redcg 5

“എന്തൊരു ഭംഗിയാണല്ലേ…?”

അഗാധത്തിലെ സൂര്യനെ നോക്കിക്കൊണ്ടവൾ പറഞ്ഞു.

“പിന്നല്ലാതെ..”

“നമുക്ക് ഇവിടെ ഇരിക്കാം..”

“യെസ്…”

ഞങ്ങളാ മണൽ തീരത്തിരുന്ന് തിരമാലകളെ നോക്കി. അവളെന്റെ തോളിൽ തല ചായിച്ചു.

“ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്..”

“പറയ്..”

“റിതിയില്ലേ..”

ഇവളെന്താണ് പറയാൻ പോകുന്നത് എന്നാലോചിച്ച് എനിക്ക് ആദ്യമേ ഒരു ഞെട്ടൽ ഉണ്ടായി.

“ആ അവൻ..”

“ഇന്നലെ അവൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു..”

ഇപ്പോൾ എന്റെ ഞെട്ടൽ പൂർണമായി. എന്റെ ഉൾ മനസ്സിലെവിടെയോ ഇങ്ങനൊരു കാര്യം നടക്കും എന്നോർത്ത് ഞാൻ ആദ്യമേ പേടിച്ചിരുന്നു. അവളുടെ റിയാക്ഷൻ എന്തെന്നറിഞ്ഞാലല്ലേ ടെൻഷൻ അടിക്കേണ്ട കാര്യമുള്ളൂ. ചെറിയ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.

“എന്നിട്ട് നീയെന്തു പറഞ്ഞു..?”

ശ്രീയുടെ ആകാംഷ അവൾക്ക് മനസിലാക്കാവുന്നതേ ഉള്ളു.

“ഒന്നും പറഞ്ഞില്ല..”

“ഒന്നും പറഞ്ഞില്ലേ??? എന്തെ??”

“പിന്നെ പെട്ടെന്നു കേൾക്കുമ്പോൾ എന്തു പറയാനാ..”

“ഇഷ്ടമല്ലെന്ന് പറഞ്ഞൂടെ..”

“പെട്ടെന്ന് ഒന്നും പറയാൻ കിട്ടിയില്ല..”

ആമിയവനെ ഇഷ്ടമല്ലെന്ന് പറയും ന്ന് കരുതിയ ഞാൻ നിരാശനായി. താഴ്ന്നു തുടങ്ങുന്ന സൂര്യനെ മൗനത്തോടെ നോക്കിയിരുന്നപ്പോൾ അവളെന്നെ തല ഉയർത്തി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“ശ്രീ..”

പ്രതീക്ഷിച്ച പോലെ അവളുടെ വിളി കാതിലെത്തി.

“മ്മ്..”

മൂളിക്കൊണ്ട് ഞാനവളെ നോക്കി. മുഖത്തു സങ്കടമുണ്ട്.

“ ഏട്ടന് വിഷമമായോ??”

“എന്തിനു??”

“ഞാൻ തിരിച്ചൊന്നും പറയാഞ്ഞതിൽ..”

“പിന്നെ ഉണ്ടാവില്ലേ??”

“സോറി..”

അവളെന്നോട് കുറച്ചൂടെ ചേർന്നിരുന്നു. പിന്നെയവൾ അതിനെ കുറിച്ചൊന്നും പറഞ്ഞുമില്ല. ഞാൻ ചോദിച്ചും ഇല്ല. വെള്ളത്തിൽ കനൽകട്ട വീണത് പോലെ ഈ കാര്യം എന്റെ മനസ്സിൽ പുകഞ്ഞു. യാദർശ്ചികമായി ഇങ്ങനെയൊരു ഉപമയാണ് എന്റെ മനസ്സിൽ ആദ്യം തോന്നിയത്.

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *