“ലീവ് ഇറ്റ്.. താൻ ഈ പ്രൊജക്റ്റ് ന്റെ ഔട്ട് ലുക്ക് നോക്ക് എങ്ങനെ ഉണ്ടെന്ന് പറ.”
അവളുടെ നേരെ ലാപ്ടോപ് തിരിച്ചു കൊണ്ടവൻ പറഞ്ഞു. കടക്കണ്ണിട്ട് അവനെ നോക്കി ഫയൽ തുറന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ വായിൽ പേനതുമ്പ് വച്ച് റിതിൻ അവളുടെ മുഖത്തു കണ്ണുഴിഞ്ഞു. ഇടയിൽ അവളത് ശ്രദ്ധിച്ചെങ്കിലും ഒന്നും മിണ്ടാനായില്ല.
“നന്നായിട്ടുണ്ട്.. ഇത് സക്സസ് ആവും എനിക്കുറപ്പുണ്ട്.”
ലാപ് ടോപ്പിൽ നിന്ന് കണ്ണെടുത്ത് അവളവനെ നോക്കി പറഞ്ഞു.
“യെസ്..”
മറുപടിയായി അവൾ തുറന്ന് ചിരിച്ചപ്പോൾ പകുതി പുഞ്ചിരി വരുത്തി അവൻ അവളുടെ മുഖത്തു തന്നെ നോക്കി മുഴുവൻ സ്കാൻ ചെയ്തു.
“എന്താ നോക്കുന്നെ??”
“താൻ ഈ ഏസി റൂമിലും വിയർക്കുന്നത് നോക്കിയതാ..”
അവൾടെ ചെകിളയിൽ നിന്നും കഴുത്തിലേക്ക് ഉരുണ്ടുപോകുന്ന ചെറു വിയർപ്പ് തുള്ളി കാണിച്ചു കൊണ്ടവൻ പറഞ്ഞു. അതവൾക്കും ഒരു അത്ഭുതമായി വേഗം തുടച്ചു കളഞ്ഞു.
“ഞാൻ പോകുവാ..”
ആമി എഴുന്നേറ്റ് പറഞ്ഞു. റിതിക്ക് എന്നോട് അത്രക്ക് ഇഷ്ടം ഉണ്ടെങ്കിൽ ഇപ്പോ എന്നെ പോവാൻ സമ്മതിക്കില്ല എന്നവൾ കണക്കു കൂട്ടി.
“ഓക്കേ..”
അത് കേട്ടപ്പോൾ അവളുടെ മുഖം മാറി. ആലോചനയിൽ മുഴുകിയ പോലെ അവിടെ തന്നെ നിന്നു പോയി.
“എന്തെ പോവുന്നില്ലേ??”
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ വേഗമവൾ തിരിഞ്ഞു നിന്ന് നാക്ക് കടിച്ചു. ഇതിപ്പോ തനിക്ക് ഇഷ്ടമുണ്ടെന്നുള്ളത് പോലെയായി.. നാശം..അവൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തിറങ്ങി.
ശ്രീ കമ്പ്യൂട്ടർ ന് മുന്നിൽ തന്നെയായിരുന്നു. ആമി ചിരി മറച്ചുകൊണ്ട് സ്വന്തം കമ്പ്യൂട്ടർ ന് മുന്നിൽ വന്നിരുന്നു. ശ്രീയവളെ കണ്ടു. അവളവനെ നോക്കി ചിരിച്ചെന്നു വരുത്തി. അവനും ചിരിച്ചു. പിന്നെയിടയ്ക്കിടെ നോക്കുമ്പോഴൊക്കെ ചിരിക്കുന്ന ആമിയെ കണ്ടപ്പോൾ പെണ്ണിന്റെ ദേഷ്യം മാറിയോ എന്നവൻ ചിന്തിച്ചു. പെണ്ണിനെ പിടി കിട്ടുന്നില്ലല്ലോ..!