ഞാനും പയ്യെ പറഞ്ഞു .
അപ്പോഴേക്കും വീണ്ടും മായേച്ചിയെ ആരൊക്കെയോ വിളിച്ചു . കല്യാണ പെണ്ണായി പോയില്ലേ .പോകാതിരിക്കാൻ പറ്റുമോ …അവള് വീണ്ടും തിരക്കിലേക്ക് നീങ്ങി . ഇതിനിടയിൽ തന്നെ എനിക്ക് അഞ്ജുവും , അമ്മയും , കൃഷ്ണൻ മാമയുമൊക്കെ വിളിക്കുന്നുണ്ടായിരുന്നു . അവര് അവിടെ നിന്ന് ഇറങ്ങാറായപ്പോഴാണ് എല്ലാവരും വിളിച്ചത് .
അങ്ങനെ ഒടുക്കം വരനും കൂട്ടരും എത്തി . വെള്ള ഷർട്ടും കസവിന്റെ മുണ്ടും ഉടുത്തു വിവേകേട്ടൻ പതിവിലും ചുള്ളനായികൊണ്ട് കാറിൽ നിന്നിറങ്ങി . പുള്ളിയുടെ അനിയനായ കാർത്തിക്കും അഞ്ജുവും കൃഷ്ണൻ മാമയും അതെ കാറിൽ നിന്ന് ഇറങ്ങി . തൊട്ടു പുറകിലയെത്തിയ ബസ്സിൽ നിന്ന് മറ്റു ബന്ധുക്കാരും ഇറങ്ങി .
കുഞ്ഞാന്റി , മുത്തശ്ശി , കുട്ടികള് , മോഹനൻ മാമ , വീണ , ബിന്ദു അമ്മയിയുടെ മക്കൾ , വല്യച്ഛൻ , വല്യമ്മ അങ്ങനെ എന്റെ ബന്ധു മിത്രാദികളൊക്കെ പുറത്തിറങ്ങി . അവരെ സ്വീകരിക്കാൻ വേണ്ടി ഞാനും ശ്യാമും മഹേഷേട്ടനുമൊക്കെ പുറത്തു തന്നെ ഉണ്ടായിരുന്നു .
വിവേകേട്ടനു ഹസ്തദാനം നൽകികൊണ്ട് മഹേഷേട്ടൻ പുള്ളിയെ സ്വീകരിച്ചു പന്തലിലേക്ക് നയിച്ചു . മണ്ഡപവും അലങ്കാരപ്പണികളുമൊക്കെ വീടിനു മുൻപിൽ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു . വിവേകേട്ടനു പിറകിലായി വന്നവരൊക്കെ എന്നോട് കുശലം തിരക്കി . ഒക്കെ നമ്മുടെ ആളുകൾ ആണല്ലോ .
ഞാൻ അവിടേക്കു ചെല്ലാത്തതിൽ മുത്തശ്ശിക്കും കുഞ്ഞാന്റിക്കുമൊക്കെ പരിഭവം ഉണ്ട് . തലേന്ന് ഞാനില്ലാത്ത കാരണം ഒരു ഉഷാർ ഉണ്ടായിരുന്നില്ല എന്ന് ബിന്ദു അമ്മായിടെ മക്കളും പരാതി പറഞ്ഞു .അതൊക്കെ കേട്ടും ചിരിച്ചും ഞാൻ മുത്തശ്ശിയുടെ കൈപിടിച്ച് നടന്നു . പിന്നെ കക്ഷിയെ മണ്ഡപത്തിനു അടുത്തായി ഒരു കസേരയിൽ കൊണ്ടിരുത്തി . മൂത്ത പേരക്കുട്ടിയുടെ കല്യാണം കൺനിറയെ കാണട്ടെ …
“കണ്ണാ എന്തൊക്കെ ഉണ്ടെടാ ..?”
വിവാഹം പ്രമാണിച്ചു നാട്ടിലെത്തിയ മോഹനൻ മാമ അതിനിടയിൽ എന്നോടായി തിരക്കി .
“നല്ലത് തന്നെ മാമ …ഇങ്ങക്ക് സുഖം അല്ലെ ? ”
ഞാൻ തിരിച്ചും ചോദിച്ചു . അതിനു പുള്ളി ചിരിയോടെ തലയാട്ടി .
“കണ്ണാ …മഞ്ജു വന്നില്ല ല്ലേ..”
“കുട്ടികൾക്ക് എങ്ങനെ ഉണ്ട് ?”
എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നവരിൽ പലരും എന്നോട് വീണ്ടും വീണ്ടും ആവർത്തിച്ചു. ഞാനതിനൊക്കെ എന്നാൽ കഴിയുന്ന പോലെ മറുപടി നൽകി . ആരെയും മുഷിപ്പിക്കരുതല്ലോ .
അതിനിടയിൽ തന്നെയാണ് മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ചെറിയമ്മയുമൊക്കെ എത്തിയത് . അതോടെ സ്വന്തക്കാരെ വിട്ടു ഞാൻ ഭാര്യവീട്ടുകാരുടെ അടുത്തേക്ക് ഓടി ചെല്ലേണ്ട അവസ്ഥ ആയി .
“എന്താ അച്ഛാ വൈകിയേ ..?”
“ആഹ്…ചെറിയമ്മേ…കുട്ട്യച്ചാ..”
മഞ്ജുസിന്റെ അച്ഛനോടായി തിരക്കി പുള്ളിയുടെ കൈപിടിച്ചുകൊണ്ട് ഞാൻ തിരക്കി . പിന്നെ ചിരിച്ചുകൊണ്ട് ഒപ്പം വന്നവരെയും നോക്കി .
“ഇടക് ഒന്ന് രണ്ടു സ്ഥലത്തു നല്ല ബ്ളോക്…അതാ വൈകിയേ ”
അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രതിശലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു? അങ്ങിനെ തന്റെ വായനക്കാരെ അനാവശ്യമായി wait ചെയ്യിക്കണ്ട എന്നു പറഞ്ഞ ബ്രോയോട് ഇങ്ങിനെ തന്നെ ചെയ്യണം എന്നിട്ടും ഇനിയും എഴുതാൻ പറയുന്നതല്ലേ കഷ്ട്ടം
?
Anu [unni]July 10, 2020 at 10:04 PM
നോവലിന് അതിന്റെ situation അനുസരിച്ച് കമന്റ് വേണം .പക്ഷെ ബ്രോ കണ്ടോ ഇപ്പോൾ മിക്ക നോവലുകളുടേം കമന്റ് ബോക്‌സ് ഒരു ഗ്രൂപ്പ് പോലെ ആണ് അതിൽ mrngil ഗുഡ് മോർണിംഗ് വിഷ് മുതൽ കമന്റ്സ് തുടങ്ങി 1k കമന്റ്സ് വരെ പോകും
Sagar kottappuram July 10, 2020 at 11:02 PM
അതിന്റെ ആവശ്യം ഇല്ല ബ്രോ..
ചുമ്മാ കുറെ കമന്റുകൾ കാണിച്ചിട്ട് കാര്യമില്ല.
കഥയെ സംബന്ധിച്ചു ഉള്ളത് /അഭിപ്രായം മാത്രമേ എഴുതിയവരിൽ ആകാംക്ഷ ഉണ്ടാക്കൂ.
ബാക്കിയൊക്കെ juat chit chat