രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram] 1188

മായേച്ചി ഒന്നുടെ കടന്നു മഞ്ജുസിനെ കളിയാക്കി .

അത് കേട്ടതും മഞ്ജുസിനു ദേഷ്യം ഇരച്ചു കയറി..

“ദേ മായെ ..ആ പെണ്ണുമായിട്ട് എന്നെ ചേർത്ത് പറഞ്ഞാൽ ഉണ്ടല്ലോ “

മായേച്ചിയുടെ കയ്യിൽ നുള്ളികൊണ്ട് മഞ്ജുസ് പല്ലിറുമ്മി..

“ആഹ്…”

മായേച്ചി ഒന്ന് ഞെട്ടിമാറികൊണ്ട് മഞ്ജുസിനെ നോക്കി ചിരിച്ചു .

“അല്ലാതെ പിന്നെ ..നീ ആ കിടക്കുന്നവനെ കാണാൻ അല്ലെടി പോയത്..സത്യം പറഞ്ഞോ ?”

മായേച്ചി സി.ബി.ഐ മോഡലിൽ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചു .

“നിനക്കെന്തിന്റെ കേടാ മായെ ..ഞാൻ ഒന്ന് ഫോൺ വിളിക്കാൻ പോയതാ “

മഞ്ജുസ് കെഞ്ചി പറഞ്ഞു .

“ഉവ്വ ..ഇത് ഞാൻ വിശ്വസിക്കണമായിരിക്കും അല്ലെ “

മായേച്ചി ഒന്നാക്കിയ പോലെ അവളെ നോക്കി.

“എന്ന പിന്നെ നീ എന്താന്ന് വെച്ച മെനഞ്ഞൊ “

മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് പതിയെ പറഞ്ഞു .

“എടി പുല്ലേ ..ഞാൻ കുറെ നാളായി നിങ്ങളെ ശ്രദ്ധിക്കുന്നു…കഴിഞ്ഞ രണ്ടു കൊല്ലം ലൈബ്രറിയുടെ പടി ചവിട്ടാത്തവൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി എന്നും വന്നു പോകുന്നുണ്ട് ..അതാരെ കാണാൻ ആണെന്നൊക്കെ എനിക്ക് അറിയാം..”

മായേച്ചി സിനിമയിലെ ട്വിസ്റ്റ് അനാവരണം ചെയ്യുന്ന പോലെ പറഞ്ഞു മഞ്ജുസിനെ നിർത്തി പൊരിച്ചു. അവളിരുന്നു വിയർക്കുകയായിരുന്നു .

“മായെ ഒന്ന് പതുക്കെ..”

അവളുടെ ശബ്ദം ഉയരുന്നതുകണ്ട മഞ്ജുസ് തുടയിൽ പിച്ചികൊണ്ട് പറഞ്ഞു .

“ഓ..പിന്നെ ..”

മായേച്ചി ചിരിച്ചു .

“സത്യം പറ..എന്താ നിങ്ങളുടെ ഉദ്ദേശം..ആ തെണ്ടിയോടു ഞാൻ പിന്നെ സൗകര്യം പോലെ ചോദിക്കാം..അല്ലെങ്കി അവന്റെ അമ്മയോട് ചോദിച്ചോളാം “

മായേച്ചി കട്ടായം പറഞ്ഞപ്പോ മഞ്ജുസ് കീഴടങ്ങി..

“എടി നീ വേണ്ടാതീനം ഒന്നും കാണിക്കല്ലേ …ഞാനെല്ലാം പറയാം…നാശം “

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മായേച്ചിയെ ചേർത്ത് പിടിച്ചു.

“എടി കുരിപ്പേ..നീ ആരോടും പറയില്ലല്ലോ…?”

മഞ്ജുസ് പുരികം ഉയർത്തി മായേച്ചിയെ നോക്കി .

“ഞാൻ ആരോടും പറയില്ല..നിങ്ങളായിട്ട് അറിയിക്കാതെ ഇരുന്ന മതി..”

മായേച്ചി അർഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ നോക്കി . സ്വല്പം ബുദ്ധി ഉണ്ടെന്കി ഇതൊക്കെ ഊഹിച്ചാൽ മനസിലാകുമെന്നാണ് മായേച്ചി ഉദ്ദേശിച്ചത് . ഞങ്ങളുടെ പോക്കും വരയും..ലിഫ്റ്റ് കൊടുക്കലും ഉടക്കും ലൈബ്രറിയിലെ മീറ്റിങ്ങുമൊക്കെ ഇങ്ങനെ ആരേലും വേറെ നോട്ട് ചെയ്തിരുന്നോ എന്തോ..!

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

170 Comments

Add a Comment
  1. ❤️

  2. ❤️❤️❤️

    ഒരു മാജിക്‌ ആണ് ഈ സ്റ്റോറി….

    അതിലും സുന്ദരം ഈ ഭാഗം….

    ക്ലാസ്സ്‌ റൈറ്റർ ഈ സൈറ്റിലെ…

    ഏതൊക്കെ സ്റ്റോറി വന്നാലും മഞ്ജുവും കവിനും….. ???????

    ഇത്രയോ തണവയായി വായിക്കുന്നു… കിടു സാധനം ?

  3. പ്രണയത്തിന്റെ രാജകുമാരൻ

    ഇഷ്ടപെട്ട ഭാഗം….

    എന്താ എഴുത്ത്.. എന്താ ഫീൽ…

    ഇവർ ഗ്രീൻ ലവ് സ്റ്റോറി… എന്ന് തന്നെ പറയാം…???

  4. പുതിയ ഭാഗം ഇത് വരെ വന്നില്ലല്ലോ

  5. എല്ലാം ശരിയാക്കും സാഗർ ജി പ്രശ്നനങ്ങ ഇല്ലാത്ത മനുഷ്യരുണ്ടോ

  6. എല്ലാം ശരിയാക്കും സാഗർ ജി

    1. hope so…

  7. സാഗർ ജി അടുത്ത ഭാഗം എന്നാ മൂന്ന് ദിവസമായി wait ചെയ്യുകയാണ് എന്നാണ് uploading ഞാൻ ഈ കഥയോട് വല്ലാതങ്ങ് Adict ആയി പോയി

    1. today…
      athu kazhinjullath parayanokkilla..
      vicharkkatha thirakkukal, jeevitha preshnangaloke kadannu vannittund

      1. എല്ലാം ശരിയാകും ബ്രോ പ്രേശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്

        1. ശരിയാകട്ടെ …പ്രേശ്നങ്ങൾ കൂടുമ്പോൾ എഴുതാനൊരു ഇന്ററസ്റ്റ് ഇല്ലാതാകും ..അത് പറഞ്ഞെന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *