“എങ്കിൽ പിന്നെ പറയ്.”
അവൾ മിണ്ടാതെ അവന്റെ കണ്ണുകളിൽ നിലയുറപ്പിക്കാൻ ശ്രമിച്ചപ്പോൾ അവന് കാര്യം പിടികിട്ടി.
“തന്നെ ഞാൻ നിർബന്ധിക്കുന്നില്ല. എന്തായാലും പറഞ്ഞാൽ മതി. ഈ പ്രൊജക്റ്റ് തീർന്നാൽ ഞാൻ പോകും.”
അവളുടെ ഉള്ളറിയാൻ വേണ്ടി അവനൊരു കള്ളം എറിഞ്ഞ് ഇടം കണ്ണിട്ട് താളം പിടിച്ചു.
“പോകാനോ?? എവിടെ??”
“ഈ പ്രൊജക്റ്റ് ന് വേണ്ടി മാത്രം വന്നതാ ഞാൻ.. എവിടെയും സ്ഥിരം നിൽക്കാറില്ല..”
അവൾക്ക് ഒന്നും മിണ്ടാനായില്ല. പക്ഷെ അവന്റെ മറുപടി ഉള്ളിൽ കൊണ്ടത് പോലെയൊരു ഫീൽ. ഓഫീസ് ടൈം തീരുന്ന സമയമായി. എല്ലാ എംപ്ലോയീസും ഇറങ്ങി തുടങ്ങിയപ്പോൾ അവളുടെ ഫോണിൽ ശ്രീയുടെ കാൾ വന്നു.
“ഞാൻ പോണു..”
അവളെഴുന്നേറ്റ് പോകാൻ തുടങ്ങി.
“ഓക്കേ.. പക്ഷെ ഈ കാര്യം മനസ്സിൽ വച്ചോളു എനിക്ക് നിന്നെ ഇഷ്ടമാണ്..”
ഡോറിനടുത്തെത്തിയ ആമി ഒരു ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി.
“നാളെ സൺഡേ ആണ്. നിന്റെ ഇഷ്ടമെന്താണെന്ന് വച്ചാൽ ആലോചിച്ച് മണ്ടെ പറഞ്ഞാൽ മതി..”
റിതിന്റെ വാക്കുകൾ കേട്ട അമ്പരപ്പിൽ ഒന്നും മിണ്ടാനാവാതെ ഡോറിൽ പിടിച്ചു നിൽക്കുന്ന ആമി പുറത്ത് തന്നെ കാത്തു നിൽക്കുന്ന ശ്രീയെ കാണുന്നുമുണ്ട്. മൗനത്തോടെയവൾ പുറത്തിറങ്ങി ശ്രീയുടെ അടുത്തേക്ക് നടന്നു.
പോകുന്ന വഴി ബൈക്കിൽ ഇരിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രീയോട് പറയണമോ വേണ്ടയോ എന്ന് വച്ച് അവൾ തല പുകഞ്ഞു. വീട്ടിലെത്തി ചാറ്റിലൂടെ പറയാം എന്ന് കരുതി മാറ്റി വെച്ചു. പതിവ് പോലെ ഉറങ്ങാൻ കിടക്കുന്ന സമയം അവൾ ഫോണെടുത്ത് ശ്രീക്ക് മെസ്സേജ് അയച്ചു.