രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram] 1271

അച്ഛൻ അവസാനമായി ദുബായിൽ നിന്ന് തിരികെ വന്നപ്പോഴാണ് അഞ്ജുവിനെയും കൊണ്ട് ഞാനാദ്യമായി സ്വല്പം കൂടുതൽ ദൂരം ഒറ്റക്ക് യാത്ര ചെയ്തിട്ടുള്ളത് . അച്ഛനെ വിളിക്കാനായി ഞാനും അവളുമാണ് പോയിരുന്നത്. എയര്പോര്ട് ഒകെ അവള് അന്നാണ് ആദ്യമായി കാണുന്നത് !അന്ന് അവളെ കൂടെ കൊണ്ടുപോകാൻ മഞ്ജുസോ അമ്മയോ മറ്റോ ആണ് എന്നോട് പറഞ്ഞത് . അവള് എയര്പോര്ട് കണ്ടിട്ടില്ലെന്നു എന്നോട് ആരോ പറഞ്ഞപ്പോ വേണമെങ്കിൽ നമുക്ക് അവളെ പ്ലെയിനിൽ കേറ്റാമെന്ന് ഞാനും തട്ടിവിട്ടിരുന്നു . എന്തായാലും ആ വാക്ക് ഞാൻ തന്നെ പാലിച്ചു എന്നതാണ് സത്യം .

ഞങ്ങളുടെ കോയമ്പത്തൂരിലെ ഓഫീസും കാര്യങ്ങളും ഒന്നും അഞ്ജുവോ എന്റെ വീട്ടുകാരോ കണ്ടിട്ടില്ല . അങ്ങനെ ഇരിക്കെ ഒരു വെക്കേഷൻ ടൈമിൽ ഞാൻ വീട്ടിൽ വന്നു തിരികെ മടങ്ങാൻ ഇരിക്കെ അവളോട് ചുമ്മാ ചോദിച്ചിരുന്നു . അന്ന് പൊന്നുവും അപ്പൂസും ഒകെ നന്നേ ചെറുതാണ് .

“എടി അഞ്ജു …നീ ചുമ്മാ എന്റെ കൂടെ വരുന്നോ . അവിടത്തെ ഫാക്ടറിയും ഓഫീസും ഒന്നും നീ കണ്ടിട്ടില്ലാലോ ? ” പിള്ളേരെ കൊഞ്ചിസിപ്പിച്ചു ഇരിക്കുന്നതിനിടെ ഞാൻ വെറുതെ അവളോടായി ചോദിച്ചു .

“ഏയ്..ഞാനില്ല…അതൊക്കെ കണ്ടിട്ട് ഇപ്പൊ എന്താ ..” എന്റെ ചോദ്യം കേട്ട് അവള് പയ്യെ ചിരിച്ചു .

“എന്നാലും ചുമ്മാ പോയി നോക്കെടി അഞ്ജു ..രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളു ..” മഞ്ജുസും എന്നെ പിന്താങ്ങി .

“ഏയ് അതൊന്നും വേണ്ട ചേച്ചി ..ഞാൻ അവിടെ പോയിട്ട് എന്ത് കാണിക്കാനാ ..” അഞ്ജു അപ്പോഴും ആ ക്ഷണം നിരസിച്ചു .

“ഹാ..നീ ഇവിടെ ഇരുന്നിട്ട് എന്ത് കാണിക്കാനാ? ഇടക്കൊക്കെ ഒന്ന് പുറത്തൊക്കെ കറങ്ങു പെണ്ണെ ..” മഞ്ജുസും അവളെ നിർബന്ധിച്ചു .

“പിന്നെ ഇത് ടൂർ ആണല്ലോ …” അഞ്ജു അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“ഓ..അപ്പൊ ടൂർ ആണെങ്കി നീ പോവും ..” മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു ..പിന്നെ തോളിലിട്ട ആദിയുടെ പുറത്തു പയ്യെ തഴുകി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

330 Comments

Add a Comment
  1. വിഷ്ണു

    ഒന്ന് എഴുതിക്കൂടെ…

    W8ng…… ???

  2. സാഗർ ബ്രോ സുഖമാണോ തിരക്കാണെന്നു അറിയാം തങ്ങളുടെ തൂലികാ ചലനത്തിനായി കാത്തിരിക്കുന്നു…waiting your massive come back??
    ഒരു ആരാധകൻ ❤️

  3. Plzz .. repost രതിസുഖസാരമായി part 6 & 7….

Leave a Reply

Your email address will not be published. Required fields are marked *