രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram] 1457

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

Rathishalabhangal Love and Life Part 7 | Author : Sagar Kottapuram

Previous Part

 

 

കോയമ്പത്തൂരിൽ തിരിച്ചെത്തിയ ശേഷം ഞാൻ  വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് നീങ്ങി . മഞ്ജുസും പിള്ളേരും അവളുടെ വീട്ടിൽ തന്നെ ആണ് . കുറച്ചു നാളുകൾക്കു ശേഷം ആണ് പിള്ളേരെയും മിസ്സിനെയും കാണാതെ ഞാൻ രണ്ടു മൂന്നാഴ്ച തള്ളി നീക്കിയത് . ഇതിനിടക്ക് അഞ്ജുവിന്റെ ഡെലിവറി ഡേറ്റും അടുത്ത് വരുന്നുണ്ട് .അതേക്കുറിച്ചുള്ള ഓര്മപെടുത്തലായി ഡെയിലി അമ്മയും വിളിക്കും .

എനിക്കെന്തോ മഞ്ജുസിന്റെ വീട്ടിൽ പോയി നില്ക്കാൻ ഒരു മടി ഉണ്ട് .കല്യാണം കഴിഞ്ഞ മുതലേ ഉള്ള സ്വഭാവമാണത് .രണ്ടു ദിവസം ആകുമ്പോഴേക്കും അവിടെ നിന്ന് എങ്ങനേലും  തടി തപ്പിയാൽ മതി എന്നാകും . ആരോടും ഇഷ്ടക്കേടൊന്നുമില്ലെങ്കിലും എന്തോ അങ്ങനെ ഒരു മൈൻഡ് സെറ്റ് ആണ് . മഞ്ജുസിനും അതറിയാം . അതുകൊണ്ട് തന്നെ എന്നോട് ചെറിയ കലിപ്പും കാണിക്കും .  എനിക്ക് ഇപ്പോഴും അവളുടെ അമ്മയെയും അച്ഛനെയും സ്വന്തം പോലെ കാണാൻ പറ്റാത്തൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത് എന്ന് പറഞ്ഞു ചുമ്മാ ദേഷ്യപ്പെടും . ഞാൻ തിരിച്ചെന്തെങ്കിലും പറഞ്ഞാൽ സീൻ ആകും എന്നുള്ളതുകൊണ്ട് ഞാൻ ഒക്കെ മിണ്ടാതെ കേട്ടിരിക്കും .

ഇടക്കു എനിക്ക് ശരിക്കും വിഷമം ആയെന്നു അവൾക്ക് മനസിലായൽ  മാത്രം ഒന്ന് സോപ്പിടും . കല്യാണം കഴിഞ്ഞ ഉടനെയും അങ്ങനെ തന്നെയാണ് തുടങ്ങിയത് . അതിപ്പോഴും വല്യ മാറ്റമില്ലാതെ തുടരുന്നുണ്ട് .

“പോട്ടെ കവി .സോറി ഡാ ….ഞാൻ അപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ …ഒന്ന് മിണ്ടെടോ ..”
എന്നൊക്കെ പറഞ്ഞു തല്ലുകൂടിയ ശേഷം മഞ്ജുസ് ഒട്ടാൻ വരും ..

“പിന്നെ….പറയാനുള്ളതൊക്കെ പറഞ്ഞേച്ചു അവളുടെ ഒരു ചോരി  ..”
ഞാൻ ആ സമയത്തു സ്വല്പം വെയ്റ്റ് ഇട്ടു അവളെയും ദേഷ്യം പിടിപ്പിക്കും .

“ഇങ്ങനെ എടി പോടീ എന്നൊക്കെ വിളിക്കല്ലേ ഡാ  …
ഒന്നും അല്ലെങ്കിൽ ഞൻ നിന്നെക്കാൾ മൂത്തതല്ലേ  …”
എന്റെ ടോൺ കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു .

“തമാശ ഒന്നും വേണ്ട ..”
ഞാൻ അതുകേട്ടു സ്വല്പം ഗൗരവം നടിച്ചു ..

“അയ്യടാ …അവന്റെ ഒരു ഗമ…”
എന്റെ പോസ് കണ്ടു മഞ്ജുസ് വേഗം കൈനീട്ടി എന്റെ കവിളിലൊന്ന് തട്ടി . അതോടെ ഞാൻ അവളെ കടുപ്പിച്ചൊന്നു നോക്കി .

“നോക്കി പേടിപ്പിക്കല്ലേ…ഞാൻ അങ്ങനെ ഉരുകി പോകുവോന്നും ഇല്ല …”
എന്റെ നോട്ടം കണ്ടു മഞ്ജുസും സ്വല്പം വെയ്റ്റ് ഇട്ടു .

“ഒന്ന് പോയി തരോ…പ്ലീസ് …ചുമ്മാ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായിട്ട്…”
അവളെ നോക്കി ഞാൻ പയ്യെ പല്ലിറുമ്മി .

“ഇപ്പൊ വന്നല്ലേ ഉള്ളു ..പെട്ടെന്ന് പോയാൽ എങ്ങനാ കവിനെ  ശരിയാവുന്നെ …”
എന്നെ നോക്കി ഇളിച്ചുകൊണ്ട് അവള് എന്റെ ദേഹത്തേക്ക് ചായാൻ നോക്കി . പക്ഷെ ഞാനപ്പോഴേക്കും ബെഡിൽ നിന്ന് എഴുനേറ്റു മാറി .

“വേണ്ട ..നീ ഇവിടെ കിടന്നോ..എനിക്ക് പോവാലോ …”
നിലത്തേക്ക് ചാടി ഇറങ്ങികൊണ്ട് ഞാൻ അവളെ നോക്കി . അതോടെ അവൾക്ക് ശരിക്കും ദേഷ്യം വന്നെന്നു തോന്നുന്നു .നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴ ഊതി പറപ്പിച്ചുകൊണ്ട് അവള് എന്നെ മുരണ്ടുകൊണ്ടു ഒന്ന് നോക്കി . ഒരു വൈറ്റ് ചുരിദാറും കറുത്ത പാന്റും ആണ് വേഷം .

“എന്തെടി ?”
അവളുടെ നോട്ടം കണ്ടു ഞാൻ ചിരിയോടെ പുരികം ഉയർത്തി ..

“ഒഞ്ഞും ഇല്ല …ഹ്ഹ്മ് ”
സ്വല്പം പരിഹാസ സ്വരത്തിൽ പറഞ്ഞുകൊണ്ട് മഞ്ജുസ് മുഖം വെട്ടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

107 Comments

Add a Comment
  1. വീണ്ടും കലക്കി, ഇപ്പോഴുള്ള പാർട്ടുകളിൽ എല്ലാം റോസും ആദിയും സ്കോർ ചെയ്യുമ്പോൾ ഈ പാർട്ടിൽ മഞ്ജുവും കവിനും തിരിച്ചു വന്നു. സന്തോഷമായി സാഗറെ സന്തോഷമായി, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. ഹാപ്പി ക്രിസ്തുമസ്

  2. Beena. P (ബീന മിസ്സ്‌ )

    Sagar,
    Merry christmas.
    ബീന miss

  3. അപ്പൂട്ടൻ❤??

    എന്നും ഇഷ്ടം മാത്രം ?♥❤❤❤❤❤

  4. ഈ കഥ തുടരുക. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    ???????
    സംഗീതയുടെ മോഹം എവിടെ

  5. ഇതു പോലെ നല്ല ഫീൽ ഉള്ള കഥയായിരുന്നു….
    അർജുൻ ദേവിൻ്റെ “എൻ്റെ ഡോക്ടറൂട്ടി” അതിപ്പോ പാതി വഴിയിൽ നിർത്തിയ മട്ടാണ്….

    സാഗർ ബ്രോ ഇത് അടുത്തൊന്നും നിർത്തല്ലെ അത്രക്ക് ഇഷ്ടപ്പെട്ടുപോയി മഞ്ജൂസിനേം കവിനേം പൊന്നൂസിനേം ഒക്കെ….

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിപ്പ് തുടരുന്നു….

  6. ❤️❤️❤️❤️

  7. SAGAR BRO,
    christmas sammanamaittu thanna e part valarea istapeetu. padhivu pole adipoli.
    pine oru request undu. manjuvinte veedu ottapalam anne ennu pala thavana vaichu. pakshe kavinte veedu ulla sthalam evde ennu idhu vare arichitilla .iniverum edhengilum oru bhagathu kavinte sthalam evde ennu vivarichal nannairunnu. pls

  8. Dear sagar bro,
    ഈ കഥ ഞാൻ വായിച്ചതിൽ എനിക്ക് ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് (top 1)
    ഈ ലോക്കഡൗണിൽ ആണ് ഈ കഥ വായിക്കുന്നത് 3 ദിവസം കൊണ്ട് ആണ് ഞാൻ വായിച്ചത് അത്രയ്ക്കും ഇഷ്ട്ടമായ കഥ ആയിരുന്നു. ഇത് കഥ ആണെന്ന് വിശ്വസിക്കാൻ ഇപ്പോഴും സാധിക്കുന്നില്ല വിവരിക്കാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം. ഞാൻ പറയാൻ വന്നത് എന്താണെന്ന് വെച്ചാൽ ഒരു നല്ല എൻഡിങ് കൊടുത്ത് ഈ കഥ അവസാനിപ്പിച്ചുടെ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ അതുകൊണ്ട് ഒരു നല്ല ക്ലൈമാക്സ്‌ നൽകി ഈ കഥ അവസാനിപ്പിച്ചു പുതിയ കഥയും ആയി വാ

    ആശംസകളോടെ
    ലിയോ ?

    1. thangalukku istam illengil vaikkenda. ishtapedunnavar vera undu.

  9. ❤️❤️എന്നും ഇ കഥ ഒരു നല്ല ഫീലാണ്

  10. Cristhumas agoshangalk maattu kooti ee episodum kalaki ingane thanne munpotu pokate waiting for next part

  11. ഈ കഥ പണ്ടേ അവസാനിക്കുന്നതായിരുന്നു നല്ലത്.
    ആർക്കറിയാം ഇനി ഇതൊരു ദുഃഖവും കണ്ണീരും നിറഞ്ഞ അവസാനം ആകില്ല എന്ന്.

  12. കാത്തിരുന്നു കാത്തിരുന്നു അവസാനം കരയേണ്ടി വരും എന്നാണ് തോന്നുന്നത് ഒന്നുകിൽ അവൻ കണ്ട സ്വപ്നം അതായത് മഞ്ചൂസ് പ്രസവത്തിൽ മരിക്കുന്ന സ്വപ്നം അത് യാഥാർത്ഥ്യം ആയേക്കാം, എന്നിട്ട് അവൻ അവന്റേതായ രീതിയിൽ ജീവിക്കും,
    രണ്ടു കുട്ടികൾ ആയപ്പോൾ തന്നെ കഥ അവസാനിക്കുന്നതായിരുന്നു നല്ലത്.
    സാഗർ ബ്രോ ഞങ്ങളോട് അങ്ങനേ ഒരു ചതി ചെയ്യരുത്.

  13. മഞ്ജുസിന്റെ സ്വഭാവം തീരെ എനിക്ക് ദഹിക്കനില്ല, സ്വന്തം കാര്യം മാത്രേ ഒള്ളു അവക്ക്, കഴിഞ്ഞ സീസണിൽ അതു വായിച് എനിക്ക് എപ്പോഴും കലിയായിരുന്നു, ഈ സീസണിൽ അവള് മാറി എന്നാണ് കരുതിയെ, ഇപ്പൊ പറഞ്ഞത് പാസ്ററ് ആണെന്ന്കി കൂടി, അതു വായിക്കുമ്പോൾ കവി വെറും ഒരു പോഴൻ ഭർത്താവാണെന്നു തോന്നി പോകും, എപ്പോഴും അവനാണ് വിട്ടു കൊടുക്കുന്നെ, നിങ്ങളെ ഞാൻ കൊല്ലും സാഗർ ബ്രോ തെണ്ടി ??

    എല്ലാ കാര്യത്തിലും അവൻ താഴ്ന്നു കൊടുക്കണം, എന്തൊന് ഭാര്യ ആടെ ഇത്, ഹോ ?

    ആകെ ഈ സീസണിൽ ആശ്വാസം ഒള്ളത് റോസ്മോള് ആണ്, അതിനെ മാത്രം എനിക്ക് ഇഷ്ട്ടം ആണ് ഈ സീസണിൽ, കവി ഇപ്പോഴും പണ്ടത്തെ പോലെ തന്നെ അവളുടെ വാക്കിന് അനുസരിച്ചു പ്രവർത്തിക്കുവാ, സ്വന്തമായിട്ട് ഒരു കടുപ്പത്തിൽ ഉള്ള വാക് അല്ലേൽ പ്രവർത്തി എടുക്കാനില്ല, ഇത് ജോബ് അല്ലേൽ ഫാമിലി കാര്യങ്ങളിലെ അല്ല ഞാൻ പറഞ്ഞെ, ബട്ട്‌ അവര് തമ്മിൽ ഉള്ള സ്വകാര്യ സമയങ്ങളിൽ എല്ലാം അവൾ ആണ് ഡോമിനേറ്റിങ്, അല്ലെങ്കിൽ അവന്റെ വാക് അവൻ ഒരുപാട് കരഞ്ഞു പറഞ്ഞാൽ അല്ലെങ്കിൽ കാലു പിടിച്ചാലേ അവൾ കേക്കുവൊള്ളൂ, അതു വായിക്കുമ്പോൾ മഞ്ജുസിനോട് ഉള്ള ദേഷ്യം ഇരട്ടിക്കും ?

    അതൊക്കെ സാഗർ ബ്രോയുടെ കഴിവ് ആണ് അതു വേറെ കാര്യം, എന്തായാലും വീണ്ടും മനോഹരമായ ഒരു ഭാഗം ആയിരുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  14. അടിപൊളി ഒന്നും പറയാനില്ല ???❤️❤️❤️❤️❤️

    ഹാപ്പി ക്രിസ്മസ് സാഗർ ബ്രോ ???❤

  15. ഒരു പ്രത്യേക സുഖമാണ് ഈ കഥ വായിച്ചു കഴിയുമ്പോള്‍ നമ്മള്‍ അവർ ആണ് എന്ന് തന്നെ തോന്നി പോകും

    Keep going my dear

  16. Eee story super ane next part vegam undakumo

  17. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്‌ സാഗർ ഈ ഭാഗവും. അഭിനന്ദനങ്ങൾ തുടരൂ…

  18. സാഗർ ബ്രോ … ഈ കഥ അവസാനിപ്പിച്ചു കൂടെ …? അധികമായാൽ അമൃതും വിഷമാണ് എന്ന് മറക്കരുത് ?? നിങ്ങൾ ഒരു അസാധ്യ എഴുത്തുകാരനാണ് , നിങ്ങളുടെ ആ കഴിവ് പുതിയ ഒരു കഥയ്ക്കായി നീക്കി വെച്ച് കൂടെ …?

    1. Eee story wait cheyunna kure pere unde bro vendengil venda Sagar nirthalle

      1. നിർത്തല്ലേ ????????

      2. ഈ സീസന്റെ അവസാനം മഞ്ജുസ് ചാകും, അങ്ങനെ ആണ് ക്ലൈമാക്സ്‌ എങ്കിൽ നിങ്ങൾ വീണ്ടും കാത്ത് ഇരിക്കുവോ?

        ഈ കഥയുടെ ബെസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നു ലാസ്റ്റ് സീസൺ, വെറുതെ പിന്നെയും പുള്ളിക്കാരനെ കൊണ്ട് തിരിച്ചു കൊണ്ടു വന്നു, ഇനി ഈ കഥക്ക് ഒരു ക്ലൈമാക്സ്‌ ഒണ്ടെങ്കിൽ അങ്ങനെ ആകാനേ ചാൻസ് ഒള്ളു, അപ്പൊ എല്ലാർക്കും സന്തോഷം ആകും, മരിയഡാക്ക് ഒരു ക്ലൈമാക്സ്‌ തന്നിട്ട്… ?

        എന്തേലും ആകട്ടെ പുള്ളി റിക്വസ്റ്റ് കാരണം എഴുതിയതാ, പുള്ളി തന്നെ ബെസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നു അതു, ഇനി നോക്കി ഇരുന്ന് കാണാം… ?

        1. വിഷ്ണു⚡

          Mindathe podo.. ini ith kettitt venam oronn angerkk thonnan?

  19. ങ്ങും അടിപൊളി ക്രിസ്മസ് സമ്മാനം

  20. കട്ട ഫാൻ

    സൂപ്പർ രണ്ടാം പ്രഗ്നെന്സിക്ക് കാരണമായ സംഗമനം പറഞ്ഞില്ലല്ലോ എന്ന വിഷമം മാറി. മഞ്ജുസും കവിയും ഏവർ ഗ്രീനായി തുടരട്ടെ.

  21. ❤️❤️❤️❤️

  22. ഇനി എപ്പോ വരും പൊന്നൂസിന്റെ കൊഞ്ചൽ കേൾക്കാൻ കൊതിയാകുന്നു ❤❤❤❤❤❤

    1. ങ്ങും ആഹാ അടിപൊളി ക്രിസ്മസ് സമ്മാനം

  23. Randan ammede adima pole ulla oru katha ezhutho

  24. സാഗർ ബ്രോ മിക്ക കഥകൾ വായിക്കുമ്പോഴും അതിലെ കഥാപാത്രങ്ങൾക്ക് ഏകദേശ രൂപം നമ്മുടെ മനസ്സിൽ തെളിയും പക്ഷേ മഞ്ജു സിന്റെ കാര്യത്തിൽ മാത്രം എന്തോ ഒരു രൂപവും മനസിൽതെളിയുന്നില്ല എന്നാലും മഞ്ചുസ് തന്ന ഫീൽ ഇതുവരെ സൈറ്റിലെ ഒരു കഥാപാത്രത്തിനും തരാനും സാധിച്ചിട്ടില്ല❤️

  25. ❤️❤️

    1. അപരിചിതൻ

      പ്രിയപ്പെട്ട സാഗർ,

      കാത്തിരിക്കുവാണ് അടുത്ത ഭാഗത്തിനായി..എന്നെ വായനയുടെയും, എഴുത്തിന്റെയും ലോകത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് സാഗർ ആണ്..നമ്മുടെ സ്വന്തം “മഞ്ജൂസും, കവിനും” ആണ്. എന്നെ ഇത്രമേൽ സ്വാധീനിച്ച ഒരു കഥ ഉണ്ടോ എന്ന് സംശമാണ്, അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ എഴുത്തും, അത് തരുന്ന ഫീലും..!!

      എത്ര വായിച്ചിട്ടും മതി വരാത്ത, മടുക്കാത്ത ഒരു പ്രണയവും, ജീവിതവുമാണെനിക്ക് മഞ്ജൂസിന്റേയും കവിന്റേയും ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിക്കുന്ന ഈ കഥ. താമസിയാതെ തന്നെ ഞങ്ങളെ സന്തോഷിപ്പിക്കുന്ന അടുത്ത ഭാഗവുമായി എത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു..സ്നേഹം മാത്രം..❤❤❤

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law