പിറ്റേന്ന് ക്ലാസ്സിൽ വച്ചു കണ്ടപ്പോ ഞാൻ അവളെ “ഓമലാളെ ” എന്നാണ് വിളിച്ചത്
‘കണ്ടോ ഞാൻ പറഞ്ഞതല്ലേ എന്നെ കളിയാക്കും എന്ന്.. ഇതാ ഞാൻ പാടാൻ മടിച്ചത്..,’
‘അതിന് നിന്നെ കളിയാക്കി എന്ന് ആര് പറഞ്ഞു.. പാട്ട് ഇഷ്ടം ആയത് കൊണ്ടല്ലേ അങ്ങനെ വിളിച്ചത് ഓമലാളെ…’
‘മതി വീണ്ടും വീണ്ടും ഇങ്ങനെ എന്നെ പൊക്കല്ലേ..’
അവൾ തമാശരൂപേണ പറഞ്ഞു
‘പൊക്കിയത് അല്ല.. നല്ല രസമുണ്ട് കേൾക്കാൻ.. എന്തായാലും ഇത്തവണ ആർട്സ് ഡേക്ക് നിന്നെ കൊണ്ട് പാടിച്ചിട്ട് തന്നെ ബാക്കി കാര്യം..’
‘അയ്യോ അതൊന്നും വേണ്ട..’
‘എന്ത് പറഞ്ഞാലും ഒരു കിയ്യോ.. നീ പണ്ട് കച്ചേരിക്ക് ഒക്കെ പോയിട്ടുണ്ടന്ന് എന്നോട് പറഞ്ഞിട്ടില്ലേ. പിന്നെ എന്താ നിസാരം ഒരു ആർട്സ് ഡേയ്ക്ക് ഒക്കെ പരിപാടി അവതരിപ്പിക്കാൻ പേടി.’
‘ഞാൻ കച്ചേരിക്ക് പാട്ട് അല്ല വയലിൻ ആയിരുന്നു എന്നല്ലേ പറഞ്ഞത്. പിന്നെ ഒന്നാമതെ എന്നെ സ്റ്റേജിൽ കണ്ടാൽ ഇവിടെ ഉള്ളവർ കൂവും. അത് ഉറപ്പാ. ചേട്ടൻ എത്ര ഒക്കെ നിർത്താൻ നോക്കിയാലും അത് നിക്കില്ല. പിന്നെ ഞാൻ സ്റ്റേജിൽ കയറി നാണം കെടും. അത് വേണോ..?
‘ഞാനൊന്നും പറയുന്നില്ല. നിന്നെ ഒന്ന് ആക്റ്റീവ് ആക്കാമെന്ന് വച്ചു പറഞ്ഞതാ. നിനക്ക് അടയിരിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു..’
ഞാൻ ചെറിയ പരിഭവത്തോടെ പറഞ്ഞു
‘അതൊക്കെ വിട്..’
എന്റെ മ്ലാനത കണ്ടു അവൾ വിഷയം മാറ്റാൻ ശ്രമിച്ചു. ഇഷാനി അടുത്തില്ലാത്തപ്പോൾ മിക്കപ്പോഴും എന്റെയൊപ്പം കൃഷ്ണ കാണും. ഇടക്ക് കിട്ടുന്ന ഫ്രീ പീരീഡും കോളേജ് വിട്ടു കഴിഞ്ഞുള്ള കുറച്ചു നേരവും ഇഷാനി എന്റെയൊപ്പം കാണും. ക്ലാസിലുള്ള അധികസമയവും സെക്കന്റ് ലാംഗ്വേജ് പീരീഡും കൃഷ്ണയും. കൃഷ്ണക്ക് എന്നോട് ഒരു ക്രഷ് തോന്നി തുടങ്ങിയത് എനിക്ക് മനസിലായിരുന്നു. പക്ഷെ അവൾ എന്റെ മനസ്സ് കൃത്യമായി അറിയാത്തത് കൊണ്ട് എന്നോട് അത് നേരിട്ട് പറഞ്ഞില്ല. കൃഷ്ണയും ഇഷാനിയും കാന്തത്തിന്റെ ഇരു വശങ്ങൾ പോലെ എനിക്ക് തോന്നി. ഒരാൾ എന്റെയടുത്തുള്ളപ്പോൾ മറ്റെയാൾ ഒഴിഞ്ഞു പോകും. ഇഷാനിയെ കുറിച്ച് കുറ്റം പറയുന്നത് കൃഷ്ണ നിർത്തിയെങ്കിലും അവളുടെ കൂട്ടുകാരികൾ തക്കം കിട്ടുമ്പോളൊക്കെ അവളെ കുറിച്ച് ഓരോ കഥകൾ എന്റെ ചെവിയിൽ എത്തിച്ചിരുന്നു. പക്ഷെ അതിനൊന്നും അവരുദ്ദേശിച്ച ഫലം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം. ഇഷാനിയെ എനിക്ക് കൂടുതൽ വിശ്വാസമായി വരികയായിരുന്നു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?