“ഹ്മ്മ്….ഞങ്ങള് തമ്മിൽ അങ്ങനെ അധികം കണ്ടിട്ടില്ല . ഇടക്കു വാട്സ് ആപ്പിലൊക്കെ സ്റ്റാറ്റസ് കാണാറുണ്ട് ”
കാർത്തിക് ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്..അത് പതിവാ ..”
ഞാൻ ചിരിയോടെ പറഞ്ഞു .
“നല്ല ലുക്ക് ആണ് ..ഉള്ളത് പറയണമല്ലോ ”
കാർത്തിക് എന്റെ തോളിൽ കയ്യിട്ടു ചിരിച്ചു .
“അതുകൊണ്ടാണല്ലോ ഞാൻ നോട്ടം ഇട്ടതു ….”
ഞാനും അത് ശരിവെച്ചു ചിരിച്ചു .
“ഹ ഹ ..”
കാർത്തിയും അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും വിവേകേട്ടൻ മണ്ഡപത്തിലേക്ക് കയറി ഇരുന്നു കഴിഞ്ഞിരുന്നു . പൂജാരിയുടെ വക കർമങ്ങളും പൂജകളുമൊക്കെ ഒരു വഴിക്ക് നടക്കുന്നുണ്ട്. താലി പൂജിക്കുന്ന ചടങ്ങാണ് . കൃഷ്ണൻ മാമയും മോഹനൻ മാമയും വല്യച്ചനും മായേച്ചിയുടെ അമ്മാവനും മഹേഷേട്ടനുമൊക്കെ മണ്ഡപത്തിനു അടുത്ത് തന്നെ നിൽപ്പുണ്ട് .
ആ സമയത്താണ് മഞ്ജുസിന്റെ വിളി . അരയിൽ തിരുകിയ ഫോൺ അപ്പോഴാണ് ഞാൻ പുറത്തേക്ക് എടുക്കുന്നത് . മഞ്ജുസിന്റെ കാൾ ആണ് .
“നൂറു ആയുസാണ് തെണ്ടിക്ക് …ദേ നോക്കിയേ ”
ഞാൻ കാർത്തിയെ തോണ്ടിക്കൊണ്ട് കാൾ കണക്ട് ആക്കി .
“ആഹ്..പറ മോളെ ”
ഞാൻ ചിരിയോടെ തിരക്കി .
“എന്തായെടാ ? തുടങ്ങിയോ ?”
മഞ്ജുസ് അറിയാനുള്ള ആകാംക്ഷയോടെ തിരക്കി .
“ആഹ്..ഇപ്പൊ തുടങ്ങും…പെണ്ണ് ഇറങ്ങാറായി ”
ഞാൻ ചുറ്റുപാട് ഒകെ നിരീക്ഷിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു .
“ആണോ..എന്ന ഞാൻ പറഞ്ഞപോലെ വീഡിയോ കാൾ ചെയ്യ് …കാണട്ടെ …”
മഞ്ജുസ് തിരക്ക് കൂട്ടി .
“ആഹ്..അത് മറന്നു …ഇപ്പൊ വിളിക്കാം..നീ വെച്ചോ ”
ഞാൻ അയ്യേ പറഞ്ഞുകൊണ്ട് കാൾ കട്ടാക്കി .പിന്നെ വീഡിയോ കാൾ വഴി അവളെ വിളിച്ചു .സംസാരിക്കാൻ ഒന്നും നിൽക്കാതെ കല്യാണ പന്തലിലെ ദൃശ്യങ്ങൾ റിയർ കാമറ വഴി പകർത്തികൊണ്ട് അവളെ കാണിച്ചു തുടങ്ങി .
കാർത്തിക്കിനൊപ്പം ഞാൻ കുറേക്കൂടി വ്യക്തതയോടെ ദൃശ്യങ്ങൾ കിട്ടുന്ന ഒരു മൂലയിലേക്ക് മാറി . സ്വല്പം കഴിഞ്ഞതോടെ മായേച്ചി മണ്ഡപത്തിലേക്ക് വന്നു . മണവാട്ടിയുടേതായ ചെറിയ നാണങ്ങളോടെ അവള് മണ്ഡപത്തിൽ വിവേകേട്ടന്റെ അടുത്തായി വന്നിരുന്നു .
ചമ്രം പടിഞ്ഞിരുന്ന ഇരുവരും ഒന്ന് മുഖാമുഖം നോക്കി പുഞ്ചിരിച്ചു . ഞാനതൊക്കെ ഒപ്പിയെടുത്തുകൊണ്ട് മഞ്ജുസിനെ കാണിക്കുന്നുണ്ട്. ഒടുക്കം ആ മുഹൂർത്തം വന്നെത്തി . അവിടെ കൂടിയിരുന്നവരെ ഒകെ സാക്ഷിയാക്കി വിവേകേട്ടൻ മായേച്ചിയുടെ കഴുത്തിൽ മിന്നുകെട്ടി ,പരസ്പ്പരം ഹാരങ്ങൾ കൈമാറി . അവളുടെ സീമന്ത രേഖയിൽ ഞങ്ങളെയൊക്കെ സാക്ഷിയാക്കി വിവേകേട്ടൻ സിന്ദുരം അണിയിച്ചു . പര്സപരം വിവാഹ മോതിരങ്ങൾ കൈമാറി !
അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രതിശലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു? അങ്ങിനെ തന്റെ വായനക്കാരെ അനാവശ്യമായി wait ചെയ്യിക്കണ്ട എന്നു പറഞ്ഞ ബ്രോയോട് ഇങ്ങിനെ തന്നെ ചെയ്യണം എന്നിട്ടും ഇനിയും എഴുതാൻ പറയുന്നതല്ലേ കഷ്ട്ടം
?
Anu [unni]July 10, 2020 at 10:04 PM
നോവലിന് അതിന്റെ situation അനുസരിച്ച് കമന്റ് വേണം .പക്ഷെ ബ്രോ കണ്ടോ ഇപ്പോൾ മിക്ക നോവലുകളുടേം കമന്റ് ബോക്‌സ് ഒരു ഗ്രൂപ്പ് പോലെ ആണ് അതിൽ mrngil ഗുഡ് മോർണിംഗ് വിഷ് മുതൽ കമന്റ്സ് തുടങ്ങി 1k കമന്റ്സ് വരെ പോകും
Sagar kottappuram July 10, 2020 at 11:02 PM
അതിന്റെ ആവശ്യം ഇല്ല ബ്രോ..
ചുമ്മാ കുറെ കമന്റുകൾ കാണിച്ചിട്ട് കാര്യമില്ല.
കഥയെ സംബന്ധിച്ചു ഉള്ളത് /അഭിപ്രായം മാത്രമേ എഴുതിയവരിൽ ആകാംക്ഷ ഉണ്ടാക്കൂ.
ബാക്കിയൊക്കെ juat chit chat