
“രേവതി… നീ എന്താ ഇങ്ങനെ ഇരിക്കുന്നത്?” സുരേഷ് അവളുടെ തോളിൽ ഒന്ന് തട്ടി കുലുക്കി.
രേവതി ഞെട്ടിപ്പോയി. “ആഹ്… എന്താ സുരേട്ടാ?”
“ഞാൻ ഇത്രയും നേരം നിന്നോട് ബാങ്ക് ലോണിന്റെ കാര്യം പറയുകയായിരുന്നു. നീ എവിടെയായിരുന്നു? എന്തുപറ്റി നിനക്ക്?” സുരേഷ് അല്പം സംശയത്തോടെ അവളെ നോക്കി.
“ഒന്നുമില്ല… ചെറിയൊരു മൈഗ്രേൻ പോലെ. തല വല്ലാതെ വേദനിക്കുന്നു.” അവൾ ഒരു കള്ളം പറഞ്ഞു തല താഴ്ത്തിയിരുന്നു. തന്റെ ഉള്ളിലെ വികാരങ്ങൾ സുരേഷ് തിരിച്ചറിയുമോ എന്ന പേടിയായിരുന്നു അവൾക്ക്.
ഫ്ലാറ്റിൽ എത്തിയപ്പോൾ സുരേഷ് അവളോടു പോയി റസ്റ്റ് എടുക്കാന് പറഞ്ഞു. “നീ റെസ്റ്റ് എടുക്ക്, ഞാൻ കോഫി ഉണ്ടാക്കാം.” അവൻ കാണിച്ച ആ സ്നേഹം രേവതിയിൽ നേരിയൊരു കുറ്റബോധം നിറച്ചെങ്കിലും ഉണ്ണിയുടെ സാമീപ്യം നൽകിയ ആവേശം അതിനേക്കാൾ വലുതായിരുന്നു. സുരേഷ് കോഫി ഉണ്ടാക്കി അവൾക്ക് നൽകി. പിന്നീട് അവൻ ഹാളിൽ ടിവി കാണാനായി പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ രേവതിക്ക് എങ്ങനെയുണ്ടെന്ന് നോക്കാൻ സുരേഷ് ബെഡ്‌റൂമിലേക്ക് വന്നു. രേവതി അവിടെയില്ലായിരുന്നു. ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് കരുതി അവൻ തിരിച്ചുപോയി. പത്തു മിനിറ്റ് കഴിഞ്ഞ് വീണ്ടും നോക്കിയപ്പോഴും അവൾ പുറത്തു വന്നിട്ടില്ല. സുരേഷ് വാതിലിൽ പതുക്കെ മുട്ടി.
“രേവതി… എന്തുപറ്റി? കുറെ നേരം ആയാളോടി, എന്തേലും ഇഷ്യൂ?”
“അത് സുരേട്ടാ… വയറിന് ചെറിയൊരു അസ്വസ്ഥത. ഞാൻ ഇപ്പോൾ വരാം.” ഉള്ളിൽ നിന്ന് രേവതിയുടെ ശബ്ദം അല്പം പതറുന്നുണ്ടായിരുന്നു.
