രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram] 1363

അങ്ങനെ ശ്യാമിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഞങ്ങൾ ചെക് ഇൻ ചെയ്യാനായി എയർപോർട്ടിന് അകത്തേക്ക് കയറി .ഞങ്ങളെ ആശംസിച്ചു അവനും ചെറു പുഞ്ചിരിയോടെ മടങ്ങി . ഉച്ചയോടു അടുപ്പിച്ചുള്ള ഫ്‌ളൈറ്റിൽ ഞങ്ങളങ്ങനെ കൊച്ചിയുടെ നിലത്തു നിന്നും ആകാശങ്ങളിലെ ഉയരങ്ങളിലേക്ക് പറന്നു ! വിന്ഡോ സീറ്റിലിരുന്ന ഞാൻ സ്വല്പം കഴിഞ്ഞതും ആകാശ കാഴ്ചയുടെ മനോഹാരിതയിൽ മുഴുകിയിരുന്നു ! കഷ്ടിച്ച് രണ്ടു മണിക്കൂർ യാത്രയെ അങ്ങോട്ടേക്കുള്ളു . അതുകൊണ്ട് തന്നെ വല്യ മുഷിച്ചിലും ഇല്ല !

മഞ്ജുസും എന്റെ കൈചേർത്തു പിടിച്ചു അരികിൽ ഒരു കാമുകിയുടെ ഭാവങ്ങളോട് കൂടി ഇരുന്നു . മാലിദ്വീപിലെ തലസ്ഥാനമായ മാലിയിലേക്ക് വിമാനം അടുക്കും തോറും ആ പ്രദേശത്തിന്റെ ആകാശ ദൃശ്യം എന്നെയും മഞ്ജുവിനെയും തെല്ലൊന്നു അത്ഭുതപ്പെടുത്തി .

കടലിന്റെ നിറങ്ങളിൽ തന്നെ പലവിധ മാറ്റങ്ങൾ ഉണ്ട്. പവിഴ പുറ്റുകൾ നിറഞ്ഞ ദ്വീപുകളും , ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളുമായി പളുങ്കു ജലം പോലെ സമുദ്ര ഭാഗങ്ങൾ തെളിഞ്ഞു കണ്ടു . അതിൽ പച്ച തുരുത് പോലെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മാലിയിലെ ദ്വീപ് സമൂഹങ്ങൾ .പൂഴിമണലിൽ മനോഹരമായി കിടക്കുന്ന ബീച്ചുകൾ !

ആൾവാസമുള്ളതും ഇല്ലാത്തതുമായ കുറെ ദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ് . ആകാശ കാഴ്ച്ചയിൽ തന്നെ മനോഹരമായി തോന്നിയ ഒരിടം ! യാത്ര വിവരണം വിശദീകരിച്ചു ബോറടിപ്പിക്കുന്നില്ല , അധികം വൈകാതെ തന്നെ ഫ്‌ളൈറ്റ് മാലിയിൽ ലാൻഡ് ചെയ്തു ! എയർപോർട്ടിൽ നിന്നും പുറത്ത് കടന്ന ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് “ബാൻഡോസ് ” എന്ന ദ്വീപിലേക്കാണ് ! അവിടെയുള്ള റിസോർട്ടിൽ ആണ് ഞങ്ങളുടെ താമസവും റൂമുമൊക്കെ .

ആദ്യം മാലിയിലെ ടൗണിൽ ഒന്ന് കറങ്ങി അത്യാവശ്യമുള്ള ഡ്രെസ്സുകളൊക്കെ വാങ്ങി . ബീച്ച് ഫ്രോക് ആണ് മഞ്ജുസ് അവൾക്കു ധരിക്കാൻ വേണ്ടി വാങ്ങിയത് . ആ സമയം ഞാൻ കടയുടെ പുറത്തു ആയിരുന്നതുകൊണ്ട് കക്ഷി എന്തൊക്കെ ആണ് വാങ്ങിയതെന്നു ശരിക്കു കാണാനൊത്തില്ല .

“ബാ ബാ പോകാം …”
ഷോപ്പിംഗ് കഴിഞ്ഞു പുറത്തിറങ്ങിയതും മഞ്ജുസ് തിരക്ക് കൂട്ടി . അതോടെ ഒന്നും ചോദിക്കാനൊത്തില്ല .
പിന്നെ ഒരു സ്പീഡ് ബോട്ടിൽ അവിടെ നിന്നും നേരെ ബാൻഡോസ് ദ്വീപിലേക്ക് തിരിച്ചു . അവിടത്തെ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ ആണ് ഞങ്ങളുടെ റൂം ! ഒകെ മഞ്ജുസ് തന്നിഷ്ടത്തിനു ചെയ്തതാണ് . ഞാൻ എന്തേലും അഭിപ്രായം പറഞ്ഞാൽ അവൾക്കു പിടിക്കില്ല .

“ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി ..അല്ലെങ്കി ഞാൻ ഒറ്റക്ക് പോകും ”
എന്ന് സുഖമുള്ളൊരു ഭീഷണിയും മുഴക്കും . ഞാൻ എന്തേലും ചൊറി വർത്തമാനം പറയുമെന്ന് അവൾക്ക് ഉറപ്പുള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത് ! കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോൾ തന്നെ എന്റെ സ്വഭാവമൊക്കെ ഏറെക്കുറെ കക്ഷി ശരിക്കു പഠിച്ചിട്ടുണ്ട് .

അങ്ങനെ ഒടുക്കാൻ ഞങ്ങൾ പ്രസ്തുത സ്ഥലത്തെത്തി . ടൂർ ഏജൻസിയുടെ ആളുകൾ ഞങ്ങളെ സ്വീകരിക്കാൻ വേണ്ടി അവിടെ ഉണ്ടായിരുന്നു . പത്തഞ്ഞൂറു ഏക്കറോളം വരുന്ന ഐലൻഡ് ആണ് ബാൻഡോസ് . മരങ്ങളും തുരുത്തും സ്പാകളും റിസോർട്ടുകളും റെസ്റ്റോറന്റുകളുമൊക്കെ ആയി അതങ്ങനെ വൃത്താകൃതിയിൽ പരന്നു കിടക്കുന്നുണ്ട് .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

119 Comments

Add a Comment
  1. കോളജ് റോമൻസ് ഒക്കെ ഏത് പർട്ടിലാണ്, പ്രോപോസ് ചെയ്യുന്നത്

  2. റോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “

    റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ !

    ഞാൻ ;”എന്താ ഉണ്ടായേ ?”

    ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു

  3. നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ…

    നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.

    റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “

    ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു .

    ഞാൻ ;”ചുമ്മാ .”

    റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ”

    റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.

  4. കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

    ഞാൻ ;”അയ്യോ..സോറി ചേച്ചി…”

    വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .

  5. ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “

    റോസ് ;”ഹി ഹി..ചേച്ചിയോ ?”

    റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .

    റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”

    റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .

    എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.

    ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “

    റോസ് ;”മ്മ്”

    റോസമ്മ ഒന്നമർത്തി മൂളി .

Leave a Reply

Your email address will not be published. Required fields are marked *