‘ഒന്നുമില്ല. ഞാൻ പിന്നെ പറഞ്ഞോളാം..’
ഞാൻ ഇഷാനിക്ക് എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുമ്പ് കൃഷ്ണ അതിനിടയിൽ കയറിയിരുന്നു.
‘ഒന്നുമില്ലേൽ നമുക്ക് പോകാം. എനിക്ക് പെട്ടന്ന് പോയിട്ട് അത്യാവശ്യം ഉണ്ട്..’
കൃഷ്ണ ഇടക്ക് കേറി സംസാരിച്ചതോടെ ഇഷാനി മുഷിഞ്ഞു. അവൾ ഒന്നും പറയാതെ തിരിച്ചു പോയി.
ബൈക്കിൽ പോകുന്നതിന് ഇടയിൽ കൃഷ്ണ എന്നോട് തഞ്ചത്തിൽ എനിക്കും ഇഷാനിക്കും ഇടയിൽ എന്താണെന്നും ഇപ്പൊ ഉള്ള പിണക്കം എന്ത് കൊണ്ട് ആണെന്നും ഒക്കെ അറിയാൻ ഒരു ശ്രമം നടത്തി. എനിക്ക് ഇഷാനിയോട് സൗഹൃദം അല്ലാതെ വേറെയൊന്നുമില്ല എന്ന് ഞാൻ കൃഷ്ണയോട് പറഞ്ഞു. അത് ഞാൻ അവളോട് കള്ളം പറഞ്ഞതാണോ അതൊ എന്നോട് തന്നെ പറഞ്ഞതാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞങ്ങൾക്കിടയിൽ പെട്ടന്ന് ഉണ്ടായ പിണക്കം ചെറിയൊരു വഴക്ക് മൂലം ആണെന്നും അത് പെട്ടന്ന് മാറുമെന്നും ഞാൻ കൃഷ്ണയോട് പറഞ്ഞു.
‘അവളുടെ കഥകൾ ഒക്കെ അറിഞ്ഞിട്ടും നിങ്ങൾ എന്തിനാണ് പിന്നെയും അവളുടെ അടുത്ത് കമ്പനി ആകാൻ പോകുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല..’
‘നിങ്ങളൊക്കെ പറയുന്ന കഥയിലെ കഥാപാത്രം ആയി എനിക്കവളെ തോന്നിയിട്ടില്ല. അവൾ ശരിക്കും പാവമാണ്. സത്യത്തിൽ നമ്മുടെ ക്ലാസിൽ ഏറ്റവും പാവം അവളാണെന്ന് തോന്നുന്നു. നീയൊക്കെ ഒന്ന് സംസാരിച്ചു നോക്ക് അവളോട്..’
ഞാൻ കൃഷ്ണയോട് പറഞ്ഞു.
‘ഞങ്ങൾ എല്ലാവരും ഒരേപോലെ പറഞ്ഞിട്ടും വിശ്വാസമില്ലേ വേണ്ട. എന്തെങ്കിലും അനുഭവം വരുമ്പോൾ മനസിലായിക്കോളും..’
‘അതപ്പോൾ അല്ലെ.. അപ്പൊ നോക്കാം. എന്തായാലും ഞാൻ മറ്റൊരാൾ പറയുന്നത് കേട്ട് എനിക്കുള്ള ബന്ധങ്ങളെ ജഡ്ജ് ചെയ്യാറില്ല. എന്നോട് അവർ എങ്ങനെ ആണെന്നത് മാത്രം ആണ് എന്റെ കൺസേണ്..’
അത് കേട്ടപ്പോൾ ഇനി ഇഷാനിയേ കുറിച്ച് എന്തൊക്കെ എന്നോട് പറഞ്ഞിട്ടും കാര്യമില്ല എന്ന് കൃഷ്ണക്ക് തോന്നി കാണണം. പിന്നെ വീട് എത്തുന്ന വരെ എന്നോട് അവൾ അധികം ഒന്നും സംസാരിച്ചില്ല. വീടിന് മുന്നിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്തു. വീട്ടിൽ കയറി ചായ കുടിച്ചിട്ട് പോകാമെന്നു അവൾ നിർബന്ധിച്ചത് കൊണ്ട് വീട്ടിൽ ഒന്ന് തല കാണിക്കാൻ കയറി. അവളുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. ഞാൻ വെറുതെ അവളുടെ റൂമും വീടും ഒക്കെ ചുറ്റി കണ്ടു. ഞങ്ങളുടെ വീടിന്റെ അത്രയും വലുപ്പമില്ല. പക്ഷെ സൗകര്യം അതിലും ഉണ്ടെന്ന് തോന്നി. കുറച്ചു നേരം അവിടെ നിന്ന് കൃഷ്ണയോട് സൊള്ളിയിട്ട് ഞാൻ തിരിച്ചു പോന്നു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?