redcg 5

അത് കേട്ടപ്പോൾ അവനൊരു ആശ്വാസമായെങ്കിലും റിതിൻ കൂടെ ഉണ്ടാവുന്നത് കൊണ്ട് ഒരു ഇഷ്ടക്കേട് അവന്റെ മനസ്സിലുണ്ട്.

“ആ നീ പോയി വാ..”

“എന്തെ..? റിതിയോട് അങ്ങനെ പറയണ്ടേ..?”

“പറയണം..”

“ആ എന്നാൽ ഞാൻ പോകുവാ.. അവർ ഇപ്പോ ഇറങ്ങും. ഏട്ടൻ ഇന്ന് ഒറ്റക്ക് പോവേണ്ടി വരും.”

“ആ കുഴപ്പമില്ല.. അവിടെ എത്തിയിട്ട് മെസ്സേജ് അയക്കണം..”

“അയക്കാം.. എന്നാൽ ഓക്കെ..”

“മ്മ്..”

ഓഫീസ് ക്ലോസ് ചെയ്ത് എംപ്ലോയീസ് എല്ലാം ഇറങ്ങി തുടങ്ങി. ശ്രീയുടെ മുന്നിൽ വച്ച് അവൾ കാറിൽ കയറി ടീമിനോടൊപ്പം ഹോട്ടലിലേക്ക് തിരിച്ചു. ശ്രീയുടെ മുഖഭാവം അവൾ ശ്രദ്ധിച്ചിരുന്നു. അവർ അങ്ങനെ ഹോട്ടലിൽ എത്തി അഞ്ചാം നിലയിലെ പാർട്ടി ഹാളിലേക്ക് കടന്നു. ആമി അൽപം നേർവസ് ആണ്. ഒരു ഡിജെ പാർട്ടി ഓക്കെ ആദ്യമായി അറ്റൻഡ് ചെയ്യുന്നതാണ്. നമ്മുടെ ടീം നാലു പേര് ഒഴിച്ചാൽ ബാക്കി അറിയാത്ത കുറേ ആളുകളും. പരിചയമില്ലാത്ത മുഖങ്ങളും ബഹളവും. അതിന്റെ ഒരു മടി. എല്ലാവരും പാർട്ടിയുമായി അൽപം പൊരുത്തപ്പെട്ടത്തോടെ ടീമിനോട് എല്ലാത്തിലും പങ്കെടുക്കാനും എൻജോയ് ചെയ്യാനും ബോസ്സ് നിർദേശിച്ചു. പാട്ടും ഡാൻസും ഡ്രിങ്ക്സും വെറൈറ്റി ഫുഡ്‌സും എല്ലാം അടങ്ങിയ പാർട്ടി ഹാൾ പള പള മിന്നുന്ന വെട്ടത്തോട് കൂടി ഒരു ഡിജെ സോങ്ങിന്റെ അകമ്പടിയോടെ ചൂട് പിടിക്കാൻ തുടങ്ങി. എല്ലാവരും അതിലേക്ക് ഇടപെഴകാൻ തുടങ്ങിയപ്പോൾ ആമിക്ക് ചെറിയ മടി ഉണ്ടായിരുന്നു. അതിലിടക്ക് ടീമിനോട് പറയാതെ അവരുടെ പക്കൽ നിന്നു മാറിയ റിതിൻ ഒരു സ്മാൾ അടിക്കാൻപോയി. കൂടെയുണ്ടായ ബാക്കി രണ്ട് രണ്ടു പേരും റിതിനെ അന്വേഷിക്കുന്നുമുണ്ട്. കുറച്ച് നേരം കൂടെ അവനെ നോക്കി കാണാഞ്ഞപ്പോൾ ദൃശ്യയും നവനീതും ഡിജെയിൽ പങ്കെടുക്കാൻ ആമിയെ നിർബന്ധിച്ചു. മടി കാരണം അവൾ അനങ്ങിയില്ല. ആൾക്കൂട്ടം കലർന്നതോടെ അവരെയും കാണാതായി. ഒറ്റപ്പെട്ടു പോയ ആമി റിതിനെ തിരയുകയായിരുന്നു. പെട്ടെന്ന് അവളുടെ പുറകിൽ ഞെട്ടിക്കുന്ന ശബ്ദത്തോടെ റിതിൻ പ്രത്യക്ഷപ്പെട്ടപ്പോൾ അവൾ പേടിച്ച് അവനെ അടിക്കാനോങ്ങി.

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *