“റിതിയേട്ടാ.. എല്ലാം ഓക്കെ അല്ലെ?”
അവൾ വരുമെന്ന് അവന് അറിയാമായിരുന്നു. രണ്ട് ദിവസത്തെ മാറ്റി നിർത്തലിൽ തന്നെ അവൻ പ്രോജെക്ടിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു തീർത്ത് അവളുടെ വരവും പ്രതീക്ഷിച്ചു തന്നെയാണ് ഇരുന്നത്.
“ആ ആവുന്നു. എന്തെ?”
“ഇനി എന്നോട് മിണ്ടിക്കൂടെ??”
“ആരാ മിണ്ടാത്തത്??”
“പിന്നെ രണ്ടു ദിവസം ചെയ്തതെന്താ..”
“ഓ നീ അതും ആലോചിച്ചു നിക്കുകയാണോ??”
“പിന്നെ..”
“ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് പ്രോജെക്ടിന്റെ ലാസ്റ്റ് ക്രൂഷ്യൽ ഡേയ്‌സ് ആണെന്ന്.”
“മ്മ്..”
അവളുടെ ഇമോഷനെ വീണ്ടും ടച്ച് ചെയ്ത സ്ഥിതിക്ക് റിതിൻ കാര്യങ്ങൾ നീക്കാം എന്ന് കരുതി.
“ഞാൻ മിണ്ടിയില്ലെങ്കിൽ നിനക്ക് എന്താ പറ്റുന്നെ??”
“അ അത് പിന്നെ.. നന്നായി മിണ്ടുന്നയാൾ ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ ആർക്കായാലും ബുദ്ധി മുട്ട് ഉണ്ടാവില്ലേ??”
“അതിന്റെ കാരണം നിന്നോട് ഞാൻ പറഞ്ഞതല്ലേ??”
“മ്മ്…”
“എന്നിട്ടും നിനക്ക് ദേഷ്യം വരുന്നതിന്റെ കാരണമെന്താ..?”
അവൾ തല താഴ്ത്തി ഇരുന്നു.
“പറയ്.. എന്താ തോന്നുന്നേ??”
“എന്ത് തോന്നാൻ..?”
“എന്നോട് എന്താ തോന്നുന്നേ ന്ന്..??”
അവൾക്ക് മിണ്ടാനായില്ല. റിതിൻ ഗൗരവമായാണ് കാര്യങ്ങൾ ചോദിക്കുന്നത് എന്ന് കണ്ടപ്പോൾ അവൾക്ക് മനസ്സുലഞ്ഞു. അവൻ തുടർന്നു.
“ഞാൻ ഇവിടെ വന്നിട്ട് ഇതാ ഇപ്പൊ ഒന്നര മാസം ആവുന്നതേ ഉള്ളു. ചുരുങ്ങിയ കാലയളവിൽ എന്തു പറ്റി??”
“ഒന്നുമില്ല..”
“അട്ട്രാക്ഷൻ ആണോ??”
“അറിയില്ല.”
“ലവ് ആണോ??”
“അല്ല..”
“പറയ്..”
“അല്ല….!”
ശ്രീയുടെ മുഖം മനസ്സിൽ ഒരു ആന്തൽ പോലെ വന്നു നിറഞ്ഞപ്പോൾ അല്ലെന്നവൾ തീർത്തു പറഞ്ഞു.