“കാലമാടാ..”
അവൻ ചിരിച്ചു കൊണ്ട് തുടർന്നു.
“നീയെന്താ ഇങ്ങനെ മാറി നിൽക്കുന്നെ??”
“ഒന്നുല്ല… നമ്മളോടൊപ്പം വന്നവരൊക്കെ എവിടെ??”
“ദാ അവരൊക്കെ എൻജോയ് ചെയ്യുന്ന കണ്ടില്ലേ..”
ആൾക്കൂട്ടത്തിൽ അവൻ ദൃശ്യയെയും നവനീതിനെയും കാണിച്ചു കൊടുത്തു. തന്നോട് പറയാതെ അവർ പോയതിൽ അവൾക്കവരോട് ദേഷ്യം വന്നു. ശേഷം റിതിയോട് തുടർന്നു.
“ബോസ്സ് എവിടെ?”
“അയാൾ അപ്പുറത്ത് എവിടെയോ ഉണ്ട്..”
“മ്മ്..”
“ആമി നീ ആദ്യമായിട്ടാണോ??”
“മ്മ്..”
“കമ്പനിയുടെ പ്രൊജക്റ്റ് ഹെഡ് ആയിട്ട് നീ ഒന്നിലും പെടാതെ ഇങ്ങനെ മാറി നിൽക്കുന്നത് നാണക്കേടാണ് ട്ടൊ..”
“ഓ പിന്നേ..”
“എങ്കി നമുക്ക് അങ്ങോട്ട് മാറിയിരുന്നാലോ..?”
“ആ..”
അവൻ അവളെയും കൊണ്ട് ഫുഡ് ബോഫെ വച്ചതിനു അടുത്തുള്ള സോഫയിൽ ചെന്നിരുന്നു. അകലം പാലിച്ചാണ് ഇരുന്നത്. ഫുഡിന്റെ സമയം ആകാത്തത് കൊണ്ട് അവിടെയുള്ള മഞ്ഞ വെളിച്ചം ഒഴിച്ചാൽ ബാക്കിയൊക്കെ ഡാർക്ക് ഷെയ്ഡ് ഉള്ള വെളിച്ചങ്ങൾ മിന്നി മറയുന്നുണ്ട്. അവൻ അവളറിയാതെ കുറച്ച് നേരം അവളെ ശ്രദ്ധിച്ചു. എന്തൊരഴകാണ് പെണ്ണിന്..!
“ആമി ഞാൻ പറഞ്ഞ കാര്യം എന്തായി..?
അവൻ കുറച്ച് അടുത്തു കൊണ്ട് പറഞ്ഞു. അതവൾക്ക് ഒരൽപം പേടിയായി.
“അത് നടക്കില്ല റിതിയേട്ടാ..”
“എന്താ കാര്യം..?”
“അവൾ ഒന്നും മിണ്ടിയില്ല..”
“പറ പെണ്ണേ.. എന്തെങ്കിലും ഇല്ലാതെ ഇങ്ങനെ അവോയ്ഡ് ചെയ്യേണ്ടേ കാര്യമില്ലലോ..”
“ഞാൻ അവോയ്ഡ് ഒന്നും ചെയ്തില്ല..”
“എങ്കി പറ.. എന്നെ ഇഷ്ടപ്പെടാതിരിക്കാൻ എന്താ കാര്യം??”
“ഇഷ്ടമില്ലെന്ന് പറഞ്ഞില്ലല്ലോ..”