ഞാൻ റോസിമോളെ ശരിക്കു പിടിച്ചുകൊണ്ട് അവനോടായി പറഞ്ഞു . മോള് ഞങ്ങളുടെ സംസാരമെല്ലാം അണ്ടി പോയ അണ്ണാനെ പോലെ മിഴിച്ചു നോക്കുന്നുണ്ട് .അതോടെ സംസാരമൊക്കെ അവസാനിപ്പിച്ച് വീടും പൂട്ടിക്കൊണ്ട് ഞങ്ങൾ തിരിച്ചിറങ്ങി .
“മഞ്ജു വന്നില്ലെടാ ?”
വീട്ടിൽ നിന്നും ഇറങ്ങുന്ന വഴിക്ക് കുഞ്ഞാന്റി ചോദിച്ചു .
“പിന്നെ വരാതെ …അവിടെ ഉണ്ട് ..മായേച്ചിയുമായി സംസാരിച്ചിരിക്കുവായിരുന്നു . ആ ഗ്യാപ്പില് ഞാൻ ഇങ്ങോട്ട് ചാടി ..”
ഞാൻ ഒഴുക്കൻ മട്ടിൽ ആ ചോദ്യത്തിന് മറുപടി നൽകി .
“ഹ്മ്മ് ..എന്തായാലും അവളെ സമ്മതിക്കണം ..”
കുഞ്ഞാന്റി പെട്ടെന്ന് അർഥം വെച്ചുതന്നെ പറഞ്ഞു .
“ഹ്മ്മ്..അതെന്താടി കുഞ്ഞാന്റി അങ്ങനെ ഒരു സമ്മതിക്കല് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“ഏയ് ഒന്നും ഇല്ല..അവളല്ലേ നിന്നെ ഇങ്ങനെ മാറ്റിയെടുത്തത് ..പിന്നെ നീയും കുട്ടികളും തമ്മില് ഇപ്പൊ എന്താ വ്യത്യാസം ? ആ പെണ്ണ് കിടന്നു പാടുപെടുവല്ലേ …പാവം ..”
മഞ്ജുസിന്റെ അവസ്ഥ ആലോചിച്ചു കുഞ്ഞാന്റി പയ്യെ പറഞ്ഞു .
“പോടീ…അതിനെ സഹിക്കുന്നതിനു എനിക്കാണ് വല്ലതും തരേണ്ടത് …”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .അപ്പോഴേക്കും ഞങ്ങൾ കാറിനടുത്തു എത്തിയിരുന്നു .
“ഉവ്വ ഉവ്വ …അവൾക്കു പിള്ളേരെയും നോക്കണം ..കോളേജിലും പോണം ..തിരിച്ചു വന്നാൽ നിന്നെയും നോക്കണം .അതുവെച്ചു നോക്കുമ്പോൾ നിനക്കൊക്കെ പരമസുഖം അല്ലെ ”
കുഞ്ഞാന്റി എന്നെ കളിയാക്കികൊണ്ട് കാറിലേക്ക് കയറി . പിന്നാലെ അപ്പൂസിനെയും പിടിച്ചു കയറ്റി .
“അങ്ങനെ ഒകെ നോക്കിയാൽ ചിലപ്പോ ആയിരിക്കും . ഇടക്കു എനിക്ക് തന്നെ അവളോട് പാവം തോന്നും . നട്ടപ്പാതിരക്കൊക്കെ ഒറ്റക്കിരുന്നു നോട്ട് എഴുതലും ആൻസർ പേപ്പർ നോക്കലും ഒക്കെ ആണ് പണി ”
മഞ്ജുസിന്റെ കഷ്ടപ്പാട് ഓർത്തു ഞാൻ പയ്യെ പറഞ്ഞു . പിന്നെ റോസിമോളെയും പിടിച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി .
“ഹ്മ്മ് ..”
കുഞ്ഞാന്റി അതിനൊന്ന് അമർത്തി മൂളി . അതോടെ ഞാൻ സംസാരം നിർത്തി വണ്ടി സ്റ്റാർട്ട് ചെയ്തു . മുറ്റത്തു കാര് തിരിക്കാനുള്ള സ്ഥലമൊക്കെ ഉള്ളതുകൊണ്ട് എളുപ്പമായി . ഒരു യു ടേൺ എടുത്തുകൊണ്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചു കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് തന്നെ നീങ്ങി . ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കും ബിന്ദു അമ്മായിയും മുത്തശ്ശിയുമൊക്കെ അവിടെ സന്നിഹിതർ ആയിട്ടുണ്ട് . ബിന്ദു അമ്മായിടെ മക്കളായ രാഗേഷും അഞ്ജലിയും ക്‌ളാസ് ഉള്ളതുകൊണ്ട് രംഗത്തില്ല !
ഇത് അങ്ങനെ ആണ് വായിക്കണ്ട.. ഒന്നും മനസിലാകാണില്ല
Sagar bro next part katta waiting
സാഗർ ബ്രോ ഇപ്പൊ പഴയപോലെ active അല്ലല്ലോ….എന്തു പറ്റി ബ്രോ….
Waiting for next part