redcg 5

മീറ്റിംഗിൽ തീരുമാനിച്ചത് ബോസ്സിന്റെ വക ചെറിയൊരു പാർട്ടിയാണ്. പ്രൊജക്റ്റ്‌ അപ്പ്രൂവ്ഡ് ആയ വക പ്രൊജക്റ്റ്‌ ടീമിന് വേണ്ടി അടുത്തുള്ള ഫൈവ്സ്റ്റാർ ഹോട്ടലിൽ പാർട്ടി കൊടുക്കുമെന്ന് തീരുമാനിച്ചു. അതെന്താണെന്ന് വച്ചാൽ വേറൊരു കമ്പനിയുടെ വാർഷിക മീറ്റിംഗ് അവിടെ നടക്കുന്നുണ്ട്. അതിന്റെ ഇൻവിറ്റേഷൻ ബോസിന് കിട്ടിയതാണ് അപ്പോ അതിലേക്ക് നമ്മുടെ ഈ പ്രൊജക്റ്റ്‌ ടീമിനെ കൂടെ സഹകരിപ്പിച്ച് ടീമിന് ഒരു പാർട്ടി കൊടുക്കാം എന്ന് കരുതി തീരുമാനിച്ചതാണ്. അത് കേട്ട് എല്ലാവരും നല്ല ത്രില്ലിലായി. റിതിനു ആമിയോട് കുറച്ചധികം സംസാരിക്കാൻ സമയവും അവൻ ചിന്തിച്ചു. റിതി വല്ലാതെ ആകാംഷഭരിതനായി. അപ്പോഴേക്കും ഓഫീസ് ടൈം കഴിയാറായിരുന്നു. മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങി സന്തോഷത്തോടെ അവൾ ശ്രീയുടെ അടുത്തേക്ക് ചെന്നു.

“ഏട്ടാ ബോസ്സിന്റെ വക നമ്മൾക്ക് ചെലവുണ്ട്.”

“ആർക്ക്??”

“നമ്മുടെ പ്രൊജക്റ്റ്‌ ടീമിന്..”

“എവിടെ?”

“ ഇവിടെയുള്ള 5 സ്റ്റാർ ഹോട്ടൽ ഇല്ലേ.. അവിടെ..”

“ഏപ്പോൾ??”

“ഇപ്പൊ 6 മണിക്ക്..”

“എങ്ങനെ പോവുന്നെ??”

“കമ്പനി കാറിൽ..”

“വീട്ടിൽ പറഞ്ഞോ നീ??”

“പറഞ്ഞു. അവർ തന്നെ കൊണ്ടുവിടും ന്ന് പറഞ്ഞപ്പോൾ അച്ഛൻ സമ്മതിച്ചു.”

“അവൻ ഉണ്ടാവില്ലേ??”

“പിന്നെ റിതി അല്ലെ പ്രൊജക്റ്റ്‌ മാനേജർ.. പിന്നെ നമ്മുടെ ടീം 2 പേരും ഉണ്ട്. ദൃശ്യയും നവനീതും”

“മ്മ്..”

അവൻ അനിഷ്ടത്തോടെ മൂളി.

“ഞാൻ പോവട്ടെ.. കുഴപ്പമില്ലല്ലോ..?”

“കുഴപ്പമുണ്ടായിട്ട് കാര്യമില്ലല്ലോ.. കമ്പനി പറയുന്നതല്ലേ…”

“ഏട്ടൻ വിഷമിക്കേണ്ട.. ഞാനിന്ന് റിതിയോട് പറഞ്ഞോളാം. ലവ് നൊന്നും ഞാനില്ല. നമ്മൾ തമ്മിൽ റിലേഷനിലാണെന്ന്. പോരെ..?”

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *