“മ്മ്..”
“മ്മ്.”
മൂളിയ ശേഷം മൗനത്തോടെ ഇരിക്കുന്ന ശ്രീയെ അവൾ ശ്രദ്ധിച്ചു. പിന്നീടൊന്നും അവൻ ചോദിക്കാത്തത്തിൽ ആശങ്ക വന്നു. എന്തെങ്കിലും മനസ്സിൽ ആലോചിച്ചു കൂട്ടുകയാവും. അവൾ അവനോട് ചേർന്നിരുന്നു കെട്ടിപിടിച്ചു. പിന്നെയവന് ഒന്നും ചോദിക്കാനായില്ല. അവളെ കൊണ്ടുവിട്ട് അവൻ വീട്ടിലെത്തി. ആമി കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് ഫോണുമെടുത്ത് റൂമിൽ കയറി. ബെഡ് വിരിച്ചിടുമ്പോഴാണ് അവളുടെ ഫോണിൽ റിതിന്റെ മെസ്സേജ് വരുന്നത്. ഗ്രൂപ്പിൽ നിന്ന് നമ്പർ തപ്പിയെടുത്തതാണെന്ന് പറഞ്ഞു കൊണ്ട് മെസ്സേജും പ്രണയഭ്യർത്ഥനയും. അവൻ മെസ്സേജ് അയച്ച കാര്യങ്ങളൊക്കെ അപ്പോൾ തന്നെ അവൾ ശ്രീയോട് പറഞ്ഞു. എന്നിട്ട് തന്നെയൊരു ഫ്രണ്ട് ആയി കാണണമെന്ന് റിതിന് റിപ്ലൈ മെസ്സേജ് അയച്ച് കൂടുതൽ ചിന്തകൾക്ക് സ്ഥാനം കൊടുക്കാതെ ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം കമ്പനിയിൽ എല്ലാവരും തകൃതിയായ വർക്കിലാണ്. അന്നാണ് റിതിനു പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്യണ്ട ദിവസം. രാവിലെ ഓഫീസ് കേബിനിൽ വന്ന മാറ്റങ്ങൾ ശ്രീ വീക്ഷിച്ചു. ആമിയുടെ സിറ്റിംഗ് ശ്രീയുടെ പക്കൽ നിന്നും മാറി. ഇരുന്ന് കഴിഞ്ഞാൽ പരസ്പരം കാണാൻ സാധിക്കില്ല. അതിലവനൊരു ആധി കുടുങ്ങി.
ആമിയും റിതിനും ബോസ്സിന്റെ കേബിനിലാണ്. നീല ഷർട്ട് ഇൻസയിഡ് ചെയ്ത് കറുപ്പ് പാന്റുമാണ് റിതിന്റെ വേഷം. കടും പച്ചയിൽ നേർത്ത സിൽവർ ഡിസൈൻ ഉള്ള ചുരിദാറാണ് ആമി ഇട്ടിരുന്നത്. മേൽ മറഞ്ഞിരിക്കുന്ന സിൽവർ നിറത്തിലുള്ള ഷാൾ ചുമലിൽ നിന്നും അയഞ്ഞത് അവൾ ഒന്നൂടെ മുറുക്കി നിന്നു. അവരുടെ മുഖത്തെ ആകാംഷയും ചെറിയ പേടിയുടെയും കാരണം ഫൈനൽ ചെയ്ത പ്രൊജക്റ്റ്‌ഫയൽ ക്ലയന്റ് ന് കൊടുത്ത് റെസ്പോൺസിനു വേണ്ടി കാത്തിരിക്കുകയാണ്. ഒടുവിൽ ക്ലയന്റ് റെസ്പോൺസ് വന്നു. അപ്പ്രൂവ്ഡ് ആണ് മെയിൻ തുടങ്ങാൻ വേണ്ടി എഗ്രിമെന്റ് ചെയ്യാം എന്ന്. അതിനു വേണ്ട കുറച്ച് നിർദേശങ്ങളും കൂടെ അഡ്വാൻസ് ഡേറ്റും മീറ്റിംഗ് ടൈമും. ബോസിനു വളരെയധികം സന്തോഷമായി എഴുന്നേറ്റ് റിതിനെ കെട്ടി പിടിച്ചു.