രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram] 1365

“കൊറേ ഓടിയതല്ലേ അതോണ്ടാകും ”
ഞാൻ പയ്യെ പറഞ്ഞു .

“മ്മ് ..ബട്ട് ഐ ലൈക് ഇറ്റ്”
മഞ്ജുസ് റൊമാന്റിക് ആയി പറഞ്ഞു എന്നെ ഇറുക്കി . പിന്നെ എന്റെ കഴുത്തിൽ മുഖം ചേർത്ത് അവളെന്നെ ചുംബിച്ചു .

“കവി….”
മഞ്ജുസ് കുറുകിക്കൊണ്ട് എന്നെ വിളിച്ചു .

“പറയെടി ..”
അവളെ വരിഞ്ഞു മുറുക്കികൊണ്ട് ഞാനും പയ്യെ പറഞ്ഞു .

“പോവാം ..”
മഞ്ജുസ് പയ്യെ പറഞ്ഞു .

“എവിടേക്ക് ? നിന്റെ അച്ഛന്റെ വീട്ടിലോട്ടോ”
ഞാൻ പല്ലിറുമ്മി അവളെ ഇറുക്കി .

“സൺസെറ്റ് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ഗന്ധം നുകർന്നു!

“മ്മ് ..’
ഞാൻ പയ്യെ മൂളി അവളെ അടർത്തി മാറ്റി .

“സൺ സെറ്റ് ഒകെ ശരി തന്നെ .പക്ഷെ ഒകെ കഴിഞ്ഞു വന്നാൽ പിന്നെ ഞാൻ പറയുന്നതേ നടക്കൂ ..”
അർഥം വെച്ചു തന്നെ ഞാൻ പറഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണ് മിഴിച്ചു .

“മ്മ്…ഓക്കേ ..”
ഒടുക്കം ഒരു നിമിഷം ആലോചിച്ചു നിന്നു മഞ്ജുസ് പയ്യെ തലയാട്ടി .

അതോടെ സന്തോഷത്തോടു കൂടി തന്നെ ഞങ്ങൾ ബീച്ചിലേക്ക് നടന്നു .പിന്നെ അവിടെ തെങ്ങിൻ തോപ്പുകൾക്കിടയിൽ നിരത്തിയിട്ട കട്ടിലു പോലെയുള്ള ഒരു സംവിധാനത്തിൽ കയറി കിടന്നു സൂര്യൻ കടലിൽ താഴുന്ന മനോഹര ദൃശ്യം കണ്ടാസ്വദിച്ചു . ബിയർ നുണഞ്ഞും തമാശകൾ പറഞ്ഞും വിദേശികളായവരും അത് കണ്ടു രസിക്കുന്നുണ്ട് . കൂട്ടത്തിൽ കുറച്ചു മര്യാദക്കാർ ആയി ഞങ്ങൾ രണ്ടു പേര് ഒന്നിച്ചൊരു കട്ടിലിൽ കിടന്നു ആ കാഴ്ച കണ്ടു രസിച്ചു !

“നല്ല ഭംഗി ഉണ്ടല്ലേ സ്കൈ കാണാൻ ”
എന്റെ നെഞ്ചിൽ തലവെച്ചു കിടന്ന മഞ്ജുസ് ആകാശ ദൃശ്യം നോക്കി പയ്യെ പറഞ്ഞു . സായാഹ്നത്തിലെ ഇളം കാറ്റും ആസ്വദിച്ചു ഞാനാ ചോദ്യത്തിന് പയ്യെ മൂളി .

“നീ കിടന്നു ഉറങ്ങിയോ ?”
എന്റെ മൂളലിന്റെ വോളിയം കുറവായതുകൊണ്ട് മഞ്ജുസ് ചിരിയോടെ തിരക്കി .

“ഇല്ലെടി ..പക്ഷെ നല്ല ഉറക്കം വരുന്നുണ്ട് ..”
ഞാനും ചിരിയോടെ തട്ടിവിട്ടു .

“മ്മ് ..എന്ന പോയാലോ ..ഏറെക്കുറെ ഇരുട്ടായി തുടങ്ങി..”
മഞ്ജുസ് എന്റെ നെഞ്ചിൽ നിന്നും എഴുനേറ്റുകൊണ്ട്‌ പയ്യെ പറഞ്ഞു .

“ഓക്കേ …”
ഞാനും ആവേശത്തിൽ പറഞ്ഞു എഴുനേറ്റു . പിന്നെ സന്ധ്യ മയങ്ങിയ നേരത്തെ , കടലോര കാറ്റും ആസ്വദിച്ചു ആ പൂഴിമണലിലൂടെ നഗ്ന പാദനായി മഞ്ജുസിനെയും ചേർത്തുപിടിച്ചു നടന്നു .

ബാൻഡോസ് ദ്വീപ് ആകെ പ്രകാശം പരന്നു തുടങ്ങിയതോടെ മറ്റൊരു ഭാവത്തിലേക്ക് മാറിയിരുന്നു .ബ്ബാറിലും റെസ്റ്റോറന്റുകളിലും തിരക്ക് കൂടി വന്നു . അങ്ങനെ കുളിർകാറ്റുംകൊണ്ട് കടൽക്കരയിലൂടെ നടക്കുമ്പോഴാണ് കടലിലേക്ക് ഇറക്കി കെട്ടിയ വാട്ടർ വില്ലകൾ സ്വല്പം അകലെയായി കൂട്ടം കൂടി നിൽക്കുന്നത് മഞ്ജുസിന്റെ ശ്രദ്ധയിൽ പെടുന്നത് .

“ഡാ ഡാ കവിൻ അത് നോക്കിയേ ..”
മഞ്ജുസ് അങ്ങോട്ടേക്ക് ചൂണ്ടി എന്നോടായി പറഞ്ഞു .

അവളുടെ കവിൻ എന്നുള്ള വിളി കേട്ടു ഞാൻ അവളെ കണ്ണുമിഴിച്ചൊന്നു നോക്കി .പഴയ കോളേജ് ടൈമിൽ മാത്രമാണ് അവളെന്നെ കൂടുതലും അങ്ങനെ വിളിക്കാറുള്ളത് .

“എന്നെയല്ല..അങ്ങോട്ട് നോക്ക് ”

എന്റെ മോന്ത ഒരുവശത്തേക്ക് ചെരിച്ചു മഞ്ജുസ് തന്നെ ആ കാഴ്ച എന്നെ കാണിച്ചു . സംഗതി നല്ല സെറ്റപ്പാണ് ! കടലിലേക്ക് ഇറക്കി കെട്ടിയ മരത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കോട്ടേജുകൾ . വാട്ടർ വില്ലകൾ എന്ന് പൊതുവെ പറയും . അതിൽ നിന്നു കടലിലേക്ക് ഇറങ്ങാനും കയറാനുമൊക്കെ സ്റ്റെപ്പുകളും ഉണ്ട്. ഓലമേഞ്ഞ രീതിയിലുള്ള ചെറിയ കോട്ടേജുകൾ തന്നെയാണ് എല്ലാം ! അതിന്റെ ലോബ്ബിയിൽ രണ്ടു കപ്പിൾസ് വന്നു മരത്തൂണുകളിൽ ചാരി നിന്നു കിന്നാരം പറയുകയും റൊമാൻസ് കളിക്കുകയും ചെയ്യുന്നുണ്ട് . ആ വില്ലകൾക്ക് അടിയിൽ തെളിഞ്ഞു കിടക്കുന്ന കടലിന്റെ അടിത്തട്ടും കാണാം .

“ആഹ് ..സംഭവം കൊള്ളാം”
അതെല്ലാം നോക്കികണ്ടു ഞാനും പറഞ്ഞു .

“ശേ ..ഇത് മതിയാരുന്നു ല്ലേ . നമ്മുടേത് വെറും മൈര് സെറ്റപ്പ് ”
ഞങ്ങളുടെ താമസ സ്ഥലത്തിന്റെ അവസ്ഥ ഓർത്തു മഞ്ജുസ് പല്ലിറുമ്മി .

“ഹി ഹി …”
മഞ്ജുസ് അറിയാതെ തന്നെ അവളുടെ വായിൽ നിന്നു ചെറിയൊരു ഐറ്റം വീണതും ഞാൻ പയ്യെ ചിരിച്ചു .

“എന്താ ഇത്ര ചിരിക്കാൻ ?”
മഞ്ജുസ് എന്നെ ദേഷ്യത്തോടെ നോക്കി .

“ചുമ്മാ ..മിസ്സിന്റെ വായിന്നു വല്ലപ്പോഴും അല്ലെ ഇങ്ങനെ ഓരോന്ന് വീഴുന്നത് ”
ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“ആഹ് നല്ല തറവാട്ടിലൊക്കെ ജനിക്കുന്നവര് അങ്ങനാ ”
മഞ്ജുസ് കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു താങ്ങി .

“നല്ല ഫോമിൽ ആണല്ലോ ?”
ഞാൻ അവളുടെ ഇളികേട്ട് സ്വല്പം പുച്ഛത്തോടെ ചോദിച്ചു .

“പിന്നല്ലാതെ നിനക്ക് ഒട്ടും കൾച്ചർ ഇല്ല ..എന്തൊക്കെയാ പറഞ്ഞു കൂട്ടുന്നത് ”
മഞ്ജുസ് മുഖം ചുളിച്ചുകൊണ്ട് എന്നെ നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

119 Comments

Add a Comment
  1. കോളജ് റോമൻസ് ഒക്കെ ഏത് പർട്ടിലാണ്, പ്രോപോസ് ചെയ്യുന്നത്

  2. റോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “

    റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ !

    ഞാൻ ;”എന്താ ഉണ്ടായേ ?”

    ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു

  3. നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ…

    നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.

    റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “

    ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു .

    ഞാൻ ;”ചുമ്മാ .”

    റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ”

    റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.

  4. കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

    ഞാൻ ;”അയ്യോ..സോറി ചേച്ചി…”

    വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .

  5. ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “

    റോസ് ;”ഹി ഹി..ചേച്ചിയോ ?”

    റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .

    റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”

    റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .

    എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.

    ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “

    റോസ് ;”മ്മ്”

    റോസമ്മ ഒന്നമർത്തി മൂളി .

Leave a Reply

Your email address will not be published. Required fields are marked *