redcg 5

ആമിയെയും കാത്ത് റിതിൻ ലാപ്ടോപ് നോക്കി ഇരിക്കുവായിരുന്നു. അവനവളെ ഉള്ളിലേക്ക് വിളിച്ച് ഇരിക്കാൻ പറഞ്ഞു.

“ആമി … നാളെയാണ് കംപ്ലീറ്റഡ് പ്രൊജക്റ്റ്‌ ക്ലയന്റിന് സബ്‌മിറ്റ് ചെയ്യേണ്ടത്..”

അത് കേട്ടവൾ ഒരു അർദ്ധചിരി നൽകാൻ ശ്രമിച്ചു.

“എന്തു പറ്റി.. ഒരു ഉന്മേഷ കുറവ്??”

“ഒന്നുമില്ല..”

“പറയ്…”

“ഒന്നുമില്ല..”

“ഞാൻ പറഞ്ഞത് ഓർത്താണോ??”

അവൾ മിണ്ടിയില്ല.

“അത് വിടെടോ.. നമ്മുടെ പ്രൊജക്റ്റ്‌ സക്സ്സസ് ആവാൻ പ്രാർത്ഥിക്ക്..”

“വിടാനോ??”

“പിന്നെ വിടണ്ടേ?? എങ്കി ഞാൻ ചോദിച്ചതിന് ഒരു ഉത്തരം താ..”

അവൾ വീണ്ടും മൗനം.

“പറയ് ഇഷ്ടമാണോ??”

“എന്തിനാ എന്നോട് ഇങ്ങനെ??”

“വിടാനും പറ്റുന്നില്ല.. ഉത്തരം തരുന്നും ഇല്ല.. ഇത് കഷ്ടമല്ലേ അപ്പോൾ..?”

അവനെ നോക്കി ഇരുന്നതല്ലാതെ അവൾക്ക് വീണ്ടും ഉത്തരം മുട്ടി. സാറ്റർഡേ ഇതേ കാര്യം പറഞ്ഞപ്പോൾ തീർത്തും ഇല്ലെന്ന് പറഞ്ഞവൾ ഇന്ന് അതേ ചോദ്യത്തിന് ഉത്തരമില്ലാതെ കഷ്ടപെടുന്നത് കണ്ട് വഴി തെളിയുന്ന സന്തോഷത്തിൽ റിതിന്റെ മനസ്സ് ആഹ്ലാദിച്ചു. ആമിയെ വശ്യമായി നോക്കിയപ്പോൾ അവൾ കണ്ണ് വെട്ടിച്ചു. പക്ഷെ വീണ്ടും നോക്കിപ്പോവുന്നു. കാന്തീക പ്രഭാവത്തിന്റെ വലയത്തിൽ അവൾ അകപ്പെട്ടെന്ന് മനസിലാക്കിയ റിതിൻ പൊടുന്നനെ ചിരിച്ചു. അത് മനസിലാകാതെ അവളവനെ നോക്കി.

“എന്തിനാ ചിരിച്ചത്..”

അവളുടെ ആകാംഷ കലർന്ന ചോദ്യം.

“നിനക്ക് എന്നെ ഇഷ്ടമാണ്..”

“അല്ല… “

“അതെ..”

അവളുടെ ഉപബോധ മനസ്സിലേറ്റ ആണിയടി പോലെ അവന്റെ വാക്ക് വന്നു തറച്ചപ്പോൾ ഇത്തവണ അവൾ അല്ലെന്ന് സമർഥിച്ചില്ല. അതിനു കഴിഞ്ഞില്ല. എന്തോ പറയാനായി അവളുടെ ചുണ്ടുകൾ തുറന്നപ്പോൾ അവൻ ഇടയിൽ കയറി.

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *