“പ്രണയം??”
“അറിയില്ല..”
“അവൻ ഉള്ളപ്പോൾ തന്നെ എന്നെയും ഇഷ്ടപ്പെടുന്നത് കൊണ്ട് കുഴപ്പമുണ്ടോ??”
“ചെ ഏട്ടൻ എന്തൊക്കെയാ പറയുന്നേ?? എനിക്ക് ശ്രീയെ ചതിക്കാനാവില്ല..”
“അയ്യോ ചതിക്കണം എന്നാരു പറഞ്ഞു??” എന്നെയും പ്രണയിച്ചാൽ മതി. അവനെ പതിയെ അറിയിക്കാം.. അപ്പോൾ ചതി ആവുന്നില്ലലോ..”
“അയ്യോ അതൊന്നും നടക്കില്ല..”
“നോക്കാം നമുക്ക്.. ഒന്ന് ട്രൈ ചെയ്തൂടെ. അവൻ അതിനു ഓക്കേ ആണെങ്കിൽ കുഴപ്പമില്ലല്ലോ..?”
“ശ്രീ അതിനു ഒരിക്കലും സമ്മതിക്കില്ല.. ഇപ്പോൾ തന്നെ ശ്രീക്ക് എന്തോ പോലെയാ.. ഞാൻ ഇങ്ങോട്ട് വന്നതൊന്നും ഇഷ്ടപ്പെട്ടില്ല.. നമ്മൾ തമ്മിൽ സംസാരിക്കുന്നതും മിണ്ടുന്നതൊന്നും ഇഷ്ടമല്ല..”
“അതൊക്കെ നമ്മുക്ക് ഇഷ്ടപ്പെടുത്തിക്കാം..”
അവൾ ഒന്നും മിണ്ടിയില്ല. എന്തൊക്കെയോ കാര്യങ്ങൾ ആമിയുടെ തലയിൽ കേറിയിട്ടുണ്ട് എന്ന് തോന്നിയ റിതിൻ അടുത്ത ചുവട് വെക്കാൻ തിടുക്കപ്പെട്ടു. അതിനിടക്ക് അവളുടെ ഫോൺ ശ്രീയുടെ മെസ്സേജ് വരുന്നത് കാരണം വൈബ്രേറ്റ് ചെയ്യുന്നുണ്ട്. അവളത് അവന്റെ മുന്നിൽ വച്ച് നോക്കിയില്ല.
“നീ ഡ്രിങ്ക്സ് കഴിക്കുമോ??” റിതിന്റെ ചോദ്യം.
“ഇല്ല..”
“ബിയർ..?”
“കഴിച്ചിട്ടുണ്ട്..”
“ഇപ്പോ നമുക്ക് ഒരു ഗ്ലാസ് നോക്കാം..?”
ചെറിയ ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി കണ്ണെടുത്തു. കാരണം ശ്രീ പറഞ്ഞിട്ടുണ്ട് അവൻ കൂടെയുള്ളപ്പോൾ മാത്രം ഡ്രിങ്കിങ് ഒക്കെ ചെയ്താൽ മതിയെന്ന്. പക്ഷെ ഇപ്പോൾ തലയിൽ പുകയുന്ന പലതരം വികാരങ്ങൾ കൊണ്ട് കുടിക്കാൻ വേണ്ടി ഒരാഗ്രഹം തോന്നിയത് കൊണ്ടാവാം അവൾക്ക് ഒന്നും മിണ്ടാനായില്ല. ആ മൗനം കണക്കിലെടുത്ത് റിതിൻ എഴുന്നേറ്റ് പോയി. എവിടെയാണെന്നറിയാത്തത് കൊണ്ട് അവൾ അവനെ തന്നെ നോക്കിയിരുന്നു. വീണ്ടും കയ്യിൽ വൈബ്രേഷൻ അനുഭവപ്പെട്ടപ്പോൾ അവൾ ഫോണെടുത്തു നോക്കി. ശ്രീയുടെ അഞ്ചാറു മെസ്സേജുകൾ. അവളതിന് റിപ്ലൈ അയച്ചു.