വൈകിട്ട് കൃഷ്ണ ഫോൺ വിളിച്ചെങ്കിലും തലേന്നത്തെ പോലെ എനിക്ക് അത്ര താല്പര്യം തോന്നിയില്ല സംസാരിക്കാൻ. ഇടക്ക് ഇഷാനിയുടെ മിസ്സ് കോൾ കൂടെ വന്നപ്പോൾ എന്തോ കള്ളത്തരം പറഞ്ഞു ഞാൻ കൃഷ്ണയുടെ കോൾ കട്ടാക്കി. കട്ടായി കുറച്ചു സെക്കന്റ്‌കൾക്ക് ഉള്ളിൽ തന്നെ ഇഷാനിയുടെ കോൾ വന്നു. കോൾ എടുത്തതിനു ശേഷം ഞാൻ ഒന്നും മിണ്ടാതെയിരുന്നു
‘ഒരു ഹലോ പോലും പറയാൻ വയ്യേ.. അത്രക്ക് ദേഷ്യം ആണോ..?
‘ആണ് ദേഷ്യം ആണ്. നീ എന്തിനാ വിളിച്ചത്..’
‘ഇങ്ങനെ ചൂടാകാതെ. ഞാൻ ഇതിനകം എത്ര സോറി പറഞ്ഞു. വേണേൽ ഇനിയും പറയാം. ഇങ്ങനെ മിണ്ടാതെ നടക്കല്ലേ..’
‘എങ്കിൽ നീ പറ.. എന്താ എന്റെ കോൾ കണ്ടിട്ട് എടുക്കാഞ്ഞത്..’
‘അയ്യോ സത്യം ആയും ഒരു തമാശ ആയിട്ട് ആണ് ഞാൻ അത് കണ്ടത്. ചുമ്മാ രസത്തിന് എടുക്കാഞ്ഞത് ആണ്. അതിത്രയും ദേഷ്യം ഉണ്ടാക്കും എന്ന് ഓർത്തില്ല. സത്യത്തിൽ എന്നെ ആരും ഇത്രയും തവണ വിളിച്ചിട്ടില്ല. ഓരോ തവണ വിളിക്കുമ്പോളും ഞാൻ വിചാരിച്ചു ഇത് എത്ര തവണ വിളിക്കുമെന്ന് നോക്കാമെന്നു… അല്ലാതെ ചേട്ടൻ വിളിക്കുന്നത് ശല്യം ആയത് കൊണ്ട് ഒന്നുമല്ല..’
അവളുടെ മറുപടി എനിക്ക് പക്ഷെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല
‘നീ ശരിക്കുള്ള റീസൺ പറയാൻ മനസ്സ് ഉള്ളപ്പോൾ വിളിക്ക്. ഞാൻ വക്കുവാ…’
‘അയ്യോ വെക്കല്ലേ.. സത്യം ആയും ഇതാണ് റീസൺ.. എന്റെ അച്ഛൻ സത്യം.. ഞാൻ പറഞ്ഞത് സത്യം ആണ്..’
അവൾ അച്ഛനെ വച്ചു സത്യം ചെയ്തത് എന്നെ വേദനിപ്പിച്ചു. അവളോട് ഉള്ള പിണക്കം ഒക്കെ ഒരു നിമിഷത്തിൽ ഇല്ലാതെ ആയത് ഞാൻ അറിഞ്ഞു. പക്ഷെ അത് അവളോട് പെട്ടന്ന് കാണിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല
‘മ് ശരി ശരി. വിശ്വസിച്ചു. പോരെ..’
‘പോരാ. മിണ്ടണം പഴയ പോലെ..’
‘ആ മിണ്ടാം..’
ഞാൻ താല്പര്യം ഇല്ലാത്ത പോലെ അഭിനയിച്ചു
‘ആ മിണ്ടാമെന്നോ. അപ്പൊ ഇപ്പോളും ദേഷ്യം മാറിയിട്ടില്ല മുഴുവൻ ആയിട്ടും.. ഇനി ഞാൻ എന്തോ വേണം.. പറ.. ദേഷ്യം മാറ്റാൻ ഞാൻ എന്താ ചെയ്യേണ്ടത്..’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?