അവൾ തമാശ വിട്ടു സീരിയസ് ആയി പറഞ്ഞു
‘പക്ഷെ അവൾ തപ്പിയിട്ട് എന്നിട്ട് ബാഗിൽ നിന്ന് കിട്ടിയില്ലല്ലോ..’
‘ഒരാളെ എപ്പോളും ഒരേപോലെ മണ്ടൻ ആക്കാമെന്ന് അവൾ വിചാരിച്ചു.. എനിക്ക് എതിരെ മോഷണകേസ് വന്നു കഴിഞ്ഞു ഞാൻ എന്റെ ബാഗ് ചുമ്മാ ക്ലാസിൽ വച്ചിട്ട് പോകാറില്ലായിരുന്നു. അഥവാ പോയാൽ തന്നെ സിപ് ഒക്കെ പ്രത്യേകം എനിക്ക് മനസിലാകുന്ന പോലെ ചെറുതായ് ഓപ്പൺ ചെയ്തു ഇട്ടിട്ടെ പോകൂ. അന്ന് അഞ്ജനയുടെ കേസ് വന്നതോടെ ഞാൻ കൂടുതൽ സൂക്ഷിച്ചിരുന്നു. ഇന്ന് നമ്മൾ ക്ലാസിൽ വന്നു ബാഗ് എടുത്തപ്പോ സൈഡിലെ ഉറ ഫുൾ ആയി അടഞ്ഞു കിടക്കുന്നു. അപ്പോൾ തന്നെ ഞാൻ അതിൽ നോക്കിയപ്പോ മാല കിട്ടി. ഞാൻ ചേട്ടനെ വിളിക്കുന്നതിന് മുമ്പ് അവളുമാർ ക്ലാസ്സിലേക്ക് കേറി വന്നു. അപ്പൊ പെട്ടന്ന് ഞാൻ മാല ആരും കാണാതെ സോക്സിൽ ഇട്ടു..’
ഇഷാനിയുടെ വിവരണം ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ കേട്ട് നിന്നു. നീതു മനഃപൂർവം അവളെ കള്ളി ആക്കാൻ നോക്കിയതാണ്. അങ്ങനെ എങ്കിൽ പണ്ട് ഇവളെ കള്ളി ആക്കി എന്ന് പറയുന്ന ആ സംഭവവും നാടകം ആയിരുന്നിരിക്കണം. പക്ഷെ എന്തിന്..? ആരോടും ഒരു ഗുണത്തിനും ദോഷത്തിനും പോകാത്ത ഇഷാനിയോട് ഇവർക്കൊക്കെ എന്താണ് ഇത്രയും ദേഷ്യം. എനിക്ക് മനസിലായില്ല അത്. ഇഷാനിയോട് ചോദിച്ചിട്ട് ഒരു ചിരി മാത്രം മറുപടി തന്നു.
‘ഇന്നാ മാല കൊണ്ട് പോയി കൊടുത്തോ. ആദ്യം കൊടുക്കണ്ട എന്ന് വച്ചതാ. പിന്നെ മാല പോയപ്പോൾ അവൾ ശരിക്കും വിരണ്ടത് കണ്ടു. വീട്ടിൽ ഒക്കെ വഴക്ക് പറഞ്ഞേക്കും. ചേട്ടൻ തന്നെ കൊണ്ട് കൊടുക്ക്.’
മാല അവൾ എന്റെ കയ്യിൽ വച്ചു തന്നു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു കൈ വീശി പോകുവാ എന്ന് പറഞ്ഞു നടന്നു നീങ്ങി. അവൾ മറയുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു.. അവൾ ഞാൻ കരുതിയതിലും, ഞാൻ ആഗ്രഹിച്ചതിലും നല്ല കുട്ടിയാണ്.. അല്ലെങ്കിൽ തന്നെ കള്ളി ആക്കാൻ വന്ന ഒരുത്തിക്ക് ഈ മാല തിരിച്ചു കൊടുക്കാൻ മനസ്സ് വരുമോ..? ഇനി ഇവളെ കള്ളി എന്ന് പറയുന്നവരുടെ നാക്ക് പിഴുതെടുക്കണം. അവളെ എല്ലാവരും കള്ളിയായി കാണുന്ന കാര്യം ഓർത്തപ്പോ മറ്റൊരിക്കലും തോന്നാത്ത അമർഷം എനിക്ക് തോന്നി ..
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?