എന്നെ സ്റ്റേജിലേക്ക് വിളിച്ചു ഞാൻ എന്റെ മറക്കാൻ ആവാത്ത അനുഭവങ്ങളും മറ്റും പങ്കു വയ്ച്ചു.
“””ഞാൻ എന്റെ കവിത ആലഭിച്ച് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ ടീച്ചർ ചോദിച്ചു “””
നിനക്ക് ഇതൊക്കെ പ്രസിദ്ധീകരിച്ചു കൂടെ ,..,..
ഞാൻ പറഞ്ഞു എന്റെ കവിത ഒക്കെ ആര് പ്രസിദ്ധീകരിക്കും ,,,…
നന്ദിതയുടെ കവിതകൾ പോലെ മരണ ശേഷം ആരെങ്കിലും പ്രസിദ്ധീകരിക്കുന്നു എങ്കിൽ പ്രസിദ്ധീകരിക്കട്ടെ !
ഞാൻ പറഞ്ഞു.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<
“””തീർച്ചയായും ഈ വിചിത്രമായ സ്വപ്നങ്ങൾക്ക് എന്റെ മുൻ ജെൻമവുമായി എന്തെങ്കിലും ബന്ധമുണ്ടാകും, ഞാൻ ഉറപ്പിച്ചു.
അടുത്ത ദിവസം രാത്രിയുടെ മൂന്നാം യാമത്തോട് അടുത്ത നേരം
ശുഭ്ര വസ്ത്രധാരിയായ കറുത്ത താടികൾ നീട്ടി വളർത്തിയ ഒരു ആൾ എന്റെ അടഞ്ഞ കണ്ണുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തിന് ചുറ്റും പച്ചനിറത്തിൽ പ്രഭാവലയം ഉണ്ടായിരുന്നു.
മുന്നിൽ ഒരു ധൂപപാത്രവും അതിൽ നിന്നും മരതകവർണത്തിൽ പുകച്ചുരുളുകൾ ഉയരുന്നു.
ഞാൻ അപ്പോൾ ഒരു അർദ്ധ നിദ്രാവസ്ഥയിൽ ആയിരുന്നു.
ഏയ് സഹോദരാ….
ഭയം ഉളവാക്കുന്ന ശബ്ദത്തിൽ അയാൾ എന്നെ വിളിച്ചു…
അയാൾ സംസാരിച്ചു തുടങ്ങി.
നിന്റെ ഭൂതകാലത്തിൽ നിന്നും ഒരാൾ നിന്നെ തേടി വരും ചന്ദ്രൻ രണ്ട് ഇണച്ചമുള്ള രാശിയിൽ ആകുന്ന സമയത്ത് തേടുക, മറകൾ നീങ്ങും വാതിലുകൾ തുറക്കപ്പെടും!
ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം അപ്രത്യക്ഷമായി.
രാവിലെ മൊത്തം ഞാൻ ഇതുതന്നെ ചിന്തിക്കുകയായിരുന്നു.
ചന്ദ്രൻ ഇണച്ചമുള്ള രാശി, വാതിലുകൾ തുറക്കപ്പെടുക,മറകൾ നീങ്ങുക,ഏത് മറകൾ? എന്താണിതിന്റെ ഒക്കെ അർത്ഥം?
ആലോചിച്ചു തല പെരുക്കുന്നു.
ഒരു എത്തും പിടിയും കിട്ടുന്നില്ല.
മാസങ്ങൾ കടന്നു പോയി എക്സാമും തിരക്കും എല്ലാം ആയി പതിയെ സ്വപ്നത്തെ പറ്റി മറന്നു തുടങ്ങി.
ഒരു ഞായറാഴ്ച രാവിലെ ഞാൻ പത്രം നോക്കുകയായിരുന്നു.
നക്ഷത്രഫലത്തിലെ ഒരു ചിഹ്നം മറന്നു തുടങ്ങിയ എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ചു.
തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയാറില്ലേ അതുപോലെ ‘അതെ, ചന്ദ്രൻ ഇണച്ചമുള്ള രാശിയിൽ വരുന്ന സമയം ഞാൻ കണ്ടെത്തി’
അന്നേരം എന്റെ ആനന്ദത്തിന് അതിരുകളില്ലായിരുന്നു.
ഇനി ആ നാൾ കൂടി കണ്ടെത്തിയാൽ എല്ലാം ഗംഭീരമായി,ഇനി ഇപ്പൊ അതെങ്ങനെ കണ്ടുപിടിക്കും?
ഒരു കാര്യം ചെയ്യാം സ്വപ്നത്തിൽ വന്ന ആളോട് തന്നെ ചോദിക്കാം!
പക്ഷേ എങ്ങനെ അദ്ദേഹം വീണ്ടും സ്വപ്നത്തിൽ വന്നില്ലെങ്കിൽ എന്ത് ചെയ്യും?
എന്തായാലും ഒന്നാഞ്ഞ് പരിശ്രമിക്കാം എന്ന് തന്നെ തീരുമാനിച്ചു.
പകലിന്റെ ദൈർഘ്യം കൂടിയ പോലെ!
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു