പിന്നീടുള്ള ദിവസങ്ങളിൽ റിതിനുമായി സംസാരിക്കാൻ മീറ്റിംഗ് കഴിഞ്ഞ് തഞ്ചി നിൽക്കേണ്ട ആവിശ്യമുണ്ടായില്ല അവൾക്ക്. എല്ലാവരും ഇറങ്ങുന്നത് വരെ ആമിയവിടെ ചെയറിൽ തന്നെ ഇരുന്നു. റിതിനോട് സംസാരിക്കുന്ന ദിവസങ്ങളിൽ എല്ലാം നല്ല സന്തോഷമായിരുന്നു അവൾക്ക്. ശ്രീക്ക് പല പല ചിന്തകളും മനസ്സിൽ കടന്നു കൂടി. ഒരു ദിവസം വൈകുന്നേരം ശ്രീയും ആമിയും വീട്ടിലേക്ക് മടങ്ങുമ്പോൾ റിതിന്റെ കാര്യങ്ങൾ എന്തെങ്കിലും ആമിയോട് ചോദിക്കാമെന്ന് അവൻ വിചാരിച്ചു. കാരണം അന്നവന് വലിയ ജാഡ ആണെന്ന് പറഞ്ഞവൾ ഇപ്പോ അധിക സമയവും പ്രോജെക്ടിന്റെ ആവിശ്യമാണെങ്കിൽ കൂടിയും അവന്റെ കൂടെയാണ്.
“എടി..”
“എന്തോ..?”
“ഇന്ന് മൂഡ് ഓഫ് ഒന്നും ഇല്ലേ??”
“ഇല്ല.. ഹ”
“പിന്നെ ഇപ്പോ കുറേ ദിവസങ്ങൾ ആയില്ലേ എങ്ങനുണ്ട് റിതിൻ??”
“ആ ശ്രീ.. ആളൊരു പാവമാണെന്ന് തോന്നുന്നു..”
“എന്തെ??”
“ഇപ്പോ നല്ലോണം മിണ്ടുന്നുണ്ട്.”
അത് പറഞ്ഞവൾ ചിരിച്ചു.
“അതെന്തു പറ്റി?”
“അന്നൊക്കെ വർക്ക് ന്റെ കാര്യങ്ങളും ടെൻഷൻ ഒക്കെ ആയിട്ടാണ് പോലും. ബോസ്സിന്റെ പ്രെഷർ കുറഞ്ഞാലല്ലേ പാവത്തിന് ഒരു ആശ്വാസം കിട്ടു..” അവളവനോട് അങ്ങനെ പറഞ്ഞു.
“ആ അത് ശെരിയാ..”
അവനുമായി കൂടുതൽ അടുപ്പം വേണ്ടെന്ന് ആമിയോട് എങ്ങനെ പറയുമെന്ന് കരുതി ശ്രീ ടെൻഷനോടെ തുടർന്നു.
“പിന്നെ നീ ഇങ്ങനെ എല്ലാ കാര്യങ്ങളും എന്നോട് ഷെയർ ചെയ്യുന്നത് കൊണ്ട് എനിക്ക് സമാധാനമുണ്ട്.”
“ഇല്ലെങ്കിൽ… സംശയം ആണെന്നോ??”
“അങ്ങനെ അല്ലടി പൊന്നെ.. നീ എന്റെ ഭാഗത്തു നിന്നും ചിന്തിക്കണ്ടേ.”