ടിട്ടാണ്.. പിന്നെ നിങ്ങളുടെയും.. കുറച്ചു പൈസ ഇറക്കേണ്ടി വരും…””

 

“”തരാം സർ, അവനെയൊന്നു വിട്ടാൽ മാത്രം മതി “” ആവണി കരഞ്ഞു പറഞ്ഞു..

 

“”2 ലക്ഷം രൂപ, ഇതിൽ നിന്നൊരുരൂപ പോലും ഞാൻ എടുക്കില്ല.. അതൊക്കെ കേസ് ഒതുക്കാൻ പല ആളുകൾക്കും കൊടുക്കേണ്ടി വരും. പിന്നെ ഇവിടുന്നു പോയി കഴിഞ്ഞ് വേറെന്തെങ്കിലും കേസിൽ പെട്ടാൽ അവൻ തീരും.. അതോർമ്മയിലുണ്ടാവണം “” ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ അവരോടു പറഞ്ഞു..

 

“”തരാം സർ,”” മിയ അയാളോട് പറഞ്ഞു..

 

“”ഒരു കാര്യം ചെയ്യ് നാളെ ഞാൻ പറയുന്ന ആൾക്ക് പൈസ കൊടുക്കണം.. അങ്ങനെ ഉറപ്പുണ്ടെങ്കിൽ മാത്രം ഇപ്പോൾ അവനെ കൊണ്ടുപോവാം.. “”

 

“”ഉറപ്പ് സർ, ഞങ്ങളുടെ ജീവനാണ് ആ കിടക്കുന്നതു.. അവനുവേണ്ടി എന്ത് റിസ്ക്കും ഞങ്ങൾ എടുക്കും “” ജയിലിനകത്തെ എന്നെ നോക്കി മിയ അയാളോട് ശബദം ചെയ്തു..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

41 Comments

Add a Comment
  1. സഹോദരാ രണ്ട് മിഴികള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ട് 2 മാസങ്ങള്‍ കഴിഞ്ഞു… താങ്കൾ എവിടെ പോയി… തിരക്കാണോ?? ദയവായി ഒരു റിപ്ലൈ തരു… ഒന്ന് തുടക്കട്ടെ മിഴികള്‍😕😕😕

  2. നല്ല കഥ ബാക്കിയുള്ള ഭാഗങ്ങൾ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തരിക ദയവായി ❤️❤️❤️♥️♥️♥️♥️💐💐💐💐🙏🙏🙏

  3. ഡെയിലി വന്ന് നോക്കും ഇന്ന് വരും നാളെ വരും വിചാരിച്ചിട്ട് മൈര്🙂

  4. ബ്രോ ഇപ്പോൾ എങ്ങാനും വരുവോ അടുത്തെ പാർട്ട്‌ 🙂കുറെ ആയി വെയ്റ്റ് ചെയ്യുന്ന്

  5. ഹാലോ ബ്രോ
    താങ്കൾ ഈ കഥ ഉപേക്ഷിച്ചോ
    ഒരു അപ്ഡേറ്റ് പോലും ഇല്ലാ

  6. Garuda Bro evde next episode waiting aanu please release it

  7. കട്ട വെയിറ്റിംഗ് ബ്രോ

  8. Garuda Waiting for the Next

  9. ഹാലോ ബ്രോ
    ഈ കഥയുടെ നെക്സ്റ്റ് പാർട്ട് എപ്പോഴാ വരുക

  10. Next part pettann kituo

  11. നന്ദുസ്

    ❤️❤️❤️❤️❤️

  12. 🏵️ സോജു🏝️

    അയ്യോ…. പറയാൻ മറന്നു ‘ഹാപ്പി ഓണം’
    🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  13. 🏵️ സോജു🏝️

    ഈ പാർട്ടും നന്നായിരുന്നു ബ്രോ..അടിപൊളി, അടുത്ത part വേഗം പോന്നോട്ടെ❤️🔥

    എന്നാലും അവസാനം വന്ന ആ പെൺകുട്ടി ആരാണ്..? മിയ, ആവണി, അവര് രണ്ടുപെരുമല്ലാന്ന് മനസ്സിലായി….

    അപ്പൊ., മച്ചാന്റെ കഥ ഒരു സിനിമയായി കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു….❤️🔥

  14. Next part idanna udannaa please

    1. Sure ♥️

  15. കിടുംബൻ

    സിനിമയ്ക്ക് പിറകെ പോകുമ്പോൾ സൂക്ഷിക്കണം. ജെനുവിൻ ആയ ആൾക്കാർക്ക് മാത്രം ഐഡിയ പങ്കു വെയ്ക്കുക. സ്ക്രിപ്റ്റ് രെജിസ്റ്റർ ചെയ്യുകയോ സ്വന്തം അഡ്രസ്സിലേക്ക് ഹാൻഡ് റിട്ടൻ കോപ്പി പോസ്റ്റ് അയച്ച്പൊട്ടിക്കാതെ വെക്കുകയോ ചെയ്യുക. ചതിക്കപ്പെടാൻ ഒരുപാട്സാധ്യത ഉണ്ട്. വീണ്ടും ഒരു ഹെർട്ട്ബ്രെയ്ക്കിലേക്ക് പോകാതെ ഇരിക്കാൻ സൂക്ഷിക്കുക.
    Nb: ഈ ഭാഗം അത്രയ്ക്ക് ഇഷ്ടമായില്ല മേബീ സീരിയസ് മൂടിലേക്ക് പോയൊണ്ട് ആവും. നിന്റെ ബാക്കി കഥകൾ എപ്പോ വരും.

    1. Thanks bro, ഈ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. അടുത്ത ഭാഗം മുതൽ എല്ലാം ക്ലിയർ ആകും bro.. ♥️

  16. Adyamaayittanu thaankalude kathakal vaayikkunnathu, really amazing , oro kathayum onninonnu mecham ,, ee katha vaayichappol oru cinima kaanunna feel. sharikkum thaankalude fan aakki maatti. waiting for balance parts of all stories..

    1. Thanks അസ്ന താത്താ ♥️

  17. ❤️❤️❤️

    1. ♥️♥️♥️♥️😍

  18. അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ !
    അഭിനന്ദനങ്ങൾ !!

    തീർച്ചയായും കെട്ടുറപ്പുള്ള കഥകൾ ചമക്കാനുള്ള കരവിരുതുണ്ട് ഗരുഡ് നിനക്ക്. വഴിമുട്ടി നില്ക്കാതെ വഴി വെട്ടി പോകാനുള്ള കരളുറപ്പുള്ളവൻ നീ.

    കാണണം 4k സ്ക്രീനിൽ മുഴുത്ത അക്ഷരങ്ങളിൽ നിൻ്റെ ഇതുവരെ ഒളിപ്പിച്ച് വെച്ചിരിക്കുന്ന യഥാർത്ഥ പേര്. ഒരിക്കൽ കൂടെ അഭിനന്ദനങ്ങൾ…

    1. രാജു അണ്ണാ, ഈ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.. Tik tok കേരളത്തിൽ അഴിഞ്ഞാടുന്ന സമയത്തു 240k followers ഉം ആയി നിറഞ്ഞാടുന്ന സമയത്തു ആ പ്ലാറ്റഫോം തന്നെ ഒഴിവാക്കി.. പിന്നെ പൊന്തുന്നത് ഇപ്പോഴാണ്.. അൽപ നേരത്തെ സന്തോഷത്തിനു വേണ്ടി ഇവിടെ വന്ന ഞാൻ ഇവിടെ എഴുതിയിട്ട ചില വാക്കുകൾക്കു കിട്ടുന്ന പ്രോത്സാഹനം.. കണ്ണു നിറച്ചു.. ആത്മഹത്യയുടെ വക്കിൽ നിന്നാണ് കഴിഞ്ഞ ആഴ്ച്ച രണ്ടാം തീയതി ഞാൻ ഉയർത്തെഴുന്നേറ്റത്. ഇനി ഈ ജീവിതം വെറുതെ പാഴാക്കില്ല.. കാത്തിരിക്കുന്നു അണ്ണനെ പോലെയുള്ള ഒരുപാട് പേരുടെ സപ്പോർട്ടിനായി.. നന്ദി നന്ദി ❤️♥️♥️♥️♥️♥️♥️

  19. കാങ്കേയൻ

    എന്നാലും അത് ആരാണ് ആ പെൺകുട്ടി🤔
    എന്തിന് അവൻ ജയിലിൽ ആയതു, ഒരു കാരണം എന്റെ തോന്നുന്നു പക്ഷേ അത് പറഞ്ഞാൽ സെരിയാകില്ലല്ലോ 😌,

    പിന്നെ all the best സിനിമ എത്രയും പെട്ടന്ന് സംഭവിക്കട്ടെ

    1. അതെ സംഭവിക്കട്ടെ, ആ പെണ്ണിനെ നമുക്ക് കാണാം ന്നെ

    2. Nalle story nxt partinu vendi I’m waiting. Nalla life ulle story ath eyuthiya thanghalk onnalla 10000 kanakkinu cinema cheyyan pattum ithile kadha vaayikkanum vellithirayil thanghalude cinema kaananum I’m waiting 💞💞

  20. കഥ സീരിയസ് ആകുന്നുണ്ടല്ലോ
    അവന്റെ ജീവിതത്തിലെ 6 വർഷം വേസ്റ്റ് ആയത് കണ്ടിട്ട് വല്ലാത്ത മൂഡ് ഔട്ട്‌
    ആവണിയുടെയും മിയയുടെയും മാഡത്തിന്റെയും കൂടെ അവൻ ആഘോഷിക്കേണ്ട 6 വർഷമല്ലേ അവനു വേസ്റ്റ് ആയത്
    പോയ വർഷങ്ങൾ ഇനി എന്ത് നേടിയാലും തിരിച്ചു വരില്ലല്ലോ

    1. തിരിച്ചു വരില്ല, പക്ഷെ അത് കഴിഞ്ഞിട്ട് ചെക്കനൊരു വരവുണ്ട്..സച്ചി മുത്തേ love u♥️

      1. Garuda bakki eppazha waiting kuree ayii inganee post akkalle

  21. വേഗം വേഗം തരൂ കാത്തിരിക്കുന്നു

    1. തരാം ഉമേഷണ്ണാ

    2. ഒരു പാട് നന്നായി ബാക്കി ഭാഗം ഉടൻ ഉണ്ടാവും എന്ന് കരുതുന്നു
      ബിഗ് സ്ക്രീനിൽ തങ്കളുടെ പേര് വരാൻ പ്രാർത്ഥിക്കുന്നു തുടക ഇതുപൊലെയുള്ള life story

  22. നന്നായിട്ടുണ്ട് ആരാണ് രക്ഷിച്ചത് എന്ന് വെളുപ്പെടുത്തിയില്ല അല്ലെ പേജ് കുട്ടണം കേട്ടോ ❤❤❤❤❤
    നല്ല ഒരുപാട് സിനിമ ചെയ്യാൻ കഴിയട്ടെ all the best❤❤❤❤❤
    കഥ തുടരുക

    1. Thank you so much kutty mone ♥️♥️♥️♥️

  23. വളരെ മനോഹരമായി പോയിരുന്ന ഒരു കഥ പൊലീസും ലോക്കപ്പും കോപ്പും കയറ്റി നശിപ്പിച്ചപ്പോ തനിക്ക് സമാധാനമായി കാണും. എന്നാ കോപ്പിലെ എടപാടാണെടാ ഉവ്വേ

    1. പിണങ്ങല്ലേ, കഥ തുടങ്ങിയിട്ടല്ലേയുള്ളൂ.. ♥️♥️

Leave a Reply

Your email address will not be published. Required fields are marked *