അടുത്ത കാവിലേ പാലപ്പൂക്കൾ വിരിയുമ്പോൾ ഉണ്ടാകുന്ന സുഗന്ധം പോലും എനിക്ക് ആത്മശാന്തി നൽകിയ ദിവ്യ ഔഷധങ്ങളാണ്.
അപ്പോൾത്തന്നെ “പാലപ്പൂ സുഗന്ധം വിതറുമീ രാവിന്റെ നെറുകയിൽ
നിശാഗന്ധി പൂക്കും വഴിത്താരയിലൂടെ മന്ദമാരുതനായ് വരുമോ നീ എന്നെ പുണരാൻ”എന്ന് രണ്ടു വരി കവിത ഉണ്ടാക്കി.
നിദ്രാദേവി കടാക്ഷിക്കാത്ത രാത്രികളിൽ, പതിനാലാം രാവിലെ നിലാവിൽ കുളിച്ച നാട്ടു വഴികളിലൂടെ നടന്ന്, ഓളപ്പരപ്പിൽ ചന്ദ്രൻ അങ്ങനെ മുങ്ങി കുളിച്ചു നിൽക്കുന്ന കാഴ്ചയും നോക്കി ഇരിക്കാൻ ഒരു പ്രത്യേക ഭംഗിയാണ്.
ഇതിന് പിന്നിൽ ഒരു സ്വപ്ന ദർശനത്തിന്റെ കഥയുണ്ട്!
“””””ഒരു പുരാതന കായലോര ഇടത്തരം ജീവിതം നയിക്കുന്ന ആളുകളുടെ ഭവനം””””””‘
പുഴയിലേക്ക് ഇറക്കി ഉണ്ടാക്കിയ കരിങ്കൽ പടവുകൾ,…
കരിങ്കൽ പടവുകൾക്ക് സമീപം മാതളനാരങ്ങകൾ വിളഞ്ഞു പാകമായി നിൽക്കുന്ന ഒരു മരം,
മരത്തിന്റെ ചില്ലകൾ ജലപ്പരപ്പിന് മുകളിൽ പടർന്നു പന്തലിച്ചു ഞാനെന്ന ഭാവത്തിൽ നിൽക്കുന്ന അപൂർവ കാഴ്ച.
പഴുത്ത നാരങ്ങകളെയും ഓളപ്പരപ്പിലെ പൂർണചന്ദ്രനെയും നോക്കി ഞാൻ കൽപ്പടവുകളിൽ ഇരിക്കുന്നതായിരുന്നു ആ സ്വപ്നം.
അന്ന് ഞാൻ കുട്ടിയായിരുരുന്നു, ഏകദേശം കൗമാരത്തിന് മുന്നെയുള്ള കാലഘട്ടം.
ഞാൻ ജെനിച്ചുവളർന്നത് ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ അല്ല!
എന്നിട്ടും എന്താ ഇങ്ങനെ വിജിത്രമായ സ്വപ്നങ്ങൾ കാണുന്നത്?
സ്വപനത്തിൽ കണ്ടത് എന്റെ ബാല്യകാലം തന്നെ ആണല്ലോ!
എന്നാൽ എന്റെ ബാല്യകാലം ഇങ്ങനെ ആയിരുന്നില്ലല്ലോ!
കായലും എന്റെ വീടും തമ്മിൽ കുറച്ചു അകലം ഉണ്ട്.
വീട്ടിൽ നിന്നും നോക്കിയാൽ കായൽ കാണാം എന്ന് മാത്രം .
ഇങ്ങനെ എന്റെ ഉള്ളിൽ ഒരുപാട് വാദപ്രതിവാദങ്ങൾ നടന്നു.
എങ്കിൽ കിടക്കട്ടെ ഒരു കവിത എന്ന് സ്വയം പറഞ്ഞു”ഒരു മുൻ ജന്മത്തിന്റെ ഓർമ്മകൾ” എന്ന പേരിൽ ഒരു കവിത അങ്ങ് വെച്ച് കാച്ചി.
വാവു ഉത്തമം അത്യുത്തമം എന്നൊക്കെ പറഞ്ഞു ഞാൻ തന്നെ എന്റെ കവിതയെ അഭിനന്ദിച്ചു.
“”””പലപ്പോഴും ഞാൻ എന്റെ ദുഃഖങ്ങൾ മറക്കാൻ കണ്ടെത്തിയ മാർഗ്ഗം കവിത രജനയാണ് “”””
ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ഞാൻ കവിത എഴുത്ത് തുടങ്ങിയത്.
അത് പ്രസിദ്ധീകരിച്ച് പണം നേടാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല .
അതെനിക്ക് സ്വയം വായിച്ചു ആത്മ നിർവൃതി അടയാൻ ഉള്ളതാണ്
>>>>>>>>>>>>>>>>>>>>>>>>>>
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു