അതേ മൗനത്തോടെ തന്നെയായിരുന്നു നമ്മുടെ മടക്കം. അവളെന്നെ കെട്ടി പിടിച്ചാണ് ഇരുന്നത്. എനിക്കാണെങ്കിൽ അവർ തമ്മിൽ മിണ്ടുന്നതും ചിരിക്കുന്നതും മനസ്സിൽ വന്നുകൊണ്ടിരുന്നു. അവളെ വീട്ടിലാക്കി തിരിച്ചു പോന്നു. ഇങ്ങനെയവൻ ഇഷ്ടം പറയുമ്പോൾ ആമി അപ്പോൾ തന്നെ അവനെ എതിർക്കും എന്ന് കരുതിയ ഞാൻ ഒരു മണ്ടനായോ എന്നൊരു തോന്നൽ എന്നെ അലട്ടി. വീട്ടിൽ എത്തിയപ്പോഴേക്കും അവളുടെ മെസ്സേജുകൾ എന്റെ ഫോണിൽ വന്നു. അപ്പോൾ ഞാനതു ശ്രദ്ധിക്കാതെ ഫോൺ ചാർജിൽ വച്ച് കുളിക്കാൻ കയറി. ശേഷം റൂമിൽ വന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീ ന്നും എടാ ന്നും വിളിച്ചു കൊണ്ട് അവളുടെ നാലഞ്ച് മെസ്സേജുകൾ ഉണ്ട്. ഞാൻ അതിനു റിപ്ലൈ കൊടുക്കാൻ തുടങ്ങി.
“ആ പറയ്..”
മെസ്സേജ് അപ്പോൾ തന്നെ ഡെലിവേറെഡ് ആയി സീൻ ആയി.
“ഏട്ടാ മൂഡ് ഊഫ് ആണോ??”
“അല്ല..”
“പിന്നെന്തേ വരുമ്പോ ഒന്നും മിണ്ടാഞ്ഞെ?”
“ഒന്നുമില്ല.. നീ എന്തെങ്കിലും മിണ്ടുമെന്ന് കരുതി..”
“ഹ്മ്..”
“കുളിച്ചോ നീ..”
“ആ..”
“നന്നായി കഴുകിയില്ലേ?”
“കഴുകി.”
“എന്നാൽ രാത്രി വാ..”
“എവിടെ പോണു??”
“ചെറിയൊരു ക്ഷീണം..”
“കള്ള ക്ഷീണമാണോ?” കണ്ടു പിടിച്ചത് പോലെ അവൾ ചോദിച്ചു..
“അല്ല..”
“എന്നോട് ദേഷ്യമുണ്ടോ??”
“ഇല്ലെടി..”
“മ്മ്..”
“കുറച്ചു കഴിഞ്ഞ് വരാം..”
“എത്ര മണിക്ക്..?”
“10.30..”
“മ്മ്..”
അവളുടെ മനസ്സിലും സങ്കടം അലയടിച്ചു. ഇതുവരെയും തന്നെ അവഗണിക്കാതിരുന്ന ശ്രീ മെസ്സേജ് അയക്കാൻ വിമുഖത കാട്ടിയപ്പോൾ താൻ ഒറ്റപ്പെട്ടു പോയോ എന്നവൾക്ക് തോന്നി. മനസ്സിൽ പല ചിന്തകളും ഉടെലെടുത്തു. ഇടയിൽ റിതിൻ പറഞ്ഞ കാര്യങ്ങളും കയറി വരുന്നു. ഏകാഗ്രത കിട്ടാത്ത മനസ്സോടെ അവൾ ഭക്ഷണം കഴിച്ചു.