റോക്കി [സാത്യകി] 2311

ഒരു ജാള്യത നിറഞ്ഞ സങ്കടസ്വരത്തിൽ അവൾ പറഞ്ഞു. ഡാൻസ് കളിക്കുന്ന അത്ര ചടപ്പ് ഇല്ല പാട്ട് പാടി തരുന്നത്. അത് കൊണ്ട് പാടാമെന്ന് തന്നെ അവൾ തീരുമാനിച്ചു.

 

‘എന്റെ പാട്ട് വലിയ രസമൊന്നുമില്ല. കൊള്ളില്ലെങ്കിൽ കളിയാക്കല്ലേ..’

കുറെ നേരം എടുത്തു അവളൊന്ന് പാടാൻ റെഡി ആകാൻ. അവസാനം പാടിയെ തീരു എന്നായപ്പോൾ എനിക്ക് വേണ്ടി മാത്രം ഇഷാനി പാടി.

 

” പ്രണയമഴയുടെ നൂലിനറ്റം

പട്ടമായി ഞാന്‍ പാറിപാറി ” (2)

 

” കണ്ടതില്ല നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തില്‍..

ഒന്നുമീ പ്രപഞ്ചത്തില്‍..”

 

” ഓമലാളേ നിന്നെയോര്‍ത്ത്

കാത്തിരിപ്പിന്‍ സൂചിമുനയില്‍

മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്

ഞാന്‍ നിനക്കൊരു മാല തീര്‍ത്തു

ഞാന്‍ നിനക്കൊരു മാല തീര്‍ത്തു

ഓമലാളേ നിന്നെയോര്‍ത്ത്.. ”

 

 

 

പാട്ട് മുഴുവൻ ആയി അവളെനിക്ക് പാടി തന്നില്ല. പക്ഷെ അവളുടെ മുഴുവൻ എനിക്ക് പാടി തന്നത് പോലെ എനിക്ക് തോന്നി. കൊള്ളില്ല എന്നൊക്കെ പാടുന്നതിന് മുമ്പ് പറഞ്ഞത് വെറുമൊരു ജാഡ കാട്ടൽ ആയി എനിക്ക് തോന്നി. അവൾ മനോഹരമായി പാടി. അവളുടെ ശബ്ദത്തിന് വല്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു.

ഞങ്ങൾ കോൾ വച്ചതിനു ശേഷം ഞാൻ യൂട്യൂബിൽ ആ സോങ് സെർച്ച് ചെയ്തു കേട്ടു. അതിന്റെ യഥാർത്ഥ ഗായകനും ഗായികയും അസാധ്യമായി തന്നെ ആ ഗാനം ആലപിച്ചുവെന്നത് കണക്കിൽ വച്ചു കൊണ്ട് തന്നെ പറയട്ടെ.. അവൾ പാടി തന്നതിന്റെ പകുതി ഫീൽ എനിക്ക് അവരിൽ നിന്നും കിട്ടിയില്ല. അതൊരിക്കലും അവരുടെ ആലാപനം മോശം ആയത് കൊണ്ടല്ല.. ഗായകൻ അയാളുടെ പ്രണയിനിയേ ഓർത്തായിരിക്കും ഇത് പാടിയിട്ടുണ്ടാവുക.. ഇഷാനി ഇത് പാടിയത് എനിക്ക് വേണ്ടിയാണ്.. എനിക്ക് വേണ്ടി മാത്രം. അത് കൊണ്ട് തന്നെ അവൾ പാടിയത് ഒരു സൂചിമുന പോലെ നേരെ ഹൃദയത്തിൽ ആണ് തറച്ചത്. അവൾ പാടിയത് റെക്കോർഡ് ചെയ്യാൻ വിട്ടു പോയത് കൊണ്ട് യൂട്യൂബിൽ ആ ഗാനം ഉറങ്ങുന്നത് വരെയും ഞാൻ പ്ലേ ചെയ്തു. അത് കേട്ട് തന്നെ ഉറങ്ങി..

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *