ഞാൻ തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോ കൃഷ്ണയും അവരുടെ ഒപ്പം ഉണ്ടായിരുന്നു. അവൾ ഇവിടെ ഉണ്ടായിരുന്നോ.? ഇനി ഈ നാടകത്തിൽ അവൾക്കും പങ്കുണ്ടോ..? നീതുവും ക്രിസ്റ്റിയുമൊക്കെ കൃഷ്ണയുടെ ഗ്യാങ് ആണ്. അവളാണ് അവരുടെ ഒക്കെ നേതാവും. ഇനി ഇവൾ പറഞ്ഞിട്ട് ആണോ നീതു ഈ നാടകം കളിച്ചത്. ഇഷാനിയോട് കൃഷ്ണയ്ക്ക് എന്തോ ഇഷ്ടക്കുറവ് ഉള്ളത് നേര് തന്നെ. അതിന് അവൾ ഇങ്ങനെ ഒക്കെ ചെയ്യുമോ..? കൃഷ്ണ പൊതുവെ കുറച്ചു തന്റേടി ആണെങ്കിലും ഒരു പാവമായി ചിലപ്പോൾ തോന്നാറുണ്ട്. അവളുടെ ചേച്ചി ലക്ഷ്മി ആണെങ്കിൽ ഇമ്മാതിരി പണിയൊക്കെ കാണിക്കും. അവളുടെ അലമ്പും റാഗിംഗ് ഒക്കെ ഞാൻ പലരിൽ നിന്നും കേട്ടിരുന്നു. എല്ലാവരോടും ഒരു പുച്ഛഭാവം ഉള്ളത് അല്ലാതെ ലക്ഷ്മിയേ പോലെ ആൾക്കാരെ വിഷമിപ്പിക്കുന്ന സ്വഭാവം അല്ല കൃഷ്ണക്ക് എന്നാണ് തോന്നിയിട്ടുള്ളത്.
ഇനി അഥവാ കൃഷ്ണക്ക് ഇതിൽ പങ്കുണ്ടെങ്കിൽ തന്നെ എന്തായിരിക്കണം അതിന് പിന്നിൽ ഉള്ള കാരണം..? ഇഷാനി എന്നോട് അടുപ്പം കാണിക്കുന്നത് ആയിരിക്കുമോ..? അതിനൊരു സാധ്യത ഉണ്ട്. എന്നോട് അടുപ്പം കാണിച്ച ഷാഹിനയേ വിരട്ടി എന്റെ അടുത്ത് വരുത്താതെ ആക്കിയത് കൃഷ്ണ ആണ്. അപ്പൊ ഇഷാനിക്ക് പണി കൊടുക്കാനും ചാൻസ് ഉണ്ട്. പക്ഷെ ഞാൻ വരുന്നതിന് മുന്നേ കഴിഞ്ഞ വർഷം നീതു മോഷണനാടകം കാണിച്ചത് അപ്പൊ എന്തിനാകും.. എന്റെ ചിന്തകൾ പുകയാൻ തുടങ്ങി..
‘മാല ഇല്ലാതെ വീട്ടിൽ ചെന്നാൽ അച്ഛൻ എന്നെ കൊല്ലും.. എനിക്ക് വയ്യ വീട്ടിൽ പോകാൻ..’
നീതു കരച്ചിലോടെ പറഞ്ഞു
‘നീ ഇങ്ങനെ പേടിക്കാതെ.. മാല പോയാൽ അത് പോലെ ഒന്ന് നമുക്ക് വാങ്ങിക്കാം..’
കൃഷ്ണ അവളെ സമാധാനിപ്പിച്ചു
‘നിനക്ക് അത് പറയാം. അതിൽ ലോക്കറ്റ് ഒക്കെ ഉള്ളതാണ്. അത് നീ എവിടെ പോയി ഉണ്ടാക്കും. എനിക്ക് ആലോചിച്ചിട്ട് തല പെരുക്കുന്നു..’
‘അവളുടെ കയ്യിൽ നിന്ന് നമുക്ക് അത് വാങ്ങിക്കാം. നീ ഒന്ന് സമാധാനിക്ക്..’
അവളുടെ കരച്ചിൽ നിർത്താൻ കൃഷ്ണ അവളുടെ തോളിൽ തടവി.. അപ്പോളാണ് ഞാൻ അവിടേക്ക് വന്നത് അവർ കണ്ടത്
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?