അവൾ വീണ്ടും മനസിലാവാതെ തന്നെ നിന്നു.
“വെറുതെ വിടാനോ.. എന്താ പറയുന്നേ മനസിലായില്ല..”
“എനിക്ക് തന്നോട് വല്ല അടുപ്പവും തോന്നിയാലോ.. കോൺസെൻട്രേഷൻ പോവില്ലേ..”
അത് കേട്ടവൾക്ക് ചെറിയ ആശ്വാസവും പുഞ്ചിരിയും പിന്നെ അമ്പരപ്പും ഒരുമിച്ച് വന്നു. ആശ്വാസത്തിന്റെ കാരണം അവളുടെ കുറവുകൾ കൊണ്ടല്ല അവഗണന എന്നതും പുഞ്ചിരിയുടെ കാരണം നേരത്തെ സുന്ദരികുട്ടി എന്ന് വിളിച്ചത് മനസ്സിൽ വന്നതും അമ്പരപ്പിന് കാരണം വല്ല അടുപ്പവും തോന്നിയാലോ എന്ന് പറഞ്ഞത് കേട്ടതുമായിരുന്നു.
“അത് കൊണ്ടാണോ.. ഈ മിണ്ടാതെ മൈൻഡ് ചെയ്യാതെ നടക്കുന്നെ?”
“മ്മ്..”
“അങ്ങനെയൊന്നും വേണ്ട.. മിണ്ടണം.. അല്ലെങ്കിൽ എനിക്ക് എന്തോ പോലെയാ..”
“നോക്കട്ടെ..”
“പ്ലീസ് ഏട്ടാ..”
“നോക്കാമെടോ.. താൻ ചെല്ല്..”
അവന്റെ മറുപടിയിൽ അവൾക്ക് തൃപ്തി ഇല്ലായിരുന്നു. വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് മിണ്ടിയത് അത് ഇങ്ങനെയും. എല്ലാവരെയും തന്റെ സ്വഭാവത്തിലൂടെ മയക്കുന്ന ആമിക്ക് റിതിൻ മെരുങ്ങാത്തതിലുള്ള നേരിയ സങ്കടം നിഴലടിച്ചു. കെറുവിച്ച മുഖത്തോടെ അവൾ കേബിനിൽ നിന്നിറങ്ങി. ഒരു സുന്ദരി കുട്ടി..! അവൾ പിറു പിറുത്തു.
കേബിനിൽ റിതി ഉന്മേഷവാനായി നിന്നു. തന്റെ അവഗണന അവളെ അലട്ടുന്നുണ്ട്. അവളുടെ ഇമോഷൻസിനെ ടച്ച് ചെയ്തെങ്കിൽ ആളൊരു ഇമോഷണൽ ഫൂൾ ആണെന്ന് അവന് ഉറപ്പിക്കാമായിരുന്നു. വേഗം തന്നെ അവളുടെ കവിളുകൾ കോരി തുടുത്ത ചുണ്ടുകളിൽ ചുംബനം കൊടുക്കാനാവുമെന്ന് റിതിൻ ചിന്തിച്ചു.
അന്ന് വൈകുന്നേരം ശ്രീയുടെ കൂടെ ബൈക്കിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ ആമി ചെറിയ മൂഡോഫിലായിരുന്നു. ശ്രീ അത് മനസിലാക്കിയിരുന്നു.