അങ്ങനെ രണ്ടാഴ്ച തന്റെ കുതന്ത്രത്തിൽ വിട്ടു വച്ചപ്പോൾ കുരിയോസിറ്റി കൂടിയ ആമിയെ മുൾമുനയിൽ നിർത്തിക്കൊണ്ട് കാര്യങ്ങൾ അതിന്റെ വഴിക്ക് നീങ്ങുന്നത് മനസിലാക്കി ഇനി മിണ്ടി തുടങ്ങണം എന്ന് കരുതിയാണ് റിതിൻ പ്രൊജക്റ്റ് സ്റ്റാഫുകൾക്ക് മീറ്റിംഗ് വിളിച്ചത്. അവിടെയും അവളുടെ ഇമോഷൻസ് വച്ച് കൈകാര്യം ചെയ്ത് ശ്രദ്ധ കൊടുക്കാതെ മുഖം നോക്കാതെ ആവിശ്യത്തിന് മാത്രം സംസാരിച്ച് മീറ്റിംഗ് തീർത്തു. ഓരോ ആളായി ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയം ആമി മാത്രം ഉള്ളിൽ തഞ്ചി കളിക്കുന്നത് പോലെയവന് തോന്നി. പുറകിൽ നിന്നൊരു വിളി അവൻ പ്രതീക്ഷിച്ചു.
“ഏയ്..”
ആമിയുടെ കൊഞ്ചൽ നാദമായിരുന്നു അത്.
“ആ ആമി പറയ്..”
“അപ്പൊ എന്റെ പേര് അറിയാം അല്ലെ..?”
“പിന്നെ അറിയാതെ.”
“റിതിയേട്ടന് എന്നോടെന്തെങ്കിലും പ്രശ്നമുണ്ടോ?”
“എന്ത് പ്രശ്നം..”
“പിന്നെന്തിനാ എന്നോട് ഒരു അവഗണന പോലെ കാണിക്കുന്നത്??”
അത് കേട്ടപ്പോൾ അവൻ ഉള്ളിൽ ആഹ്ലാദിച്ചു.
“അവഗണനയോ??”
“ആന്ന്..”
“അല്ലെടോ.. ഒരു സുന്ദരിക്കുട്ടിയെ ആരെങ്കിലും അവഗണിക്കുമോ??”
അത് കേട്ടപ്പോൾ ആമിക്ക് അമ്പരപ്പായിരുന്നു. അതവളുടെ മുഖത്തു നന്നായി വിരിഞ്ഞു.
“പിന്നെന്താ?”
“തന്റെ പോസ്റ്റ് എന്താ അത് പറ??”
“പ്രൊജക്റ്റ് ഹെഡ്”
“ആ അപ്പോ അതിന്റെ ഗൗരവം നിനക്കറിയില്ലേ..?”
അത് കേട്ട് മനസ്സിലാവാത്തത് പോലെ അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കി. നോട്ടത്തിൽ പോലും വശ്യത ഉള്ള അവന്റെ കണ്ണുകൾ അവളെ ആകർഷിക്കുന്നത് പോലെയൊരു മാറ്റം അവൾക്കുണ്ടായി.
“എടോ.. ബോസ്സ് പറഞ്ഞില്ലേ ഈ പ്രൊജക്റ്റ് ന്റെ സീരിയസ്നെസ്സ്.. അത് കൊണ്ട് ഇത് സക്സസ് ആവണമെങ്കിൽ തന്നെ വെറുതെ വിടണം അത്ര മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ..”