തിരിച്ചു വീട്ടിൽ വന്നപ്പോൾ ആണ് ഫോണിൽ കൃഷ്ണയുടെ കോൾ വരുന്നത്. അവളുടെ ശബ്ദം കേട്ടിട്ട് സങ്കടമൊക്കെ പോയത് പോലെ ഉണ്ടായിരുന്നു. ഫോൺ വിളി ഒരുപാട് നീണ്ടു പോയിരുന്നു. ആദ്യമായി ആയിരുന്നു ഫോണിൽ അത്രയും നേരം സംസാരിക്കുന്നത്. അവൾ രാവിലെ നടന്ന സംഭവം ആരോടും പറഞ്ഞിട്ടില്ലായിരുന്ന്.. എന്നോടും അതാരോടും പറയണ്ട എന്നും പറഞ്ഞു വച്ചു. ഇഷാനിയോട് ചെറിയ ദേഷ്യം ഉള്ളിൽ കിടക്കുന്ന കൊണ്ട് അവൾ അപ്പൊ വിളിച്ചത് എനിക്കും ഒരു ആശ്വാസം പോലെ തോന്നി. അതിനിടക്ക് ഇഷാനി രണ്ട് മൂന്ന് തവണ വിളിച്ചിരുന്നു. കൃഷ്ണ ആയി കോളിൽ ആയത് കൊണ്ടാണോ അവളോടുള്ള ദേഷ്യം കൊണ്ടാണോ.. എന്തോ കോൾ എടുക്കാൻ തോന്നിയില്ല. കൃഷ്ണ വിളിച്ചു കട്ട് ആക്കിയതിന് ശേഷം വാട്സ്ആപ്പ് ഓപ്പൺ ആക്കിയപ്പോ ഇഷാനിയുടെ മെസ്സേജ് കണ്ടു. കുറച്ചു സോറിയും പിന്നെ എന്തെക്കെയോ.. വായിച്ചത് അല്ലാതെ ഞാൻ റിപ്ലൈ കൊടുക്കാൻ പോയില്ല
പിറ്റേന്ന് ക്ലാസ്സിൽ വച്ചും ഞാൻ അവളെ മൈൻഡ് ചെയ്തില്ല. ഇടവേളകളിൽ സാധാരണ അവൾ എന്റെ അടുത്ത് വന്നു ഇരിക്കാറുള്ള സമയം അന്ന് കൃഷ്ണ ആയിരുന്നു എന്നോടൊപ്പം. കൃഷ്ണ അന്ന് എന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല എന്ന് വരെ എനിക്ക് തോന്നി. അവൾ അടുത്തുള്ളത് കൊണ്ട് തന്നെ ഇഷാനിക്ക് എന്നോട് വന്നു മിണ്ടാൻ അവസരം കിട്ടിയില്ല
അവസാനം അതിന് അവസരം കിട്ടിയത് കോളേജ് കഴിഞ്ഞു ഞാൻ തിരിച്ചു പോകുമ്പോളാണ്. ബൈക്ക് സ്റ്റാർട്ട് ചെയ്തു വളച്ചു വന്നപ്പോൾ അവൾ ഓടി എന്റെ ബൈക്ക് ന് മുന്നിൽ വന്നു നിന്നു. ഓടി വന്നത് കൊണ്ട് ചെറുതായ് അണയ്ക്കുന്നുണ്ടായിരുന്നു അവൾ. പക്ഷെ അവൾക്ക് എന്തെങ്കിലും പറയുന്നതിന് മുന്നേ ഞങ്ങൾക്കിടയിൽ എവിടെ നിന്നോ കൃഷ്ണ പ്രത്യക്ഷപ്പെട്ടു..
‘നീ പോയോ എന്ന് കരുതി ഞാൻ പേടിച്ചു. ഞാൻ ഇന്ന് വണ്ടിയിൽ അല്ല വന്നത്. എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യുവോ..?
കൃഷ്ണ പതിയെ ‘ചേട്ടൻ’ വിളി ഒക്കെ അവസാനിപ്പിച്ചിരുന്നു. ഇപ്പൊ നീ, ഡാ, ഒക്കെ ആണ് സംസാരിക്കുമ്പോ വിളിക്കാറ്. എന്റെ മറുപടി പോലും കേൾക്കാതെ കൃഷ്ണ വന്നു എന്റെ പിന്നിൽ കയറി. അത് കണ്ടിട്ടാണോ എന്തോ ഇഷാനിയുടെ മുഖം വല്ലാതെ മങ്ങി. കരഞ്ഞു കണ്ണ് കലങ്ങിയ ഒരു കുട്ടിയെ പോലെ തോന്നി അവളുടെ മുഖം. ബൈക്കിനു മുന്നിൽ ചോദ്യച്ചിഹ്നം പോലെ അവൾ നിൽക്കുന്നത് കൊണ്ട് എന്താണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?