ദൈവമെ ഓൺലൈൻ പൂവാലന്മാർ എല്ലാ നാട്ടിലും ഇങ്ങനെ തന്നെ ആണല്ലോ എന്ന് സ്വയം പറഞ്ഞു.
രാത്രി ഏകദേശം പത്തു പത്തര ആയി
ഇനി ചാറ്റ് ചെയ്തിട്ടും ഒരു ആത്മാർത്ഥ സുഹൃത്തിനെ കിട്ടിയില്ലെങ്കിൽ ഷേർ ചാറ്റ് അൺ ഇൻസ്റ്റാൾ ചെയ്യാമെന്ന് കരുതി ഒരു വട്ടം കൂടി ഭാഗ്യപരീക്ഷണത്തിന് തെയ്യാറായി
ചാറ്റ് തുറന്നു
ഹായ്,
ഹലൊ
നാം?
ഷഹ്സാദ്
“””തുമാരാ”””
പായൽ
“””കഹാസേ ഹോ?
R.J
“””ക്യാ?
രാജസ്ഥാൻ
ഹാം ജീ മേ സമജ്താഹൂ.
ബാക്കിയുള്ള ചാറ്റ് കഥയുടെ ഒഴുക്കിനെ താളാത്മകമായി നിലനിർത്താൻ മലയാളത്തിലേക്ക് മാറ്റുന്നു.
പടിക്കുകയാണോ?
അതെ ഫാഷൻ ഡിസൈനിംഗ് പായൽ പറഞ്ഞു.
എവിടെ? ഞാൻ ചോദിച്ചു
‘പൂന’ പായൽ മറുപടി നൽകി.
എന്നിട്ട് കോഴ്സ് കഴിയാൻ ആയോ?
ഞാൻ ചോദിച്ചു.
“””ഒരു വർഷം കൂടി ഉണ്ട് “””
അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു,
വാട്ട്സാപ്പ് വരെ ഞങ്ങളുടെ സൗഹൃദം എത്തി.
ഒരു ദിവസം അവൾ ചോദിച്ചു ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം ആകുമോ?
ഇല്ല എന്താ അങ്ങനെ ചോദിച്ചത്?
നീ വെറുതെ ആളെ ടെൻഷൻ ആക്കാതെ കാര്യം പറ!
എന്റെ പേര് പായൽ എന്ന് അല്ല.
പിന്നെ? ഞാൻ ചോദിച്ചു
‘അനിഖ തിവാരി ‘ അവൾ പറഞ്ഞു.
നീ എന്നെ പറ്റിക്കുക ആയിരുന്നു അല്ലെ ഞാൻ ചോദിച്ചു.
“””അല്ല”””പറ്റിക്കുകയായിരുന്നു എങ്കിൽ പിന്നെ എന്തിനാ ഞാൻ എന്റെ യഥാർത്ഥ പേര് നിന്നോട് പറഞ്ഞത്.
നീയുമായി ചാറ്റ് ചെയ്യുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ് അതുകൊണ്ട് എനിക്ക് മറച്ചുവെക്കാൻ തോന്നിയില്ല
ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റുകയില്ല സോ ഞാൻ എന്റെ സേഫ്റ്റി നോക്കും
അവൾ പറഞ്ഞു നിർത്തി!
നീ പറഞ്ഞതാ ശെരി പെൺകുട്ടികൾ ആയാൽ അങ്ങനെ തന്നെ വേണം.
അവളുടെ ഭാഗത്താണ് ശെരി എന്ന അർത്ഥത്തിൽ ഞാൻ പറഞ്ഞു.
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു