രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram] 1098

എന്നെ നോക്കികൊണ്ട് പുള്ളി ചിരിച്ചു . അതിന്റെ അർഥം മനസിലായെന്ന പോലെ മഞ്ജുസും ഒന്ന് പുഞ്ചിരിച്ചു .”കുട്ടികളെ കാണണ്ടേ മഹേഷേട്ടന് ?”
ഞാൻ പുള്ളിയെ തോണ്ടിക്കൊണ്ട് പയ്യെ തിരക്കി .

“പിന്നെന്താ ..കാണാലോ …”
പുള്ളിയും അതിൽ സന്തോഷം പ്രകടിപ്പിച്ചു . അതോടെ മഞ്ജുസ് ആദികുട്ടനെ എടുത്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു . പിന്നെ അവനെ പയ്യെ മഹേഷേട്ടന്റെ മടിയിലേക്ക് വെച്ച് കൊടുത്തു .പുള്ളി അവനെ ശ്രദ്ധയോടെ വാങ്ങികൊണ്ട് അവന്റെ പുഞ്ചിരിക്കുന്ന മുഖം കൗതുകത്തോടെ നോക്കി . പിന്നെ അവന്റെ കയ്യൊക്കെ ഒന്നിളക്കികൊണ്ട് കൊഞ്ചിച്ചു .

“മോൻ നിന്റെ പോലെ ആണല്ലോ ”
ആദിയുടെ മുഖച്ഛായ കണ്ടു മഹേഷേട്ടൻ പയ്യെ പറഞ്ഞു .

“മോള് ഉറങ്ങാ..ഇനി എടുക്കണോ ?”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .

“ഏയ് വേണ്ട….ഇനീം സമയം ഉണ്ടല്ലോ …ഞാൻ കല്യാണം ഒകെ കഴിഞ്ഞിട്ട് ഒന്നുടെ വരാം ”
മഹേഷേട്ടൻ ആണ് അതിനുള്ള മറുപടി പറഞ്ഞത് .

“എന്താ ഇവരെ വിളിക്കുന്നത് ? പേരൊക്കെ കണ്ടു വെച്ചിട്ടുണ്ടോ ?”
ആദിയെ കൊഞ്ചിച്ചുകൊണ്ട് പുള്ളി ഞങ്ങളെ നോക്കി .

“ഏയ് ഇല്ല..തല്ക്കാലം അപ്പൂസ്‌ , പൊന്നൂസ് എന്നൊക്കെ വിളിക്കും ”
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .

“ഹ്മ്മ്…ഇപ്രാവശ്യം എന്തായാലും ഇങ്ങനെ പോട്ടെ..ഇനി വരുമ്പോ അപ്പൂസിനും പൊന്നൂസിനും ഒകെ അങ്കിൾ സമ്മാനം ആയിട്ട് വരുന്നുണ്ട്..കേട്ടോടാ ചക്കരെ…”
ആദിയുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് മഹേഷേട്ടൻ ചിരിച്ചു .

“അതിന്റെ ഒന്നും ആവശ്യം ഇല്ല ഭായ്..നിങ്ങള് ചുമ്മാ ഇടക്കൊക്കെ വന്നാൽ തന്നെ സന്തോഷം ”
ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു .

“എന്നാലും അങ്ങനെ അല്ലാലോ …അല്ലെ ടീച്ചറെ ?”
മഹേഷേട്ടൻ പെട്ടെന്ന് മഞ്ജുസിനെ മുഖം ഉയർത്തി നോക്കി .മഞ്ജു അതിനു മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചു . പിന്നെയും സ്വല്പ നേരം കൂടി ഞങ്ങൾക്കൊപ്പം ചിലവഴിച്ച ശേഷം മഹേഷേട്ടൻ യാത്ര പറഞ്ഞിറങ്ങി .

പിന്നീടുള്ള ദിവസങ്ങളൊക്കെ മായേച്ചിയുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകൾ ആയിരുന്നു . ഒന്ന് രണ്ടു ദിവസം കൂടെ മഞ്ജുസിനൊപ്പം അവളുടെ വീട്ടിൽ നിന്ന ശേഷം ഞാൻ തിരിച്ചു സ്വന്തംവീട്ടിലേക്ക് മടങ്ങി . മായേച്ചിയുടെ കല്യാണമായിട്ട് അവിടെ ഉണ്ടായില്ലെങ്കിൽ മോശം ആണ് .

മഹേഷേട്ടനോടൊപ്പം തന്നെ ഞാനും എല്ലാ കാര്യങ്ങൾക്കും മുൻപിൽ ഉണ്ടായിരുന്നു . വിവാഹത്തിനു വരാൻ സാധിക്കാത്തതിൽ മഞ്ജുസിനും നല്ല വിഷമം ഉണ്ടായിരുന്നു .എന്നിരുന്നാലും അവളുടെ വകയായി മായേച്ചിക്ക് ആഭരണങ്ങളും കല്യാണ സാരിയും ഒക്കെ എടുത്തു കൊടുത്തിരുന്നു .

വിവാഹത്തിന്റെ തലേ ദിവസം ശ്യാമും കൂടി എത്തിയതോടെ കുട്ടികളുടെ കാര്യവും മഞ്ജുവിന്റെ കാര്യവും ഒകെ മറന്നു ഞങ്ങൾ അടിച്ചു പൊളിക്കാൻ തുടങ്ങി . എന്റെ അമ്മയും അഞ്ജുവും ഒക്കെ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് പോയതുകൊണ്ട് കിടത്തവും വെള്ളമടിയും ഒക്കെ എന്റെ വീട്ടിൽ വെച്ചുതന്നെ ആയിരുന്നു . ശരിക്കു പറഞ്ഞാൽ ഞാൻ അവിടേക്കാണ് പോകേണ്ടിയിരുന്നത് ,

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

115 Comments

Add a Comment
  1. അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രതിശലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു? അങ്ങിനെ തന്റെ വായനക്കാരെ അനാവശ്യമായി wait ചെയ്യിക്കണ്ട എന്നു പറഞ്ഞ ബ്രോയോട് ഇങ്ങിനെ തന്നെ ചെയ്യണം എന്നിട്ടും ഇനിയും എഴുതാൻ പറയുന്നതല്ലേ കഷ്ട്ടം

  2. Anu [unni]July 10, 2020 at 10:04 PM
    നോവലിന് അതിന്റെ situation അനുസരിച്ച് കമന്റ് വേണം .പക്ഷെ ബ്രോ കണ്ടോ ഇപ്പോൾ മിക്ക നോവലുകളുടേം കമന്റ് ബോക്‌സ് ഒരു ഗ്രൂപ്പ് പോലെ ആണ് അതിൽ mrngil ഗുഡ് മോർണിംഗ് വിഷ് മുതൽ കമന്റ്സ് തുടങ്ങി 1k കമന്റ്സ് വരെ പോകും

    1. Sagar kottappuram July 10, 2020 at 11:02 PM
      അതിന്റെ ആവശ്യം ഇല്ല ബ്രോ..

      ചുമ്മാ കുറെ കമന്റുകൾ കാണിച്ചിട്ട് കാര്യമില്ല.

      കഥയെ സംബന്ധിച്ചു ഉള്ളത് /അഭിപ്രായം മാത്രമേ എഴുതിയവരിൽ ആകാംക്ഷ ഉണ്ടാക്കൂ.

      ബാക്കിയൊക്കെ juat chit chat

Leave a Reply

Your email address will not be published. Required fields are marked *