രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram] 1303

“മോളെ..എന്തേലും ഉണ്ടെങ്കിൽ അപ്പൊ വിളിച്ചോണം ..കേട്ടല്ലോ ..”
മോഹനവല്ലി അമ്മായി ചെറിയ സങ്കടത്തോടെ മായേച്ചിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു . അതിനു അവള് പയ്യെ ഒന്ന് മൂളി .

“അതൊക്കെ അവള് വിളിച്ചോളുമെടി ..നീ ഇങ്ങനെ ടെൻഷൻ ആയാലോ ..അവിടെ ഒരാവശ്യത്തിന് ഇവരൊക്കെ ഇല്ലേ ”
എന്നെയും മഞ്ജുവിനെയും നോക്കി കൃഷ്ണൻ മാമ അമ്മായിയെ ആശ്വസിപ്പിച്ചു .

“അതെ അതെ …നിങ്ങള് നേരം കളയാതെ പോകാൻ നോക്ക് കണ്ണാ …”
എല്ലാം കണ്ടും കേട്ടും നിന്ന കുഞ്ഞാന്റി ഇടക് കയറി .

“ആഹ്…അതാ ശരി ..വെറുതെ നേരം കളയണ്ട ..”
മുത്തശ്ശിയും ആ വാദത്തെ പിന്താങ്ങി .

അതോടെ ഞങ്ങളുടെ പടിയിറക്കം ആരംഭിച്ചു .

“എന്നാപ്പിന്നെ വല്യമ്മാമ ..അമ്മായി..മുത്തശ്ശി…അങ്ങനെ ആവട്ടെ ല്ലേ ..”
റോസിമോളെ തോളിലിട്ട് എനിട്ടുകൊണ്ട് ഞാൻ എല്ലാവരെയും നോക്കി .

“പോട്ടെ അച്ഛാ…”
കൃഷ്ണൻ മാമയെ നോക്കി മായേച്ചി ഒരിക്കൽ കൂടി പറഞ്ഞു . അതിനു പുള്ളിയും നെഞ്ചുഴിഞ്ഞുകൊണ്ട് മൂളി .

അതോടെ മായേച്ചിയുടെ കൈപിടിച്ചുകൊണ്ട് വീണ മുറ്റത്തേക്കിറങ്ങി .പിന്നാലെ ഞങ്ങളും . കാറിനടുത്തു വരെ മുത്തശ്ശി ഒഴിച്ചുള്ളവർ ഞങ്ങളെ അനുഗമിച്ചു .  മായേച്ചി സാവധാനം പുറകിലെ ഡോർ തുറന്നു കാറിലേക്ക് കയറി . പിന്നെ കൂടിനിൽക്കുന്നവരെയൊക്കെ ചെറിയ സങ്കടത്തോടെ നോക്കി . അവളുടെ കണ്ണിൽ ചെറുതായി നനവ് പൊടിഞ്ഞിട്ടുണ്ട്. ഇനി പ്രസവം കഴിഞ്ഞു കൊച്ചിന്റെ തൊണ്ണൂറു വരെ സ്വന്തം വീട്ടിൽ ആണലോ താമസം . അതുവരെ എല്ലാവരെയും പിരിഞ്ഞിരിക്കണം .

“പോട്ടെടി.”.
വിൻഡോവിലൂടെ ഇടം കൈ പുറത്തേക്കിട്ട് വീണയുടെ കൈപിടിച്ചുകൊണ്ട് മായേച്ചി പയ്യെ യാത്ര ചോദിച്ചു . വീണയും അതിനു ചെറിയ വിഷമത്തോടെ മൂളി . മായേച്ചിയും വീണയും തമ്മില് നല്ല കൂട്ടാണ്.

ആ സമയം കൊണ്ട് മഞ്ജുവും പുറകിലെ സീറ്റിലേക്ക് കയറി . ആദികുട്ടനെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ടാണ് മഞ്ജുസ് മായേച്ചിയുടെ സമീപത്തായി ചെന്നിരുന്നത് .  അപ്പോൾ തന്നെ ഞാനും അങ്ങോട്ടേക്കു നീങ്ങി. എന്റെ തോളിൽ മയങ്ങിക്കിടന്ന റോസ് മോളെ ഞാൻ മഞ്ജുസിന്റെ നേർക്ക് നീട്ടി .

“മോള് ഉറങ്ങി ..ഇതിനെ കൂടി പിടിക്കെടോ”
ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു . അതോടെ ഉണർന്നിരുന്ന ആദികുട്ടനെ അവൾക്കും മായേച്ചിക്കും ഇടയിലുള്ള ഗ്യാപ്പിൽ ഇരുത്തികൊണ്ട് മഞ്ജുസ് റോസിമോളെ ഏറ്റുവാങ്ങി . അതോടെ ഞാൻ ഡോർ അടച്ചുകൊണ്ട് മുൻപിലെ സീറ്റിലേക്ക് ചെന്ന് കയറി . പിന്നെ കൂടി നിൽക്കുന്നവരെയൊക്കെ നോക്കി അവസാനമായി ഒന്നുടെ യാത്ര പറഞ്ഞു . പിന്നെ കാര് റിവേഴ്‌സ് എടുത്തുകൊണ്ട് പുറത്തേക്ക് നീങ്ങി . ഞങ്ങളുടെ വണ്ടി കണ്ണിൽ നിന്നും മായും വരെ അവരൊക്കെ മുറ്റത്തു തന്നെ നിന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

83 Comments

Add a Comment
  1. ഇത് അങ്ങനെ ആണ് വായിക്കണ്ട.. ഒന്നും മനസിലാകാണില്ല

  2. Sagar bro next part katta waiting

  3. Sk യുടെ ഫാൻ

    സാഗർ ബ്രോ ഇപ്പൊ പഴയപോലെ active അല്ലല്ലോ….എന്തു പറ്റി ബ്രോ….
    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *